ADVERTISEMENT

വാസ്തുശാസ്ത്രപ്രകാരം വീട്ടുവളപ്പിൽ നിൽക്കുന്ന വൃക്ഷങ്ങൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം ഉണ്ട്. ഇവ അന്തരീക്ഷശുദ്ധി മാത്രമല്ല അനുകൂല ഊർജവും പ്രദാനം ചെയ്യുന്നു. ഓരോ വൃക്ഷത്തിനും ഓരോ സ്ഥാനം ഉണ്ട്. ഇതനുസരിച്ചു കിഴക്ക് ഭാഗത്തു പ്ലാവും  ഇലഞ്ഞിയും തെക്കു ഭാഗത്തു പുളിയും ആഞ്ഞിലിയും വടക്കു ഭാഗത്തു മാവും നെല്ലിയും പടിഞ്ഞാറു ഭാഗത്തു തെങ്ങും വരുന്നതു ശുഭദായകമാണ്.

ഇതിൽ തെക്കുവശത്തു നിൽക്കുന്ന പുളിമരം വെട്ടുന്നതു ഗൃഹനാഥന് ദോഷം എന്ന് ചിലർ പറയാറുണ്ട് . ഈ വിശ്വാസത്തിനു പിന്നിൽ അടിസ്‌ഥാനമൊന്നും ഇല്ല. പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരപ്പുറത്തേക്കു ചാഞ്ഞാൽ വെട്ടണം എന്നാണു പ്രമാണം. 

പണ്ടുകാലങ്ങളിൽ ഗൃഹത്തിനു ചുറ്റും ധാരാളം സ്ഥലം ഉണ്ടാകും. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയിൽ അഞ്ചോ പത്തോ സെന്റ് സ്ഥലത്താകും വീട് നിർമിക്കുക. അതിനാൽ പുളിമരങ്ങൾ പോലെ വലിയ കാതലുള്ള വൃക്ഷങ്ങൾ വീടിനോടു ചേർന്ന് ഇല്ലാതിരിക്കുന്നതാണു നല്ലത്.  

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് കിഴക്കുഭാഗത്തും തെക്കുഭാഗത്തുമാണു ധാരാളം വെയിൽ ലഭിക്കുന്നത്. തെക്കുവശത്തു ധാരാളം വെയിൽ ഏറ്റുനിൽക്കുന്ന പുളിമരത്തിന് അന്തരീക്ഷത്തിലുള്ള വിഷാണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. കൂടാതെ ഇതിലെ ചെറിയ ഇലകൾ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ തടഞ്ഞുനിർത്തുകയും ചെയ്യും. ചുരുക്കത്തിൽ തെക്കുഭാഗത്തു നിൽക്കുന്ന പുളിമരം അനുകൂല ഊർജം പ്രദാനം ചെയ്യുന്നു. ഇക്കാരണത്താലാകും തെക്കുഭാഗത്തെ പുളിമരം വെട്ടരുതെന്ന ധാരണ വളർന്നത്.

 

English Summary : Tamarind Tree in House Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com