sections
MORE

ഭാര്യയുടെ ജാതകത്തിൽ ഈ ഗുണങ്ങളുണ്ടെങ്കിൽ...

HIGHLIGHTS
  • മംഗല്യകാര്യം അറിയാൻ സ്ത്രീജാതകത്തിലെ 8-ാം ഭാവം
Kavadi-Horoscope
SHARE

ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട വിഷയമാണ് ഭാവചിന്ത. സ്ത്രീജാതകത്തിൽ മാത്രം പ്രത്യേകമായി ചിന്തിക്കേണ്ട ചില ഭാവങ്ങളെക്കുറിച്ച് പറയുന്ന ശ്ലോകമുണ്ട്. ഇതിലൂടെ സ്ത്രീകളുടെ ഫലങ്ങളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം.
ആ ശ്ലോകം ഇങ്ങനെ:
"യദ്യൽ പുംപ്രസവേ ക്ഷമം തദഖിലം സ്ത്രീണാം പ്രിയേ വാ വദേൽ
മംഗല്യം നിധനാൽ സുതാശ്ച നവമാല്ലഗ്നാത്തനോശ്ചാരുതാം.
ഭർത്താരം സുഭഗത്വമസ്തഭവനാൽ സംഗം സതീത്വം സുഖാ-
ത്സന്തസ്തേഷു ശുഭപ്രദാസ്ത്വശുഭദാഃ  ക്രൂരാസ്തദീശം വിനാ''
(ഫലദീപിക)


പുരുഷജാതകത്തിൽ എന്തെല്ലാം ഫലങ്ങൾ പറയുന്നുണ്ടോ അതെല്ലാം സ്ത്രീകൾക്കും അനുഭവപ്പെടാം. എന്നാൽ സ്ത്രീജാതകത്തിൽ സ്ത്രീക്ക് യോജിക്കാത്ത ഫലങ്ങളുടെ ലക്ഷണമുണ്ടെങ്കിൽ അതു ഭർത്താവിനാണ് അനുഭവപ്പെടുക.
സ്ത്രീജാതകത്തിൽ എട്ടാംഭാവം കൊണ്ട് മംഗല്യത്തെയും ഒൻപതാം ഭാവംകൊണ്ട് പുത്രസമ്പത്തിനെയും ലഗ്നം കൊണ്ട് ശരീരസൗന്ദര്യത്തെയും ഏഴാം ഭാവംകൊണ്ട് ഭർത്താവ്, സുഭഗത്വം ഇവയെയും നാലാംഭാവം കൊണ്ട് സംയോഗം, പാതിവ്രത്യം എന്നിവയെയുമാണു ചിന്തിക്കുന്നത്.  ഈ പറഞ്ഞ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ശുഭഫലവും അധിപന്മാർ ഒഴിച്ചുള്ള പാപഗ്രഹങ്ങൾ നിന്നാൽ അശുഭഫലവും അനുഭവപ്പെടും.

ചില പ്രത്യേക രാജയോഗങ്ങൾ സ്ത്രീജാതകത്തിൽ ഉണ്ടെങ്കിൽ അതിന്റെ ഫലം സ്ത്രീകൾക്ക് അനുഭവത്തിൽ വരുവാൻ പ്രയാസമാണെങ്കിൽ അത്തരം ഫലം അവരുടെ ഭർത്താക്കന്മാർക്ക് സംഭവിക്കും. അതായത് ഭാര്യയുടെ ജാതകത്തിൽ നല്ലനല്ല ഗുണങ്ങളും യോഗങ്ങളുമുണ്ടെങ്കിൽ അത് ഭർത്താവിനും നല്ലതാണെന്നർഥം. വിവാഹ സന്ദർഭത്തിൽ ഇത്തരം വിഷയങ്ങൾ വളരെ പ്രധാനപ്പെട്ടതുമാണ്.

സ്ത്രീ ജാതകത്തിൽ എട്ടാം ഭാവംകൊണ്ട് "മംഗല്യ'ത്തെ ചിന്തിക്കും. ഭാര്യയ്ക്കോ ഭർത്താവിനോ അകാലമരണം സംഭവിക്കാതെ കൂടുതൽ കാലം സന്തോഷമായി ജീവിക്കുന്നതിനെയാണ് മംഗല്യം കൊണ്ട് ഉദ്ദേശിക്കുന്നത്. അഷ്ടമ ഭാവത്തിലേക്ക് ശുഭഗ്രഹദൃഷ്ടിയോ യോഗമോ നവാംശകമോ വരുകയും അഷ്ടമാധിപൻ ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും ചെയ്താൽ വിവാഹാനനന്തരം നല്ല ജീവിതം ഉണ്ടാകും. മറിച്ച് അഷ്ടമഭാവം ബലഹീനമായി വന്നാൽ ദോഷവുമാണ്.

(തുടരും....)


ലേഖകന്റെ വിലാസം:

അഞ്ഞൂർ രമേഷ് പണിക്കർ,
കളരിക്കൽ വീട്, ചിറ്റഞ്ഞൂർ
കുന്നംകുളം, തൃശൂർ (ജില്ല)
ഫോൺ-
Resi: 04885 220886, Mob: 9847966177 
Email: remeshpanicker17@gmail.com  

English Summary : Marriage in Female Horoscope

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA