ADVERTISEMENT

ചില ആളുകളോട് തർക്കിക്കാതിരിക്കുന്നതാണ് നല്ലത്. അത് പ്രിയപ്പെട്ടവരാണെങ്കിൽ പ്രത്യേകിച്ചും. ദേഷ്യപ്പെട്ട്  തർക്കിക്കുന്ന സമയത്ത് തലച്ചോർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ആരോട് എന്ത് പറയണം എന്നതിനെപ്പറ്റി ഇക്കൂട്ടർക്ക് യാതൊരു ധാരണയുമുണ്ടാകില്ല. മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളോ ജീവിതത്തിലെ  മോശം സംഭവങ്ങളൊക്കെ തർക്കിച്ചു ജയിക്കാനായി പറഞ്ഞുപോകും . സ്നേഹബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാൻ ഇക്കാരണം മാത്രം മതി

 

 

ഇടവം രാശി.......... TAURUS 

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

 

 

അളമുട്ടിയാൽ ചേരയും കടിക്കും എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന പെരുമാറ്റമാണ് ഇടവം രാശിക്കാരുടേത്‌ . വിശ്വസ്തത പുലർത്തുന്ന ഇവരുടെ മനസ്സു നിറയെ സ്നേഹം മാത്രമേയുള്ളൂ. എന്നാൽ ആവശ്യമില്ലാതെ ആരെങ്കിലും തർക്കിക്കാൻ വന്നാൽ ഇവരുടെ ഭാവം മാറും. തങ്ങൾക്ക് ഒരിക്കലും തെറ്റുപറ്റില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഇവർ എതിരാളികളെ വീഴ്ത്താനുപയോഗിക്കുന്ന സൂത്രവിദ്യ അവരുടെ ഭൂതകാലത്തിലെ തെറ്റുകളെ ചുരണ്ടിയെടുക്കുക എന്നതാണ്. അറ്റകൈ പ്രയോഗമെന്ന നിലയിൽ അവർ പരീക്ഷിച്ചു വിജയിക്കുന്ന ഒരു കാര്യമാണിത്.

 

 

മിഥുനം രാശി .......... GEMINI 

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) 

 

 

തർക്കമുണ്ടായാൽപ്പോലും നിങ്ങളെ അന്ധമായി വിശ്വസിക്കുന്നു എന്നു നടിക്കുന്നവരാണ് മിഥുനം രാശിക്കാർ. എതിരെ നിൽക്കുന്ന ആളെ മധുരഭാഷണം കൊണ്ടു മയക്കുമ്പോഴും പന്ത് അവരുടെ കോർട്ടിലാണെന്ന് അവർ ഉറപ്പു വരുത്തും.  ഭൂതകാലത്തിലെയും വർത്തമാനകാലത്തെയും നിങ്ങളുടെ ജീവിതത്തെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് അവർ നിങ്ങളെ അളക്കുന്നത്. വളഞ്ഞു മൂക്കുപിടിക്കുന്ന ഇത്തരം കക്ഷികളോടുള്ള തർക്കം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

 

കർക്കടകം രാശി .......... CANCER 

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) 

 

 

സ്വബോധത്തോടെ ഇരിക്കുന്ന സമയങ്ങളിൽ വിഷമങ്ങളെയും വികാരങ്ങളെയും മനസ്സിനുള്ളിൽത്തന്നെ സൂക്ഷിക്കാൻ മിടുക്കു കാട്ടുന്നവരാണ് കർക്കടക രാശിക്കാർ. എന്നാൽ മനസ്സിന്റെ നിയന്ത്രണം വിട്ടാൽ അവരെ പിടിച്ചാൽ കിട്ടില്ല. ഭൂതകാലത്തിലും വർത്തമാനകാലത്തിലും നിങ്ങൾ അവരോടു ചെയ്ത മോശം കാര്യങ്ങളൊക്കെ അവർ അക്കമിട്ടു നിരത്തിക്കളയും. അങ്ങനെ മറക്കാനാഗ്രഹിക്കുന്ന പഴയകാര്യങ്ങൾ കുത്തിപ്പൊക്കി നിങ്ങളുടെ ഉള്ളുനീറ്റും.

 

 

 

ചിങ്ങം രാശി .......... LEO 

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ) 

 

 

 

വളരെ സെൻസിറ്റീവ് പ്രകൃതക്കാരായ ചിങ്ങം രാശിക്കാർ കാര്യങ്ങളെ പഴ്സനലായിട്ടെടുക്കാനാണ് എപ്പോഴും താൽപര്യം കാട്ടുന്നത്. ജീവിതം ആഘോഷമാക്കാനാണ് ഇക്കൂട്ടർക്ക് എപ്പോഴും താൽപര്യം. പ്രശ്നങ്ങളുണ്ടാകുമ്പോൾ ക്രിയാത്മക മാർഗ്ഗങ്ങളിലൂടെ അത് പരിഹരിക്കാനാകും ഈ രാശിക്കാർ കൂടുതൽ ശ്രദ്ധിക്കുക. തർക്കങ്ങളും വഴക്കുകളും രസംകൊല്ലികളാണെന്നു വിശ്വസിക്കുന്ന ഇവർ തർക്കങ്ങളിൽനിന്ന് നയപരമായി ഒഴിയുകയാണ് പതിവ്. കാര്യങ്ങളൊന്നും തങ്ങളുടെ വഴിക്കു വരില്ലെന്നു കണ്ടാൽ ഇവരുടെ പിടിവിട്ടു പോവുകയും ചെയ്യും.

 

തുലാം രാശി .......... LIBRA 

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) 

 

 

വെറുതെ ഒരു കാര്യവുമില്ലാത്ത കാര്യത്തിനു വേണ്ടി തർക്കിക്കുന്നത് തുലാം രാശിക്കാരുടെ ഒരു പ്രത്യേകതയാണ്. എതിരെ നിൽക്കുന്ന ആൾ എന്തു പറയുന്നോ അതിന് നേർവിപരീതമാണ് ശരിയെന്ന് സ്ഥാപിക്കാൻ അവർ ഏതറ്റം വരെയും പോയ്ക്കളയും. എന്നാൽ തർക്കം എങ്ങനെയെങ്കിലും ഒത്തുതീർപ്പാക്കാമെന്നു വിചാരിച്ച് നമ്മൾ അവരുടെ അഭിപ്രായത്തോട് യോജിച്ചാൽ അവർ നേരെ പ്ലേറ്റ് തിരിക്കും. അത്രയും നേരം അവർ തന്നെ തെറ്റെന്നു വ്യാഖ്യാനിച്ച കാര്യം ശരിയാണെന്ന് ഒരു മടിയുമില്ലാതെ പറഞ്ഞു കളയും.

 

 

 

വൃശ്‌ചികം രാശി  ..........SCORPIO 

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) 

 

 

വടികൊടുത്ത് അടിവാങ്ങുന്നതുപോലെയാകും വൃശ്ചിക രാശിക്കാരോട് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നവരുടെ ഗതി. അതൊരു പക്ഷേ പങ്കാളിയാണെങ്കിൽ പറയുകയും വേണ്ട. ഭൂതകാലത്തിലെ ഏതെങ്കിലും രഹസ്യങ്ങൾ അവരോട് പറഞ്ഞിട്ടുണ്ടെങ്കിൽ തർക്കിക്കുമ്പോഴൊക്കെ ജയിക്കാൻ അവർ ആ ആയുധം തന്നെ എടുത്തങ്ങു പ്രയോഗിക്കും. നിങ്ങളോടു വെറുപ്പോ വൈരാഗ്യമോ ഒന്നുമുണ്ടായിട്ടല്ല അവർ അങ്ങനെ ചെയ്യുന്നത്. മറിച്ച് തർക്കത്തിൽ ജയിക്കുക എന്ന ഉദ്ദേശ്യം മാത്രമേ അതിനു പിന്നിലുള്ളൂ.

 

മകരം രാശി .......... CAPRICORN 

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ) 

 

 

നിന്നെക്കാൾ എത്ര ഓണം കൂടുതൽ ഉണ്ടതാണ് ഞാൻ എന്ന മനോഭാവത്തോടെയാണ് മകരം രാശിക്കാർ തർക്കിക്കുന്നവരോട് സംസാരിക്കുക. ബുദ്ധിയും അനുഭവപരിചയവും തങ്ങൾക്കാണ് കൂടുതലെന്ന ഭാവമാണവർക്ക്. കാര്യങ്ങൾ ഗൗരവം ചോരാതെ സംസാരിക്കാനും ഹാസ്യാത്മകമായിഅവതരിപ്പിക്കാനുമുള്ള മിടുക്ക് തങ്ങൾക്കുണ്ടെന്നും അവർ അന്ധമായി വിശ്വസിക്കുന്നു. എന്നിരുന്നാലും ആളുകളെ വലിയ രീതിയിൽ വെറുപ്പിക്കാതെ തർക്കങ്ങളിൽ ജയിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്.

 

 

English Summary : Donot Argue with this Zodiac Signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com