ADVERTISEMENT

മേടക്കൂർ ( അശ്വതി , ഭരണി , കാർത്തിക 1/4 )  :  

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക.

 

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :

ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു  ഭജനം നടത്തുക.  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക്  കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക.

 

 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ): 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമ ധ്യാനഭാവത്തിൽ ദേവിയെ സ്മരിച്ച്  ഭവനത്തിൽ നെയ്‌വിളക്ക് കൊളുത്തുക.

 

കർക്കടകക്കൂർ  ( പുണർതം 1/4 , പൂയം , ആയില്യം ) : 

ഗുണവർധനവിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

 

 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) :

ഗുണവർധനവിനും ദോഷശമനത്തിനുമായി മഹാദേവനെ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.

 

 

കന്നിക്കൂർ ( ഉത്രം 3/4 , അത്തം,  ചിത്തിര1/2  ):

 ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക.

 

തുലാക്കൂർ ( ചിത്തിര1/2 ,  ചോതി , വിശാഖം 3/4 ):  

ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക.  ശനിയാഴ്ചകളിൽ   ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

 

 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

ദോഷ ശമനത്തിനായി ഗണപതി  ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 )  

ഗുണവർധനവിനും ദോഷശമനത്തിനുമായി മഹാദേവനെ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി   മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

 

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമ്മ ശാസ്താ ഭജനം നടത്തുക. ശനിയാഴ്ച കളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.

 

 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :  

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക . നാളിൽ ദേവീ ക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

English Summary : Dosha Remedy in Meenam Month 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com