sections
MORE

ജന്മദിനം ഇതോ? എങ്കിൽ പ്രണയ സമ്മാനത്തിൽ ആശങ്ക വേണ്ട

HIGHLIGHTS
  • ജന്മദിനമനുസരിച്ച്‌ പ്രണയിനി ആഗ്രഹിക്കുന്ന സമ്മാനം നൽകാം
Valentine-Gift-Photo-Credit-Roman- Samborskyi
Photo Credit : Roman Samborskyi / Shutterstock.com
SHARE

പ്രണയപങ്കാളിക്ക് പ്രണയദിനത്തിൽ ഏറ്റവും ഇഷ്ടമുള്ളതു മാത്രം നൽകണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ കാമുകീകാമുകന്മാരും. എന്നാൽ ആഗ്രഹിച്ച് മോഹിച്ച് വാങ്ങുന്ന സമ്മാനം ചിലപ്പോൾ ഇഷ്ടപ്പെടാതെ വരുമോയെന്ന ചിന്തയും മിക്കവരെയും അലട്ടുന്നുണ്ടാകും. പ്രണയപങ്കാളിയുടെ ഇഷ്ടങ്ങളറിഞ്ഞ് സമ്മാനങ്ങളും യാത്രകളുമൊരുക്കിയാൽ പ്രണയദിനം ഏറ്റവും മനോഹരമാകുമെന്നതിനു സംശയമില്ല. സ്വഭാവനിർണയത്തിൽ രാശിയും ജനന നക്ഷത്രവുമെല്ലാം വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ പ്രണയദിനത്തിൽ പങ്കാളിയുടെ താൽപര്യമറിഞ്ഞ് സൂര്യരാശിയുടെ അടിസ്ഥാനത്തിൽ സ്വഭാവമറിഞ്ഞു സമ്മാനപ്പൊതികളൊരുക്കാം, ഒരുമിച്ചുള്ള യാത്രകൾക്കു തയാറെടുക്കാം.

മേടം രാശി.........Aries

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

പ്രണയത്തിൽ എല്ലാം പുതുമയുള്ളതായിരിക്കണമെന്നാഗ്രഹിക്കുന്നവരാണിവർ. എല്ലാ ദിവസങ്ങളും വ്യത്യസ്തവും സന്തോഷം നിറഞ്ഞതും പുതുകാര്യങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്നതുമായിരിക്കണമെന്ന് ചിന്തിക്കുന്ന ഇവർക്ക് സന്തോഷകരമായ നീണ്ടുനിൽക്കുന്ന ബന്ധങ്ങളോടായിരിക്കും താൽപര്യം. പങ്കാളിയെ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വിലക്കുകളൊന്നും വയ്ക്കാത്ത ഇക്കൂട്ടർ അവരോടൊപ്പമുള്ള ഓരോ നിമിഷത്തിനും വലിയ മൂല്യം നല്‍കുന്നവരാണ്. ഇളം വയലറ്റ് നിറമിഷ്ടപ്പെടുന്ന ഇവർക്ക് ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളിലെ മനോഹരമായ ചിത്രങ്ങൾ ഫ്രെയിം ചെയ്തു നൽകുന്നത് ഏറെയിഷ്ടപ്പെടുമെന്നു തീർച്ചയാണ്.   

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

നഷ്ടപ്രണയമാണു തിരിച്ചു നൽകുന്നതെങ്കിൽ ഹൃദയം തുറന്നുള്ള സംസാരമാണ് ഈ പ്രണയദിനത്തിൽ അവരേറ്റവും ഇഷ്ടപ്പെടുക. രണ്ടാമതു ലഭിക്കുന്ന ഈ അവസരം മനോഹരമായി ഉപയോഗിച്ചാൽ പഴയതിലും ഭംഗിയായി പ്രണയം തളിർക്കുമെന്നതിനു സംശയമില്ല. പ്രണയിനിയുടെ ആഗ്രഹങ്ങളും താൽപര്യവുമറിഞ്ഞ് ഇഷ്ടങ്ങൾ മനസ്സിലാക്കുന്നത് ബന്ധം ദൃഢമാക്കും. നീലയാണ് ഇവർക്ക് ഏറ്റവും ഇഷ്ടമുള്ള നിറം. മധുരം നിറഞ്ഞ ഒരു ചോക്ലേറ്റ് ബോക്സ് അതും അവൾക്ക് അല്ലെങ്കിൽ അവന് പ്രിയങ്കരമായ പൂക്കൾക്കൊപ്പം നൽകുന്നത് വീണ്ടും തുടങ്ങുന്ന ബന്ധത്തിൽ മധുരവും സുഗന്ധവും നിറയ്ക്കുക തന്നെ ചെയ്യും.  

