ADVERTISEMENT

 

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ് നവഗ്രഹ ക്ഷേത്രങ്ങളിലൊന്നായ തിങ്കളൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദീ തീരത്ത് നെൽപ്പാടങ്ങൾ നിറഞ്ഞ തിങ്കളൂർ ഗ്രാമത്തിൽ കിഴക്കോട്ട് ദർശനമായാണ് ഈ ചന്ദ്രക്ഷേത്രം. കുംഭകോണത്ത് നിന്ന് 18 കിലോമീറ്റർ മീറ്റർ ദൂരം. ഏഴാം നൂറ്റാണ്ടിൽ രാജസിംഹ പല്ലവൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ കൈലാസനാഥർ അഥവാ ശിവനാണ്. 

Thingalur-Temple-03

 

ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഇടതു വശത്തായി സൂര്യൻ കോവിൽ കാണാം. തെക്കുവശത്ത് അമ്മദൈവം പെരിയനായികയുടെ പ്രതിഷ്ഠയുമുണ്ട്. ഗണപതി, സുബ്രഹ്മണ്യൻ, ദക്ഷിണാമൂർത്തി, ഗജ ലക്ഷ്മി, ചണ്ഡികേശർ, ഭൈരവൻ എന്നീ മൂർത്തികളെയും ഇവിടെ ഉപാസിക്കുന്നു.

Thaingalur-Temple-02

 

മേയ്  മാസത്തിലെ ചിത്തിര പൗർണമി  ഉത്സവം 10 ദിവസം കൊണ്ടാടുന്നു. തിരുവാതിര, ശിവരാത്രി, പൈങ്കുനി ഉത്രം, പൗർണമി ഉത്സവം, തൃക്കാർത്തിക എന്നിവ ഇവിടെ വിശേഷ ദിവസങ്ങളാണ്. സെപ്റ്റംബർ -ഒക്ടോബർ  മാർച്ച്-ഏപ്രിൽ എന്നീ മാസങ്ങളിൽ ചന്ദ്ര രശ്മികൾ നേരിട്ട് വിഗ്രഹത്തിൽ പതിക്കുന്നു എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 

ചന്ദ്രന്റെ രാശിയായ കർക്കിടക്കൂറിൽ ജനിച്ചിട്ടുള്ളവർ, അതായത് പുണർതം 1/4, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ വരുന്നവരും രോഹിണി, അത്തം, തിരുവോണം എന്നിങ്ങനെ ചന്ദ്രദശയിൽ ജനിക്കുന്നവരും ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അവരുടെ സകല ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ചന്ദ്രദശാകാലം മെച്ചം ആകാനും ഇവിടെ ദർശനം നടത്താം. കുഞ്ഞുങ്ങൾക്ക് ചോറൂണ് ഇവിടെ നടത്തിയാൽ ജലദോഷവും പനിയും ഒന്നും  അവർക്ക് പിടി പെടില്ല എന്നാണ് വിശ്വാസം. 

 

എല്ലാ തിങ്കളാഴ്ചയും ഇവിടെ വിശേഷദിവസമാണ്. ഈ ക്ഷേത്രത്തിലെത്തി ഒൻപത് പ്രാവശ്യം ചന്ദ്രഗായത്രി ജപിച്ച് നെയ് വിളക്ക് തെളിച്ചാൽ മനക്ലേശവും മാനസിക സംഘർഷങ്ങളും പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. വെളുത്ത അരളിപ്പൂക്കൾ കൊണ്ടാണ് ഇവിടെ അർച്ചന നടത്തുന്നത്. വെള്ള വസ്ത്രമാണ് ഭഗവാന് ചാർത്തുന്നത്. ശർക്കര പായസം  ആണ് നിവേദ്യം. രാവിലെ ഏഴ് മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു മണി വരെയുമാണ് ദർശന സമയം.

 

ചന്ദ്ര ഗായത്രി 

ഓം ക്ഷീര പുത്രനായ വിദ്മഹേ 

അമൃത് തത്ത്വയാ ധീമഹി 

തന്നോ ചന്ദ്ര പ്രചോദയാത്. 

 


ലേഖകൻ     

 

മനോരമ ഓൺലൈനിൽ നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ ആചാരങ്ങളെയും വഴിപാടുകളെയും കുറിച്ച് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പേരും ചിത്രങ്ങളും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : Signifiacance of Thingalur Temple Thanjavur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com