ADVERTISEMENT

പ്രപഞ്ചോൽപ്പത്തി മുതൽ പ്രത്യക്ഷദൈവമായ സൂര്യദേവനെ നാം ആരാധിച്ചു പോരുന്നു. സൂര്യദേവനെ ആരാധിക്കുന്നതും  ആയുരാരോഗ്യം പ്രദാനം ചെയ്യുന്നതുമായ  യോഗാരീതിയാണ് സൂര്യനമസ്കാരം. പ്രകാശവും ചൂടും പ്രദാനം ചെയ്യുന്ന സൂര്യഭഗവാനെ വന്ദിച്ചുകൊണ്ട് സൂര്യനമസ്കാരം ചെയ്യുമ്പോൾ ശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. കൂടാതെ, മനസ്സിനെ ശാന്തമാക്കി ആകുലതകൾ നീക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിച്ച് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ ഉത്തമമാർഗ്ഗവുമാണിത്.

 

പ്രണാമാസനം മുതൽ പന്ത്രണ്ട് ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമവുമാണിത്. സൂര്യനമസ്കാരം ചെയ്യുന്നതിനു മുൻപോ അതോടൊപ്പമോ സൂര്യനമസ്കാരമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിത്. സൂര്യനമസ്കാരത്തോടൊപ്പം നിത്യവും ജപിച്ചുപോന്നാൽ ആയുരാരോഗ്യവർധനയാണ് ഫലം. ഗർഭിണിയായിരിക്കുമ്പൊഴും ഋതുമതിയായിരിക്കുമ്പൊഴും സൂര്യനമസ്കാരം പാടില്ല എന്ന് വിധിയുണ്ട്.

 

സൂര്യനമസ്കാര മന്ത്രം

 

 

ഓം ധ്യേയഃ സദാ സവിതൃമണ്ഡല മധ്യവര്‍ത്തീ

നാരായണഃ സരസിജാസനസന്നിവിഷ്ടഃ

കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ

ഹാരീ ഹിരണ്‍മയവപുധൃതശംഖചക്രഃ

 

 

 

 

 

ഓം മിത്രായ നമഃ

 

 

ഓം രവയേ നമഃ

 

 

ഓം സൂര്യായ നമഃ

 

 

ഓം ഭാനവേ നമഃ

 

 

ഓം ഖഗായ നമഃ

 

 

ഓം പൂഷ്ണേ നമഃ

 

 

ഓം ഹിരണ്യഗര്‍ഭായ നമഃ

 

 

ഓം മരീചയേ നമഃ

 

 

ഓം ആദിത്യായ നമഃ

 

 

ഓം സവിത്രേ നമഃ

 

 

ഓം അര്‍ക്കായ നമഃ

 

 

ഓം ഭാസ്കരായ നമഃ

 

 

ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

 

 

 

 

 

ആദിത്യസ്യ നമസ്കാരാന്‍ യേ കുര്‍വന്തി ദിനേ ദിനേ

 

 

ആയുഃപ്രജ്ഞാ ബലം വീര്യം തേജസ്തേശാൻ ച ജായതേ

 

 

English Summary : Significance of Surya Namaskar Manthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com