ADVERTISEMENT

ഈശ്വരൻ എവിടെയാണു വസിക്കുന്നത് എന്ന ചോദ്യത്തിന് രാമായണം വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. 

വനവാസത്തിനിടെ സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം വാല്മീകിയുടെ ആശ്രമത്തിലെത്തിയ ശ്രീരാമദേവൻ താമസിക്കാൻ പറ്റിയ ഇടം അന്വേഷിക്കുകയാണ്. 

സർവലോകങ്ങളിലുമായി വസിക്കുന്ന ജഗദീശ്വരനായ അവിടുത്തേക്ക് പ്രത്യേക വാസസ്ഥാനം അന്വേഷിക്കുന്നുണ്ടോ എന്നായിരുന്നു മാമുനിയുടെ ആദ്യത്തെ ചോദ്യം.  തുടർന്ന്, ഈശ്വരൻ കുടികൊള്ളുന്നത് എവിടെയെന്നു വിശദമായി പറയുന്നു :

'ശാന്തന്മാരായ് നിരഹങ്കാരികളുമായ്

ശാന്തരാഗദ്വേഷമാനസന്മാരുമായ്

ലോഷ്ടാശ്മകാഞ്ചനതുല്യമതികളാം

ശ്രേഷ്ഠമതികൾമനസ്തവമന്ദിരം...'

ശാന്തരും അഹങ്കാരമില്ലാത്തവരും രാഗദ്വേഷാദി ദോഷങ്ങളെല്ലാം അടങ്ങിയവരും മൺകട്ടയും കല്ലും സ്വർണവുമെല്ലാം ഒരുപോലെയെന്നു ചിന്തിക്കുന്നവരുമായ ശ്രേഷ്ഠരുടെ മനസ്സാണ് ഈശ്വരന്റെ ഇരിപ്പിടം എന്നാണു മാമുനി പറയുന്നത്. 

വാല്മീകിയുടെ വാക്കുകൾക്ക് ഇന്നേറെ പ്രസക്തിയുണ്ട്. അഹങ്കാരം മൂത്ത് സ്വർണം പോലും ദുഷ്ടതകൾക്ക് ആയുധമാക്കുന്നവർ വാഴുന്ന ഇക്കാലത്ത്  ഈശ്വരൻ പോലും ഇരിപ്പിടം തേടി അലയുമെന്നാണു മാമുനിയുടെ വാക്കുകളിലെ സൂചന. 

English Summary : Ramayana Parayanam Day 11 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com