ADVERTISEMENT

നിങ്ങളുടെ ജനനത്തീയതിയിലെ അക്കങ്ങൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്നത് 3 ആകയാൽ പ്രിയപ്പെട്ടവർക്കായി എന്ത് ത്യാഗവും ചെയ്യാൻ മനസ്സ് കാണിക്കുന്ന സ്വഭാവമായിരിക്കും നിങ്ങളുടേത്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച്  അങ്ങേയറ്റം അഭിമാനം വച്ചു  പുലർത്തും. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ കഴിയും. 

 

നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവരായിരിക്കും. മോടിയോടെയുള്ള വസ്ത്രധാരണത്തിൽ കാര്യമായ ശ്രദ്ധ പുലർത്തും. ധാരാളം സുഹൃത്തുക്കളുണ്ടായിരിക്കും. മികച്ച  സാമ്പത്തിക നില കൈവരിക്കും. എന്നാൽ, അവിചാരിതമായ തോതിൽ പണം നഷ്ടപ്പെടും. ശ്വാസസംബന്ധമായ അസ്വസ്ഥതകൾ, വാതം, എന്നിവയ്ക്കു  വിധേയരാകാൻ സാധ്യത കൂടുതലാണ്. സൗന്ദര്യത്തിനും ബുദ്ധിക്കും പ്രാധാന്യം നൽകുന്ന ഇവർ മാന്യമായ പെരുമാറ്റം വിശേഷഗുണമായി കരുതുന്നവരാണ്.

 

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ബന്ധുത്വം ആണ് ഇവർ ആഗ്രഹിക്കുക. കുടുംബം നടത്താൻ കെൽപുള്ളവരായിരിക്കും ഈ ഗണത്തിലെ സ്ത്രീകൾ. കുട്ടികളെ നേർവഴി വളർത്താൻ ശ്രദ്ധ പുലർത്തുന്നവരുമായിരിക്കും.

 

English Summary : Birth Number 3 Personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com