ഇത് തമിഴ്നാടിന്റെ ദേശീയോത്സവം: സൂര്യയ്ക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ജ്യോതിക

HIGHLIGHTS
  • തമിഴ്നാടിന്റ ദേശീയോത്സവം തൈപൊങ്കൽ ആണ്
suriya-jyothika-pongal
SHARE

ഇന്ന് തൈ പൊങ്കൽ. മലയാളികൾക്ക് ഓണം ദേശീയോത്സവമാണെങ്കിൽ തമിഴ്നാടിന്റ ദേശീയോത്സവം തൈപൊങ്കൽ ആണ്. തമിഴ് സിനിമാതാരങ്ങൾ  പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തമിഴ് സൂപ്പർ താരം സൂര്യക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രം ജ്യോതിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. പൊങ്കൽ , സംക്രമം , ലോഹ്രി ആശംസകൾ നേർന്ന താരത്തിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

5 ദിവസം ഉത്സവം നീണ്ടുനിൽക്കുന്നതാണ്. തമിഴ്നാട്ടിൽ ഇതു കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമാണ്. അതിരാവിലെ സൂര്യനുദിക്കുമ്പോൾ കിഴക്കോട്ട് നോക്കി, മുറ്റത്തു കൂട്ടിയ അടുപ്പിൽ മൺപാത്രത്തിൽ വെള്ളവും പാലും ഒഴിച്ച് അതു തിളച്ച് വീഴുന്നതിനെയാണ് പൊങ്കൽ എന്നു പറയുന്നത്.

suriya-jyothika-pongal-02

നല്ല വിളകൾക്ക് സഹായിച്ച ഭൂമി, സൂര്യൻ, കൃഷിയിറക്കുമ്പോൾ അധ്വാനത്തിന് സഹായിയായ കാള, പശുക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നത് ഉത്സവത്തിന്റെ ഭാഗമാണ്. അതിനായി ആദ്യ ദിനം വിളയിച്ചെടുത്ത നെല്ലിൽ പൊങ്കാലയിട്ട് സൂര്യ നമസ്‌കാരവും ചെയ്യും.

രണ്ടാം ദിവസം, കാളകൾക്ക് ആരോഗ്യം നൽകണമെന്ന പ്രാർഥനയോടെ കാളകളെ കുളിപ്പിച്ച്, തൊഴുത്ത് അലങ്കരിച്ച് തൊഴുത്തിന്റെ മുറ്റത്ത് പൊങ്കാലയിടുന്നു. മൂന്നാം ദിവസം വീടുകളിൽ വയ്ക്കുന്നതാണ് കാണുംപൊങ്കൽ. നാലാം ദിവസം ഗ്രാമവാസികൾ ഒരുമിച്ച് ഇന്ദ്രവിഴ എന്ന പേരിൽ തെരുവുകളിൽ പൊങ്കലിട്ട് എല്ലാവർക്കും വിതരണം ചെയ്യും. പൊങ്കലിന് അരി ശർക്കരയും കരിമ്പും മഞ്ഞളും മറ്റ് ധാന്യങ്ങളും വച്ചാണ് പൂജകൾ നടത്തുന്നത്.

പൊങ്കൽ നാളിൽ പൂക്കളും മാവിലയുംവച്ച് വീടിന്റെ മുൻഭാഗത്ത് തൂക്കിയിടുന്നത് വീടിന്റെ ഐശ്വര്യത്തിനും മികച്ച വിളവെടുപ്പിനും സഹായിക്കുമെന്നാണ് വിശ്വാസം.

English Summary : Thai Pongal Celebrated by Actor Suriya and Jyothika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA