ADVERTISEMENT

മകരമാസത്തിൽ ഓരോ നാളുകാരും ദോഷപരിഹാരമായി വഴിപാടുകൾ സമർപ്പിക്കുന്നത് ഉത്തമമാണ് . തന്മൂലം ദോഷഫലങ്ങളെ ലഘൂകരിക്കാൻ സഹായിക്കും എന്നാണ് വിശ്വാസം 

 

മേടക്കൂർ

( അശ്വതി, ഭരണി, കാർത്തിക 1/4)

 

ദോഷശാന്തിക്കായി ശാസ്താ ക്ഷേത്രത്തിൽ നെയ് വിളക്ക്, നീരാഞ്ജനം, നാഗത്തിന് നൂറും പാലും ഗണപതിക്ക് മോദകം ഇവ ചെയ്യുക. 

 

ഇടവക്കൂർ

(കാർത്തിക 3/4 രോഹിണി, മകയിരം 1/2)

 

ദോഷ ശാന്തിക്കായി ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം, കൂവളമാല, പിൻവിളക്ക്, വിഷ്ണു ക്ഷേത്രത്തിൽ പാലഭിഷേകം, പാൽ പായസനിവേദ്യം ,ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച ദിവസം നീരാഞ്ജനം ഇവ ചെയ്യുക. 

 

മിഥുനക്കൂർ 

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

ദോഷശാന്തിക്കായി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദിവസം കുമാരസൂക്താർച്ചന, ശിവ ക്ഷേത്രത്തിൽ ഭസ്മാഭിഷേകം, ശനിയാഴ്ച ശാസ്താ ക്ഷേത്രത്തിൽ നീരാഞ്ജനം, നാഗക്ഷേത്രത്തിൽ സർപ്പബലി ഇവ ചെയ്യുക.

 

കർക്കടകക്കൂർ 

( പുണർതം 1/4 പൂയം , ആയില്യം )

 

ദോഷശാന്തിക്കായി വിഷ്ണു ക്ഷേതത്തിൽ വ്യാഴാഴ്ച ദിവസം പാലഭിഷേകം, പാൽ പായസ നിവേദ്യം, ശാസ്താവിന് തുളസിമാല ,നീരാഞ്ജനം, ഭദ്രകാളി ക്ഷേത്രത്തിൽ കടുംപായസം, ശിവക്ഷേത്രത്തിൽ കൂവളാർച്ചന, പിൻവിളക്ക് ഇവ ചെയ്യുക

 

ചിങ്ങക്കൂർ 

(മകം, പൂരം ഉത്രം 1/4)

 

ദോഷശാന്തിക്കായി ഗണപതിക്ക് കറുകമാല, സർപ്പക്ഷേത്രത്തിൽ അഭിഷേകം, സുബ്രമണ്യസ്വാമിക്ക് ചെറിയ വെള്ളിവേൽ സമർപ്പണം

 

കന്നിക്കൂർ

(ഉത്രം 3/4, അത്തം, ചിത്തിര 1/2 )

 

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് സുദർശനാർച്ചന, ഭാഗ്യസൂക്തപുഷ്പാഞ്ജലി സുബ്രഹ്മണ്യസ്വാമിക്ക് ഭസ്മാഭിഷേകം, സർപ്പ ക്ഷേത്രങ്ങളിൽ അഭിഷേകം, ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക്. 

 

തുലാക്കൂർ

( ചിത്തിര 1/2,ചോതി , വിശാഖം 3/4)

 

ദോഷശാന്തിക്കായി ശാസ്താക്ഷേത്രത്തിൽ നെയ് വിളക്ക്, നീരാഞ്ജനം, ഗണപതി ഹോമം, ഗണേശ മന്ത്രജപം നാഗത്തിന് സർപ്പബലി ഇവ ചെയ്യുക.

 

വൃശ്ചികക്കൂർ 

(വിശാഖം 1/4, അനിഴം , തൃക്കേട്ട)

 

ദോഷശാന്തിക്കായി വ്യാഴാഴ്ചതോറും വിഷ്ണു ക്ഷേത്രങ്ങളിൽ തുളസിമാല സമർപ്പണം, സഹസ്രനാമാർച്ചന, സർപ്പബലി, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി, സുബ്രഹ്മണ്യ സ്വാമിക്ക് ചൊവ്വാഴ്ച ദിവസം കുമാര സൂക്താർച്ചന ഇവ ചെയ്യുക.

 

ധനുക്കൂർ 

(മൂലം , പൂരാടം , ഉത്രാടം 1/4)

 

ദോഷശാന്തിക്കായി വിഷ്ണുവിന് പാൽപായസം തുളസിമാല ശാസ്താവിന് എള്ളുതിരി ദേവി ക്ഷേത്രത്തിൽ ഭഗവതി സേവ ഗണപതിക്ക് തേങ്ങ ഉടയ്ക്കുക ഇവ ചെയ്യുക.

 

മകരക്കൂർ 

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

 

ദോഷശാന്തിക്കായി ശാസ്താവിന് തുളസിമാല ,എളള് പായസം ശിവ ക്ഷേതത്തിൽ രുദ്രാഭിഷേകം, നാഗത്തിന് നൂറും പാലും. 

 

കുംഭക്കൂർ 

(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

 

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് പാൽപ്പായസം, ദേവിക്ക് കടുംപായസം, ശിവഭഗവാന് ധാര, പിൻ വിളക്ക് ശാസ്താവിന് എള്ള് പായസം, നീരാഞ്ജനം. 

 

മീനക്കൂറ്

(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )

 

ദോഷശാന്തിക്കായി വ്യാഴാഴ്ച തോറും വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല സമർപ്പണം, സഹസ്രനാമാർച്ചന, ഗണപതിക്ക് കറുകമാല ഇവ ചെയ്യുക.

 

 


ജ്യോതിഷി പ്രഭാസീന - സി.പി

ഹരിശ്രീ 

പി . ഒ : മമ്പറം 

വഴി : പിണറായി - കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

English Summary : Dosha remedy Offerings in Makaram 1197

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com