ഈ സ്വപ്‌നങ്ങൾ കാണാറുണ്ടോ? സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ സൂചന ആവാം

HIGHLIGHTS
  • പല സ്വപ്നങ്ങളും നമ്മുടെ ചിന്തകളുമായി ബന്ധപ്പെട്ടത് ആകും
dream-photo-credit-Gorodenkoff
Photo Credit : Gorodenkoff / Shutterstock.com
SHARE

നാമോരോരുത്തരും നിത്യവും സ്വപ്നങ്ങൾ കാണുന്നു. ചിലത് ഭയപ്പെടുത്തുന്നതാകാം. ചിലത് സന്തോഷം തരുന്നവ ആകും. മറ്റു ചിലത് ദുഃഖം ഉണ്ടാക്കുന്നതും ആയിരിക്കും. 

പല സ്വപ്നങ്ങളും നമ്മുടെ ചിന്തകളുമായി അല്ലെങ്കിൽ ആഗ്രഹവുമായി ബന്ധപ്പെട്ടത് ആകും. തുടർച്ചയായി കള്ളനെ സ്വപ്നം കാണുന്നതു മോഷണം നടക്കുമോ എന്നുള്ള ഭയം കൊണ്ടോ എന്തെങ്കിലും നഷ്ടപ്പെട്ടു പോകുന്നതിനുള്ള ഉൽക്കണ്ഠ കൊണ്ടോ കിട്ടുന്ന സ്നേഹം കുറഞ്ഞു പോകുന്നു എന്നുള്ള തോന്നൽ കൊണ്ടോ ആവാം . 

അപൂർവമായി ചില സ്വപ്നങ്ങൾ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനയും ആകാം. 'സ്വപ്നം ചിലർക്ക് ചിലകാലം ഒത്തിടും.' എന്ന ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ടല്ലോ?

ശാരീരികമായ കാരണങ്ങൾകൊണ്ടും ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ടും സ്വപ്നങ്ങൾ കാണാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ അകന്നിരിക്കുമ്പോളാണ് പലപ്പോഴും പാമ്പിനെ സ്വപ്നം കാണുന്നത്. എന്നാൽ നേർച്ചയും മറ്റും ഓർമ്മിപ്പിക്കാനാണ് ഈ സ്വപ്നം കാണുന്നത് എന്നാണ് വിശ്വാസം. ആന ഓടിക്കുന്നത് സ്വപ്നം കാണുന്നത് മുറിയിൽ വായു സഞ്ചാരം കുറവാണ് എന്നതാവാം. ജനാലകൾ അപ്പോൾ തുറന്നിടുക. ജലദോഷം കൊണ്ടും ഇതേ കാര്യം കാണാം. ഗണപതിക്ക് നേർച്ച മുടങ്ങി എന്നും പറയാം. 

സ്വപ്നം ചിലർ യാഥാർത്ഥ്യമായിരുന്നു എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. മരണം സ്വപ്നം കണ്ടാൽ ഭയപ്പെടാനില്ല അത് നിങ്ങളുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. നമ്മുടെ എതിരാളിയോ അല്ലങ്കിൽ ശത്രുവോ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടാൽ സ്വപ്നത്തിലും അവൻ നമ്മളെ കളിയാക്കുന്നത് ആയിട്ട് കണക്കാക്കാം. അദ്ദേഹം വിരോധം മാറ്റി സൗഹൃദത്തിൽ ആവാൻ ശ്രമിക്കുന്നതായും വ്യാഖ്യാനിക്കാം. 

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Types of Dreams and their Meanings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA