ADVERTISEMENT

കർക്കടക വാവ് പോലെയല്ലെങ്കിലും ഏറെ പ്രധാനപ്പെട്ടതാണു മകര അമാവാസി.

ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി. മകരവാവ് എന്നറിയപ്പെടുന്ന മകരമാസത്തിലെ അമാവാസി ഫെബ്രുവരി 11 വ്യാഴാഴ്ചയാണ് വരുന്നത്  .


അമാവാസി ദിനത്തിൽ ചന്ദ്രന്റെ ഇരുണ്ട ഭാഗം ഭൂമിക്ക് അഭിമുഖമായി വരും. അതിനാൽ ഭൂമിയിൽ ചന്ദ്രന്റെ സാമീപ്യം ഇല്ലാത്ത ദിനമാണു കറുത്ത വാവ്. ചന്ദ്രന് സാമീപ്യം  കുറഞ്ഞിരിക്കുമ്പോൾ ഉണ്ടാവുന്ന ദോഷകാഠിന്യം കുറയ്ക്കാനാണ് എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം ഭക്ഷണ നിയന്ത്രണത്തോടെ ഒരിക്കൽ എടുക്കണമെന്ന് പഴമക്കാർ പറയുന്നത്. അന്നു ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുന്നതും മൽസ്യമാംസാദികൾ വർജിക്കുന്നതും ഉത്തമമാണ്. കൂടാതെ അവനവനാൽ കഴിയുന്ന രീതിയിലുള്ള ദാനധർമങ്ങൾ അനുഷ്ഠിക്കുന്നതും നന്ന്. അന്നദാനമാണു പ്രധാനം.  
ഹൈന്ദവ വിശ്വാസമനുസരിച്ച് പിതൃക്കൾക്ക് ഏറെ പ്രാധാന്യം കൽപിക്കുന്ന ദിനമാണ് അമാവാസി. പിതൃപ്രീതിക്കായി എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം അമാവാസി വ്രതം അനുഷ്ഠിക്കാമെങ്കിലും കർക്കടകത്തിലെയും തുലാത്തിലെയും കുംഭത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയും കുടുംബ അഭിവൃദ്ധിയും ഉണ്ടാകും. അമാവാസി ദിനത്തിൽ കാക്കയ്ക്ക് ഭക്ഷണം നൽകിയ ശേഷം ആഹാരം കഴിക്കുന്നതും ചടങ്ങുകളോടെ പിതൃതർപ്പണം നടത്തുന്നതും ശ്രേഷ്ഠമാണ്. ക്ഷേത്രത്തിൽ കൂട്ടനമസ്കാര വഴിപാടു സമർപ്പിക്കുന്നതും നല്ലതാണ്.
എല്ലാ മാസത്തിലെയും അമാവാസിദിനത്തിൽ ആലിനെ ഏഴു തവണ പ്രദക്ഷിണം വയ്ക്കുന്നത് സർവേശ്വരാനുഗ്രഹത്തിന് ഉത്തമമാണ്.
ആലിനെ പ്രദക്ഷിണം വയ്ക്കുമ്പോൾ
ചൊല്ലേണ്ട പ്രാർഥന:

'മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ'

English Summary : Importance of Makara Amavasya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com