ADVERTISEMENT

ജനിച്ച ദിവസത്തെ അക്കങ്ങൾ അനുസരിച്ച് ഫലം പറയുന്ന രീതിയുണ്ട്‌ സംഖ്യാ ജ്യോതിഷത്തിൽ. ജനിച്ച തീയതി 11 ആണെങ്കിൽ 1 + 1 =2  എന്ന്  കണക്കാക്കും. രണ്ട്  ചന്ദ്രന്റെ സംഖ്യയാണ്. 2, 11, 20, 29 എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മസംഖ്യ രണ്ട്  ആണ്. സുഖഭക്ഷണം ആഗ്രഹിക്കുന്ന ഇവർ  എഴുത്ത് , അഭിനയം, ഇവയിലും  പാചക കലയിലും ശോഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലും കലാപരമായ വിഷയങ്ങളിലും ഏറെ താൽപര്യമുള്ളവരായിരിക്കും.

കഫദോഷങ്ങൾ അലട്ടും. ചെയ്യന്ന തൊഴിലിലൂടെ പ്രശസ്തി നേടും. സഹായിക്കുന്നവരിൽ നിന്ന് ഗുണഫലങ്ങൾ കിട്ടാനുള്ള സാധ്യത കുറവായിരിക്കും. വെട്ടിത്തുറന്നുള്ള സംസാരശൈലി ശത്രുത ക്ഷണിച്ചു വരുത്തും. രണ്ടിൽ പിറന്ന സ്ത്രീകൾ അംഗഭംഗിയുള്ളവരും അല്പം ലജ്ജാലുക്കളും ആയിരിക്കും. ലൗകിക വിഷയങ്ങളിൽ  താൽപര്യം കുറയുന്ന ചിന്താഗതി ഒരു ഘട്ടത്തിൽ ഉണ്ടാകുമെങ്കിലും അതു തുടർന്ന് പോകില്ല.

 

കുടുംബജീവിത സൗഖ്യം അവർക്കുണ്ടാകും. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ പോലെ ഭാഗ്യനിർഭാഗ്യങ്ങൾ മാറി മറയുന്ന ജീവിതമായിരിക്കും. പച്ചയും വെളുപ്പുമാണ് ഈ സംഖ്യയിൽ ജനിച്ചവരുടെ ഭാഗ്യ നിറങ്ങൾ.

 

English Summary : Birth Number 2 Personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com