ADVERTISEMENT

ആറ്റുകാലമ്മയ്ക്ക്  ഇന്ന് പൊങ്കാല അർപ്പിച്ചു താരങ്ങളും. കോവിഡ് പ്രതിസന്ധി മൂലം തുടർച്ചയായി രണ്ടാം വർഷവും വീട്ടുമുറ്റത്താണ് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. അടുത്ത വർഷമെങ്കിലും എല്ലാവരും ഒരുമിച്ചു ക്ഷേത്രസന്നിധിയിൽ ഒത്തുകൂടി ദേവിക്ക് പൊങ്കാല അർപ്പിക്കാൻ സാധിക്കണേ എന്ന പ്രാർഥനയിലാണ് താരങ്ങളും.   

 

മഹാമാരികളെല്ലാം നീങ്ങി അടുത്തവർഷം ക്ഷേത്ര സന്നിധിയിൽ പൊങ്കാലക്ക് അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്നു ആനി ഷാജി കൈലാസ്. ഇത്തവണ വീട്ടുമുറ്റത്തു മൂന്നു കലത്തിൽ പൊങ്കാല ഇട്ടാണ് നടി ആനി ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായത്.  ക്ഷേത്രപരിസരത്തു ഒത്തു കൂടി പൊങ്കാല സമർപ്പിച്ച ശേഷം ദേവീ നടയിൽ നിന്ന് തൊഴാനാകില്ലല്ലോ എന്ന വിഷമം ഉണ്ട്. എല്ലാവരുടെയും വീട്ടുമുറ്റത്ത് അമ്മ എത്തട്ടെ എന്നാകും ദേവീ നിശ്ചയം എന്നും നടി പറയുന്നു . 

 

ആറ്റുകാൽ പൊങ്കാല വർഷങ്ങളായി ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കാറുള്ള നടി ചിപ്പി കഴിഞ്ഞ രണ്ടുവർഷക്കാലമായി വീട്ടിലാണ് പൊങ്കാല സമർപ്പിക്കുന്നത്. ക്ഷേത്രത്തിനു വളരെ അടുത്തായിരുന്നുള്ള പൊങ്കാല സമർപ്പണത്തിനു ശേഷം ദേവിയെ തൊഴാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷമവും പങ്കുവച്ചു. ക്ഷേത്രത്തിൽ തിരക്കായിരുന്നെങ്കിലും തലേ ദിവസം വൈകിട്ടു ദേവിയെ ദർശിക്കാനായതിന്റെ സന്തോഷത്തിലാണ് നടി ചിപ്പി.   

 

English Summary : Attukal Pongala 2022 Offering by Actress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com