മിഥുനം രാശി ..........Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

 പ്രണയം നിറയുന്ന കോഫീ മഗുകളിൽ പങ്കാളിക്കു മാത്രം ഏറെയിഷ്ടപ്പെടുന്ന സന്ദേശങ്ങൾ സമ്മാനിക്കുന്നത് ഈ പ്രണയദിനത്തെ ഏറ്റവും മനോഹരമായ ഒന്നാക്കി മാറ്റുക തന്നെ ചെയ്യും. ഹരിതനീലിമയിഷ്ടപ്പെടുന്ന ജെമിനിക്കാർ  പ്രണയത്തിൽ ആത്മസംഘർഷമനുഭവിക്കുന്ന സമയങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്ന് പറയുന്ന സന്ദേശങ്ങളും സമ്മാനങ്ങളും അവരെ ഏറെ സന്തോഷവതികളാക്കും അവളുടെ പ്രതീക്ഷകളെയും പ്രണയത്തെയും നിങ്ങളുടെ ബന്ധ ത്താൽ ചേർത്തു പിടിക്കുന്നത് ഈ പ്രണയദിനത്തിൽ അവൾക്ക് ലഭിക്കുന്ന വിലമതിക്കാനാകാത്ത സമ്മാനമായിരിക്കും.  

കർക്കടകം രാശി .......... Cancer

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

 സൗഹൃദം പ്രണയത്തിലേക്ക് വഴുതിമാറാനിടയുള്ള സമയമാണിത്. നിങ്ങളുടെ പ്രണയത്തെയറിയാൻ അവൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. എല്ലാ നല്ല ബന്ധങ്ങളും ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നാണ്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് ഈ ബന്ധം മാറാനും പ്രണയം പറയാനും ഏറ്റവും പറ്റിയ ദിനമാണ് പ്രണയദിനം. വയലറ്റ് നിറമിഷ്ടപ്പെടുന്ന പങ്കാളിക്ക് ആ നിറത്തിൽ സമ്മാനിക്കുന്ന ടൗവലുകളോ പില്ലോകളോ ഏറെയിഷ്ടപ്പെടും. പ്രണയത്തെ ഏറ്റവും സ്വീകാര്യമായി കാണാനിഷ്ടപ്പെടുന്നയിവർക്ക് തങ്ങളുടെ സ്വകാര്യതയിൽ താലോലിക്കാനും സുന്ദരമായ സ്വപ്നങ്ങളിൽ കൂട്ടു പോകാനും ഈ ചെറിയ സമ്മാനങ്ങളോളം മറ്റെന്താണ് വേണ്ടത്? 

 ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

 സുഖകരമായ പ്രണയദിനങ്ങളിലൂടെയല്ല ഈ രാശിക്കാർ ഇപ്പോൾ കടന്നു പോകുന്നത്. എന്തുകൊണ്ടെന്നാൽ എല്ലാക്കാര്യങ്ങളിലും ചിന്താക്കുഴപ്പത്തിലാണിവർ അതുകൊണ്ടു തന്നെ പ്രണയത്തിലെ ആശയക്കുഴപ്പങ്ങളകറ്റി ഏറ്റവും ഉചിതമായതും ഇഷ്ടമുള്ളതുമായ സമ്മാനങ്ങളേകി പങ്കാളിയെ സന്തോഷിപ്പിക്കേണ്ട സമയമാണിത്. പെർഫ്യൂമുകൾ ഏറെയിഷ്ടപ്പെടുന്ന പങ്കാളിക്കായി അവർ ഏറ്റവും ഇഷ്ടപ്പെടുന്നൊരെണ്ണം സമ്മാനമായി കരുതാം. ഒരു ഹാൻഡ് ബാഗോ ലാപ്ടോപ്പോ  അവൾക്ക് സമ്മാനിക്കുന്നതും ഏറെ സ്വീകരിക്കപ്പെടും. പീച്ച് നിറമാണ് ഏറെയിഷ്ടപ്പെടുന്നതെന്ന് മറക്കാതിരിക്കുക. 

 കന്നി രാശി .......... Virgo

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

വളരെ വ്യത്യസ്തമായതും ഹൃദ്യമായതുമായ സമ്മാനങ്ങൾ ആഗ്രഹിക്കുന്നവരാണിവർ. അതുകൊണ്ടു തന്നെ സുഹൃത്തിന്റെ പ്രതീക്ഷകളെ അസ്ഥാനത്തേക്ക് ആക്കാതിരിക്കുക. അവർ ആഗ്രഹിക്കുന്നത് ഏറ്റവും പരിപൂർണമായ അർത്ഥത്തിൽ നൽകാൻ ശ്രമിക്കുക. വെള്ള നിറത്തെയിഷ്ടപ്പെടുന്ന പങ്കാളിക്കായി ഒരു വാച്ച് സമ്മാനിക്കുന്നത് ഏറെ നന്നായിരിക്കും. അവരുടെ കൂടെയുള്ള ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെന്നു കൂടി കൂട്ടിച്ചേർക്കാൻ വിസ്മരിക്കരുത്.  

തുലാം രാശി .......... Libra

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

 ഈ പ്രണയദിനത്തിൽ ലിബ്ര രാശിക്കാരുടെ പ്രണയം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിലാണ്. അതുകൊണ്ടു തന്നെ പ്രണയദിനം ഏറ്റവും മനോഹരമാകണമെന്ന് പങ്കാളി അത്രയധികം ആഗ്രഹിക്കുന്നുണ്ടാകും. നൽകുന്ന സമ്മാനത്തിലും പ്രണയത്തിന്റെ പരിപൂർണത കാണണമെന്ന് അവർ പറയാതെ പറയുന്നുണ്ട്. കടലിന്റെ നീലിമയിഷ്ടപ്പെടുന്ന പങ്കാളിക്കായി പ്രണയം പറയുന്ന ആഭരണങ്ങൾ സമ്മാനിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.  

വൃശ്‌ചികം രാശി ..........Scorpio

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

നീണ്ടകാല സുദൃഢ ബന്ധത്തിനാഗ്രഹിക്കുന്നവരാണ് ഈ രാശിക്കാർ. അപ്രകാരമൊരു ബന്ധത്തിന് ആഗ്രഹിക്കുന്നവരെയാണ് ഇവരിഷ്ടപ്പെടുക. അതിനാൽ ഈ പ്രണയദിനത്തിൽ അത്തരമൊരു പ്രണയബന്ധത്തിനായിരിക്കും മറ്റെന്തിനെക്കാളും ഇവർ മുൻതൂക്കം നൽകുന്നത്. കൂടെയുണ്ടാകുമെന്ന ഉറപ്പായിരിക്കും ഇവർ നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നത്. മെറൂൺ നിറത്തെ ഏറെയിഷ്ടപ്പെ ടുന്നയിവർക്കായി, വളരെ സ്വാദേറിയ ഒരു വൈൻ കരുതാം. അതിനൊക്കെയപ്പുറം നിങ്ങളൊത്തുള്ള മനോഹരമായ നിമിഷങ്ങളും ഓർമകളും പങ്കുവയ്ക്കാം. 

 ധനു രാശി .......... Sagittarius

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

 ഇവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധാരണമല്ല. ഏറ്റവും സവിശേഷമാർന്നത് മാത്രം ആഗ്രഹിക്കുന്നവരാണിവർ. ഒന്നിനോടും അമിതഭ്രമമില്ലാത്തയിവർക്ക് പ്രിയനിൽ നിന്ന് ലഭിക്കുന്ന സമ്മാനം ഏറ്റവും അമൂല്യമാകണമെന്ന വാശിയുള്ളവരാണ്. ചുവപ്പ് നിറത്തെയാണ് ഇവരിഷ്ടപ്പെടുന്നത്. മറ്റുള്ളവർ ചിന്തിക്കാത്ത  ഇതുവരെ സമ്മാനിക്കപ്പെടാത്ത ഏറ്റവും മനോഹരമായ ഒരു സമ്മാനത്തിനായി ഇവർ ആഗ്രഹിക്കുന്നുണ്ടാകും. ഹൃദയത്തിന്റെ രൂപത്തിലുള്ള സ്ഫടികക്കണ്ണാടി അവരെ അദ്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യും. എല്ലാ ദിവസവും കാണാനായി അതുണ്ടാകുന്നത് പ്രണയത്തിൽ പുത്തനുണർവ് സമ്മാനിക്കും.  

 മകരം രാശി ..........Capricorn

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ഇതാണ് നിങ്ങളുടെ സമയം. പഴയപ്രണയബന്ധങ്ങളിൽ നിന്നെല്ലാം അകന്ന് തകർന്നിരിക്കുന്ന പങ്കാളിക്ക് നിങ്ങളുടെ കൂട്ട് ഒരാശ്വാസമാകും. നിങ്ങളാണ് അവളുടെ ഏറ്റവും മികച്ച പങ്കാളിയെന്ന് ബോധ്യപ്പെടുത്താനുള്ള സമയമാണിത്. പച്ചനിറത്തെ ഏറെയിഷ്ടപ്പെടുന്ന അവർക്കായി  വാസനകൾക്കും ചെറിയ വികൃതികൾക്കുമായി ചുവരുകളിൽ തൂക്കിയിടുന്ന തരത്തിലുള്ള മനോഹരമായ എന്തെങ്കിലും സമ്മാനിക്കുന്നത് ഏറെ സന്തോഷത്തിനിടയാക്കും.  

 കുംഭം രാശി .......... Aquarius

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

 മുറികളിൽ നിറയെ ചുവന്ന പൂക്കൾ വിതറി, പ്രണയം പറയുമ്പോൾ ആർക്കാണ് അത് ഉപേക്ഷിക്കാനാവുക? ഇരുണ്ട ചുവന്ന നിറത്തെയിഷ്ടപ്പെടുന്ന പ്രണയപങ്കാളിക്കായി കൈ നിറയെ പൂക്കളൊരുക്കാം. മനോഹരമായി മുറി നിറയെ അലങ്കരിക്കാം. നിങ്ങളുടെ തിരക്കുകളെ മറന്ന് പ്രണയത്തെ അവർ സ്വീകരിക്കും. ഈ പ്രണയദിനത്തിൽ ചുവന്ന പൂക്കൾ ഒത്തിരി നിറയട്ടെ, മനസ്സിലും. 

മീനം രാശി .......... Pisces

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പ്രണയത്തെ അതിന്റെ ഏറ്റവും ആഴത്തിലറിയാൻ നിങ്ങളുടെ പ്രണയപങ്കാളി ആഗ്രഹിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈയവസരം നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളൊരു നിമിഷം അമാന്തിച്ചാൽ ചിലപ്പോൾ നിങ്ങൾക്കവളെ നഷ്ടപ്പെട്ടേക്കാം. പർപ്പിൾ നിറമാണ് അവൾക്കേറെയിഷ്ടം. ഹൃദയാകൃതിയുള്ള പെന്‍ഡന്റോ ലോക്കറ്റോ ഇരുവരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തത് സമ്മാനിക്കൂ....ഈ പ്രണയദിനത്തിൽ പ്രണയം പടരട്ടെ. 

English Summary : Valentines Gift for her as per Birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA