ADVERTISEMENT

ഇന്ന് വൈശാഖ പുണ്യകാലത്തിന് ആരംഭം.  ഭഗവാൻ മഹാവിഷ്ണുവിന് പ്രധാനമായ ഈ മാസത്തിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങൾക്കെല്ലാം ഇരട്ടി ഫലം ലഭിക്കും എന്നാണ് വിശ്വാസം. നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തി ലക്ഷ്മീ സമേതനായ ഭഗവാനെ ഭജിക്കുക . ആദ്യം ഭഗവൽ സ്വരൂപം  വർണ്ണിക്കുന്ന  വിഷ്ണു സ്തോത്രം ജപിക്കുക ശേഷം  കലിദോഷ നിവാരണമന്ത്രം ഉൾപ്പെടുത്തുക. കൂടാതെ   അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഭഗവാനെ നരസിംഹമൂർത്തീഭാവത്തിലും ഭജിക്കുക . സർവേശകാരകനായ  വ്യാഴത്തിന്റെ രാശിമാറ്റം മൂലമുള്ള ദോഷങ്ങൾ ശമിപ്പിക്കാൻ ഈ വിഷ്ണുഭജനം സഹായകമാണ്.

 

വിഷ്ണു സ്തോത്രം

 

'ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം 

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം 

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം 

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം' 

 

അർഥം മനസ്സിലാക്കി കുറഞ്ഞത് നാല് തവണയെങ്കിലും ജപിക്കുന്നത് ഉത്തമം . 

 

അർഥം  - ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ  അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള  കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ  മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

 

 

 

കലിദോഷനിവാരണ മന്ത്രം

 

'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ' 

 

 

വൈശാഖമാസത്തിലുടനീളം 'കലിദോഷനിവാരണ മന്ത്രം'  ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത് .

 

നരസിംഹമൂർത്തീ മന്ത്രം 

 

ഉഗ്രവീരം മഹാവിഷ്ണും  

ജ്വലന്തം സർവ്വതോ മുഖം 

നൃസിംഹം ഭീഷണം ഭദ്രം  

മൃത്യു മൃത്യും നമാമ്യഹം. 

 

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് ശത്രുസംഹാരത്തിനായി അവതരിച്ച നരസിംഹമൂർത്തി. മനസിലെ ഭയം നീക്കി ആകുലതകൾ അകറ്റാനും ദുരിത ശമനത്തിനും നരസിംഹമൂർത്തീ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ജപിക്കുക.

 

സാധ്യമായ അവസരങ്ങളിൽ   'ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരമന്ത്രവും ജപിക്കുന്നത് അത്യുത്തമമാണ്.

English Summary : Most Powerful Manthras of Lord Vishnu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com