മിഥുന സംക്രമം , ഈ നാളുകാർക്ക് ദോഷപ്രദം
Mail This Article
2021 ജൂൺ മാസം 15 ആം തീയതി കാലത്ത് 06 മണി 01 മിനിറ്റിന് ആയില്യം നക്ഷത്രം രണ്ടാം പാദത്തിൽ ഇടവ ലഗ്നം അന്ത്യ ദ്രേക്കാണത്തിൽ മിഥുന രവി സംക്രമം. പ്രാഹ്നത്തിൽ ( പകലിനെ അഞ്ചായി ഭാഗിച്ചതിലെ ആദ്യഭാഗത്തിൽ ) സംക്രമം നടക്കുന്നതിനാൽ ഈ ദിവസം മിഥുനം ഒന്നായി വരുന്നു.
മിഥുന രവിസംക്രമം നടക്കുന്നത് ആയില്യം നക്ഷത്രത്തിൽ ആയതിനാൽ വരുന്ന ഒരു മാസക്കാലം ആയില്യം നാളുകാർക്ക് മാനസികവും ആരോഗ്യപരവുമായ വിഷമതകൾ ,സാമ്പത്തികമായ കഷ്ടപ്പാടുകൾ , ബന്ധുജന വിരോധം ഇവയ്ക്കുള്ള സാധ്യത അധികമാണ് .
ആയില്യക്കാരുടെ അത്രയും ഇല്ലെങ്കിലും തൃക്കേട്ട , രേവതിനക്ഷത്രക്കാർക്കും ഈ മാസം അരിഷ്ടതകൾ നേരിടേണ്ടിവരും . ഈ നക്ഷത്രജാതർ മാസത്തിലെ എല്ലാ ദിവസവും ശ്രീകൃഷ്ണ ഭജനം നടത്തുന്നത് വളരെ ഉത്തമമാണ് .
ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുവാൻ കഴിയാത്ത ഇക്കാലത്ത് സ്വഭവനങ്ങളിൽ ശുദ്ധിയോടെ ശ്രീകൃഷ്ണ ഭജനം നടത്തി ദോഷകാഠിന്യം കുറയ്ക്കാം .
'കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോനമഃ
നന്ദനം വസുദേവസ്യ നന്ദഗോപസ്യ നന്ദനം
യശോദാ നന്ദനം വന്ദേ ദേവകീ നന്ദനം സദാ'
എന്ന സ്തുതിയോടെ ശ്രീകൃഷ്ണ ഭജനം നടത്തുക .
കാർത്തിക , ഉത്രം , ഉത്രാടം , മകയിരം , ചിത്തിര , അവിട്ടം നാളുകാർക്കും മിഥുന രവി സംക്രമം അനുകൂലഫലമല്ല നൽകുക . ഇവർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ഭക്ഷണശുദ്ധി പാലിച്ച് ആദിത്യ ഭജനം നടത്തുകയും രക്ത ചന്ദനം അരച്ചു ധരിക്കുകയും ചെയ്യുന്നത് ഗുണകരമാണ് .
സംക്രമസമയത്ത് ഭാഗ്യ താരക സ്ഥിതി മകം നക്ഷത്രത്തിലാണ് . ആകയാൽ മകം, അശ്വതി , മൂലം , പുണർതം , പൂരുരുട്ടാതി , വിശാഖം നക്ഷത്ര ജാതർക്ക് മിഥുനമാസം അനുകൂലമായിരിക്കും .
ഇതിൽ പരാമർശിക്കാത്തനക്ഷത്രജാതർക്ക് മിഥുനമാസം സാമാന്യമായി ഗുണദോഷ സമ്മിശ്രമായ ഫലത്തെ നൽകുന്നതായിരിരിക്കും.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
English Summary : Effect of Midhuna Sankramam and Dosha Remedy