ADVERTISEMENT

പുതിയ അധ്യയന വർഷം ആരംഭിക്കാറായി. ഈ മഹാമാരിക്കാലത്തു വീടുകളിൽ തന്നെ കുട്ടികളുടെ പഠനം  ചുരുങ്ങുമ്പോൾ പഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതായുണ്ട് . അതിൽ പ്രധാനമാണ് പഠനമുറിയുടെ സ്ഥാനം. ഈശാന കോണായ വടക്കു കിഴക്കു ഭാഗമാണ് പഠനമുറിക്ക് ഏറ്റവും അഭികാമ്യം. കന്നിമൂലയായ തെക്കു പടിഞ്ഞാറ് ഭാഗത്തും ക്രമീകരിക്കുന്നതിൽ തെറ്റില്ല . കിഴക്കോട്ടു തിരിഞ്ഞിരുന്നു പഠിക്കുന്നത് അത്യുത്തമം . വടക്കോട്ട് തിരിഞ്ഞിരിക്കുന്നതും ഉത്തമം. എന്നാൽ തെക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞിരുന്നു പഠിക്കുന്നത് ഒഴിവാക്കുക.

ഇരുനില വീടെങ്കിൽ മുകൾ നിലയിൽ പഠനമുറി ക്രമീകരിക്കാം  പൊതുവെ ആൺകുട്ടികൾക്ക് കിഴക്ക് ഭാഗവും  പെൺകുട്ടികൾക്ക് തെക്ക് ഭാഗവും അനുകൂലമായിരിക്കും എന്നാണ് പറയപ്പെടുന്നത്. കിടപ്പുമുറിയിൽ തന്നെ പഠനമുറി ക്രമീകരിക്കുമ്പോൾ മുറിയുടെ വടക്കു കിഴക്കു മൂലയിലേക്ക് ചേർത്ത് പഠനമേശ ക്രമീകരിക്കാം. പഠന മേശയിൽ അലക്ഷ്യമായി ഒന്നും ഇടരുത്. പഠന  ഉപകരണങ്ങൾ മറ്റും വൃത്തിയായി അടുക്കി വയ്ക്കണം.  മേശയുടെ വലതു ഭാഗത്തായി ഇഷ്ടദൈവത്തിന്റെ ചിത്രം വയ്ക്കാം . കൂടാതെ കുടിക്കുവാനുള്ള ശുദ്ധജലം ഇടതുഭാഗത്തും ക്രമീകരിക്കാം.

ഇളം നിറങ്ങൾ പഠനമുറിക്കു  നൽകുന്നത് അനുകൂല തരംഗം വർധിപ്പിക്കും . വായൂ സഞ്ചാരം ഉറപ്പുവരുത്തണം . സാധനങ്ങൾ കുത്തി നിറച്ച മുറി പഠനമുറിയായി തിരഞ്ഞെടുക്കരുത് . മുറിയും പഠന മേശയും അടുക്കും ചിട്ടയോടെ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികളെയും ശീലിപ്പിക്കുക.  

English Summary : Study Room Vasthu for Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com