ADVERTISEMENT

ദുരിതങ്ങളിൽ നിന്നെല്ലാം മോചനം എങ്ങനെ?  ആ സംശയത്തിനുള്ള ഉത്തരമാണു രാമായണം.  മുക്തി അഥവാ മോക്ഷം എന്നതു ജീവിതത്തിനു ശേഷം മാത്രം കിട്ടുന്ന ഒന്നല്ല. ഈ ലോകത്തു ജീവിച്ചുകൊണ്ടു തന്നെ മോക്ഷം അഥവാ ദുരിതമോചനം സാധ്യമാണെന്നു രാമായണത്തിൽ പല സന്ദർഭങ്ങളിലും പറയുന്നു.   

 

രാമകഥയ്ക്കൊടുവിൽ പൈങ്കിളി പാടുന്നതിങ്ങനെ:

 

'അധ്യാത്മരാമായണമിദമെത്രയു-

 

മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം

 

അധ്യയനം ചെയ്കിൽ മർത്യനിജ്ജന്മനാ

 

മുക്തി സിദ്ധിക്കുമതിനില്ല സംശയം.'

 

അധ്യാത്മജ്ഞാനത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോയാൽ ദുരിതങ്ങളിൽ നിന്നെല്ലാം മോചനം ഉറപ്പാണെന്നാണു രാമകഥ നമ്മോടു പറയുന്നത്.

 

ഈ ലോകത്തെ ഭൌതികമായ അഭിവൃദ്ധിക്കും ഇതു തന്നെ വഴിയെന്നു കൂടി പൈങ്കിളി പാടുന്നു:

 

'മൈത്രീകരം ധനധാന്യവൃദ്ധിപ്രദം

 

ശത്രുവിനാശനമാരോഗ്യവർധനം

 

ദീർഘായുരർഥപ്രദം പവിത്രം പരം

 

സൌഖ്യപ്രദം സകലാഭീഷ്ടസാധകം.'

 

ശത്രുവിനാശനം, ആരോഗ്യം, ദീർഘായുസ്സ്, സമ്പത്ത്, സുഖം എന്നിവ മാത്രമല്ല അഭീഷ്ടകാര്യങ്ങൾ മുഴുവൻ നേടാൻ ഈ ആധ്യാത്മികജ്ഞാനത്തിലൂടെ കഴിയും എന്നാണു പൈങ്കിളി പറയുന്നത്.

 

ലൌകികതയെ തള്ളിപ്പറയുന്നില്ല രാമായണം. ഭൌതിക സുഖഭോഗങ്ങൾക്കു വേണ്ടി മാത്രമായി പരസ്പരം പോരാടി സ്വയം നശിക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ച് ഓർമപ്പെടുത്തുകയാണു രാമകഥ.

 

English Summary : Ramayana Parayanam Day 31 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com