മൂന്നുഭാവങ്ങളിൽ വൈക്കത്തപ്പൻ , ഓരോ ദർശനത്തിനും ഓരോ ഫലം

HIGHLIGHTS
  • ക്ഷേത്രത്തിലെ പ്രതിഷ്ഠാ മാഹാത്മ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്
vaikom-mahadeva-temple
SHARE

മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മാഹാത്മ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. വൈക്കത്തപ്പൻ പ്രഭാതം, മധ്യാഹ്നം, സായാഹ്നം എന്നീ സമയങ്ങളിൽ വ്യത്യസ്തമായ മൂന്നു ഭാവങ്ങളിൽ ഭക്തർക്ക് ദർശനം നൽകി വരുന്നത് ഏറെ സവിശേഷതയാണ്. 

  പന്തീരടി പൂജ വരെ ദക്ഷിണ മൂർത്തിയുടെ ഭാവത്തിലും, തുടർന്നു ഉച്ചപ്പൂജവരെ കിരാത മൂർത്തിയായും വൈകിട്ട് പാർവതി സമേതനായി പുത്രനായ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദേവാസുര ഗന്ധർവാദികളാലും മുനി ജനങ്ങളാലും സംപൂജ്യനായി വിരാജിക്കുന്ന മംഗള സ്വരൂപനായാണു ദർശനം നൽകുന്നത്. ഈ സമയങ്ങളിൽ വൈക്കത്തപ്പനെ ആശ്രയിക്കുന്നവർക്കു വിവിധ വരങ്ങൾ നൽകി വൈക്കത്തപ്പൻ അനുഗ്രഹിക്കുന്നു എന്ന് വിശ്വാസം. 

ഇതനുസരിച്ചു രാവിലെ  ദർശനം നടത്തിയാൽ വിദ്യാലാഭവും കാര്യസിദ്ധിയും പന്തീരടി പൂജയ്ക്കു ശേഷം ഉച്ച പൂജ വരെയുള്ള  കിരാത മൂർത്തി ഭാവത്തെ ദർശനം നടത്തിയാൽ ശത്രുദോഷം നീങ്ങുകയും  വൈകുന്നേരം കൈലാസത്തില്‍ പാർവതിയോടും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടി വാഴുന്ന അജരാജേശ്വര സങ്കല്പത്തിൽ ദർശനം നടത്തിയാൽ  ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുമെന്നു പറയുന്നു. 

English Summary : Significance of Vaikom Mahadeva Temple Visiting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA