ADVERTISEMENT

ലളിതാ ദേവിയെ  നിത്യവും ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ഭജിക്കുന്നവർക്ക്‌  ഒരിക്കലും നശിക്കാത്ത ധനൈശ്വര്യാദികളും ഭാഗ്യപുഷ്ടിയും മനോസുഖവും കരഗതമാകുന്നതാണ്. പ്രഭാതത്തിൽ ശങ്കരാചാര്യ വിരചിതമായ ഈ സ്തോത്രത്താൽ സ്തുതിക്കുന്നവരിൽ ദേവീ കടാക്ഷം നിറയും എന്നാണ് വിശ്വാസം. നിത്യവും പ്രഭാതത്തിൽ നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം അതീവ ഫലപ്രദമാണ് .


ലളിതാ പഞ്ചരത്ന സ്തോത്രം
 

പ്രാത സ്മരാമി ലളിതാ വദനാരവിന്ദം

ബിംബാദരം പൃഥുല മൗക്തിക ശോഭിനാസം

ആകർണ ദീര്‍ഘ നയനം മണി കുണ്ഡലാഢ്യം

മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം

 


പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പവല്ലീം

രക്താങ്ഗുലീയലസദങ്ഗുലി പല്ലവാഢ്യാം

മാണിക്യ ഹേമ വലയാംഗദ  ശോഭമാനാം

പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീന്‍ദധാനാം

 

 


പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം

ഭക്തേഷ്ട ദാനനിരതം ഭവ സിന്ധുപോതം

പദ്മാസനാദി സുരനായക പൂജനീയം

പദ്മാങ്കുശാധ്വജ സുദര്‍ശന ലാഞ്ചനാഢ്യം

 

 


പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം

ത്രൈയന്ത വേദ്യ വിഭവാം കരുണാനവദ്യാം

വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതുഭൂതാം

വിദ്യേശ്വരീം നിഗമ വാങ്മനസാതിദൂരാം

 


പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ

കാമേശ്വരീതി കമലേതി മഹേശ്വരീതി

ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി

വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി

 


യഃ ശ്ലോകപഞ്ചകമിദം ലളിതാംബികായാഃ

സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ

തസ്മൈ ദദാതി ലളിതാ ഝടിതിപ്രസന്നാ

വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീര്‍ത്തിം

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summary : Benefits of Lalitha Pancharatna Stothram 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com