ADVERTISEMENT

ദേവീ ദേവന്മാരുടെ   108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും  'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

 

ശിവാരാധനയിൽ  ഏറ്റവും  പ്രധാനമാണ് ഓം നമഃശിവായ എന്ന മൂലമന്ത്ര ജപം. അതുപോലെ ദേവാധിദേവനായ  മഹാദേവന്റെ 108 നാമങ്ങൾ ഭക്തിപൂർവം ജപിക്കുന്നത് സകല ദോഷങ്ങളെയും ശമിപ്പിക്കും എന്നാണ് വിശ്വാസം. 

ചില മന്ത്രങ്ങൾ ജപിക്കുമ്പോൾ ഗുരുമുഖത്തു നിന്ന് ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ പാടുള്ളു എന്നാൽ അഷ്ടോത്തരം ജപിക്കുന്നതിനു ഈ നിഷ്ഠയില്ല .പ്രഭാതത്തിലും പ്രദോഷത്തിലും ശരീരശുദ്ധിയോടെ ഭസ്മധാരണത്തിനു ശേഷം ജപിക്കുന്നത് സർവ പാപങ്ങളും ദുരിതങ്ങളും അകറ്റാൻ ഉത്തമമാണ്. നിത്യവും അഷ്ടോത്തരജപം സാധ്യമല്ലാത്തവർ മഹാദേവന് പ്രാധാന്യം ഉള്ള തിങ്കളാഴ്ചകളിലും പ്രദോഷദിനത്തിലും ശിവരാത്രിയിലും ജപിക്കുവാൻ ശ്രമിക്കുക .

സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ  ഈ അഷ്ടോത്തരജപം ഉത്തമമത്രേ.

 

ഓം ശിവായ നമഃ

ഓം മഹേശ്വരായ നമഃ

ഓം ശംഭവേ നമഃ

ഓം പിനാകിനേ നമഃ

ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം കപർദിനേ നമഃ

ഓം നീലലോഹിതായ നമഃ

ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായ നമഃ

ഓം ശിപിവിഷ്ടായ നമഃ

ഓം അംബികാനാഥായ നമഃ

ഓം ശ്രീകണ്ഠായ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഭവായ നമഃ

ഓം ശർവ്വായ നമഃ

ഓം ത്രിലോകേശായ നമഃ

ഓം ശിതികണ്ഠായ നമഃ

ഓം ശിവാപ്രിയായ നമഃ

ഓം ഉഗ്രായ നമഃ

ഓം കപാലിനേ നമഃ

ഓം കാമാരയെ നമഃ

ഓം അന്ധകാസുര സൂദനായ നമഃ

ഓം ഗംഗാധരായ നമഃ

ഓം ലലാടാക്ഷായ നമഃ

ഓം കാലകാലായ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ

ഓം പരശുഹസ്തായ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായ നമഃ

ഓം ത്രിപുരാന്തകായ നമഃ

ഓം വൃഷാങ്കായ നമഃ

ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ

ഓം സാമപ്രിയായ നമഃ

ഓം സ്വരമയായ നമഃ

ഓം ത്രയീമൂർത്തയേ നമഃ

ഓം അനീശ്വരായ നമഃ

ഓം സർവ്വജ്ഞായ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നി ലോചനായ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ

ഓം പഞ്ചവക്ത്രായ നമഃ

ഓം സദാശിവായ നമഃ

ഓം വിശ്വേശ്വരായ നമഃ

ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസേ നമഃ

ഓം ദുർധർഷായ നമഃ

ഓം ഗിരീശായ നമഃ

ഓം ഗിരിശായ നമഃ

ഓം അനഘായ നമഃ

ഓം ഭുജംഗ ഭൂഷണായ നമഃ

ഓം ഭർഗായ നമഃ

ഓം ഗിരിധന്വനേ നമഃ

ഓം ഗിരിപ്രിയായ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമധാധിപായ നമഃ

ഓം മൃത്യുഞ്ജയായ നമഃ

ഓം സൂക്ഷ്മതനവേ നമഃ

ഓം ജഗദ്വ്യാപിനേ നമഃ

ഓം ജഗദ്ഗുരവേ നമഃ

ഓം വ്യോമകേശായ നമഃ

ഓം മഹാസേന ജനകായ നമഃ

ഓം ചാരുവിക്രമായ നമഃ

ഓം രുദ്രായ നമഃ

ഓം ഭൂതപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിർഭുഥ്ന്യായ നമഃ

ഓം ദിഗംബരായ നമഃ

ഓം അഷ്ടമൂർത്തയേ നമഃ

ഓം അനേകാത്മനേ നമഃ

ഓം സ്വാത്വികായ നമഃ

ഓം ശുദ്ധവിഗ്രഹായ നമഃ

ഓം ശാശ്വതായ നമഃ

ഓം ഖംഡപരശവേ നമഃ

ഓം അജായ നമഃ

ഓം പാശവിമോചകായ നമഃ

ഓം മൃഡായ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായ നമഃ

ഓം മഹാദേവായ നമഃ

ഓം അവ്യയായ നമഃ

ഓം ഹരയേ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായ നമഃ

ഓം ദക്ഷാധ്വരഹരായ നമഃ

ഓം ഹരായ നമഃ

ഓം പൂഷദംതഭിദേ നമഃ

ഓം അവ്യഗ്രായ നമഃ

ഓം സഹസ്രാക്ഷായ നമഃ

ഓം സഹസ്രപാദേ നമഃ

ഓം അപവർഗപ്രദായ നമഃ

ഓം അനന്തായ നമഃ

ഓം താരകായ നമഃ

ഓം പരമേശ്വരായ നമഃ

English Summary : Significance of Shiva Ashtothram

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com