ADVERTISEMENT

കർണാടക സംസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിലാണ് സുബ്രഹ്മണ്യം എന്ന ഗ്രാമവും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കാടുകളും മലകളും നിറഞ്ഞ മേഖലയാണിത്. പണ്ട് ഈ പ്രദേശത്ത് കുക്കേ എന്ന പേരിൽ ഒരു നഗരമുണ്ടായിരുന്നുവത്രെ. അതുകൊണ്ടുതന്നെയാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നത്. 

kukke-temple-08
ഉത്തര കന്നഡ ജില്ലയിലാണ് സുബ്രഹ്മണ്യം എന്ന ഗ്രാമവും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കാടുകളും മലകളും നിറഞ്ഞ മേഖലയാണിത്.

 

നാഗരൂപിയായ സുബ്രഹ്മണ്യൻ

kukke-temple-06
വടക്കു വശത്ത് ശിവക്ഷേത്രവും െതക്കുഭാഗത്ത് നരസിംഹക്ഷേത്രവുമുണ്ട്.

 

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗപീഠത്തിനു മുകളിൽ മയിൽ വാഹനത്തിലിരിയ്ക്കുന്ന സുബ്രഹ്മണ്യനെന്നുള്ളത് ഏറ്റവും വലിയ സവിശേഷതയായി കരുതപ്പെടുന്നു. വടക്കു വശത്ത് ശിവക്ഷേത്രവും െതക്കുഭാഗത്ത് നരസിംഹക്ഷേത്രവുമുണ്ട്. 

River flowing through the village of Kukke behind the temple of Kukke Subramanya,Karnataka,India.
കുമാര പർവതത്തിൽ നിന്നും കുമാരധാര എന്ന നദി ഉത്ഭവിക്കുന്നു. Photo Credit : Sanjaysreeni / Shutterstock.com

 

അനേകം ലിംഗങ്ങളുള്ള ശിവക്ഷേത്രം

kukke-temple-10
വാസുകി തപസ്സു ചെയ്ത സ്ഥലമായി വിശ്വസിക്കുന്നു.

 

താരകാസുരനെ നിഗ്രഹിച്ച സുബ്രഹ്മണ്യൻ പാപത്തിൽ നിന്നും മോചനം നേടാൻ മൂന്നു സ്ഥലത്തു സ്ഥാപിച്ച ലിംഗങ്ങളും തപസ്സു ചെയ്യാനായി വാസുകി ഗുഹയിൽ പ്രതിഷ്ഠിച്ച ലിംഗവും ദേവന്മാരും മുനിമാരും പല കാലങ്ങളിൽ കുമാരക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ലിംഗങ്ങളും ഈ ശിവക്ഷേത്രത്തിൽ കൊണ്ടു വന്നു പ്രതിഷ്ഠിച്ചുവത്രെ.

kukke-temple-02
ഈ രണ്ടു സുബ്രഹ്മണ്യക്ഷേത്രങ്ങളിലും ഭക്തർ ദർശനം നടത്തണമെന്നാണ് പറയപ്പെടുന്നത്.

 

ആദി സുബ്രഹ്മണ്യക്ഷേത്രം

kukke-temple-04
കുമാരൻ വാൾ കഴുകിയ ധാര എന്നതിനാൽ കുമാരധാര എന്നപേരിലറിയപ്പെടുന്നുവെന്നാണ് വിശ്വാസം.

 

kukke-temple-07
താരകാസുരനെ വധിച്ച സുബ്രഹ്മണ്യൻ തന്റെ ശക്തിവാൾ ഇവിടുത്തെ ധാരയിൽ കഴുകി.

ക്ഷേത്രവളപ്പിന് പുറത്താണ് ആദി സുബ്രഹ്മണ്യം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാസുകി തപസ്സു ചെയ്ത സ്ഥലമായി വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ചിതൽപുറ്റുണ്ട്. ഈ പുറ്റാണ് ആദിസുബ്രഹ്മണ്യൻ അല്ലെങ്കിൽ മൂലസുബ്രഹ്മണ്യൻ എന്നാണ് വിശ്വാസം. പ്രധാന ക്ഷേത്രത്തിൽ പൂജാ കര്‍മങ്ങൾ ചെയ്യുന്നതിനു മുമ്പ് ഇവിടെ നടത്തണമെന്നാണ് ആചാരം. ഈ രണ്ടു സുബ്രഹ്മണ്യക്ഷേത്രങ്ങളിലും ഭക്തർ ദർശനം നടത്തണമെന്നാണ് പറയപ്പെടുന്നത്. 

kukke-temple-03
ദേവന്മാരും മുനിമാരും പല കാലങ്ങളിൽ കുമാരക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ലിംഗങ്ങളും ഈ ശിവക്ഷേത്രത്തിൽ കൊണ്ടു വന്നു പ്രതിഷ്ഠിച്ചുവത്രെ

 

kukke-temple-05
തേര് എഴുന്നെള്ളിപ്പ്

കുമാരപർവതം

 

Kukke Shri Subrahmanya Temple, Karnataka (All translations in image)
ക്ഷേത്ര കവാടം ,Photo Credit : meg357 / Shutterstock.com

സുബ്രഹ്മണ്യം ഗ്രാമത്തില്‍ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ ഏഴ് പത്തിയുള്ള സർപ്പത്തിന്റെ ആകൃതിയിൽ കുമാരപർവതം സ്ഥിതി ചെയ്യുന്നു. ഈ പർവതത്തിൽ നിന്നും കുമാരധാര എന്ന നദി ഉത്ഭവിക്കുന്നു. മലയുടെ മുകളിൽ രണ്ട് കാലടികളുള്ളത് സാക്ഷാൽ സുബ്രഹ്മണ്യത്തിന്റെ കാലടികളെന്നു ഉള്ളതാണ് വിശ്വാസം. സഞ്ചാരയോഗ്യമല്ലാത്തതിനാൽ സാഹസികതയോടുകൂടിയുള്ളതായിരിക്കും തിങ്ങി നിൽക്കുന്ന മരങ്ങളും മനുഷ്യവാസമില്ലാത്ത പ്രദേശത്തു കൂടിയുള്ള കുമാരപർവതത്തിലേക്കുള്ള യാത്ര. 

 

kukke-temple-09
ഇറക്കി എഴുന്നെള്ളിപ്പ്

ഐതിഹ്യം

 

കാശ്യപന്റെ ഭാര്യമാരായ കദ്രുവും വിനിതയും ഒരു കുതിരയുടെ നിറത്തെച്ചൊല്ലി തർക്കം ഉണ്ടായപ്പോൾ ഒരു പന്തയം വയ്ക്കുവാൻ തീരുമാനിച്ചു. തോൽക്കുന്ന ആൾ ജയിക്കുന്ന ആളുടെ വേലക്കാരിയാകണം എന്നായിരുന്നു വ്യവസ്ഥ. കുതിര വെളുത്തതാണെന്നു വിനിതയും കറുത്തതാണെന്നു കദ്രുവും ഉറച്ചു വിശ്വസിച്ചു. 

 

കദ്രു സർപ്പങ്ങളായ തന്റെ മക്കളോട് കുതിരയെ കൊത്താൻ നിർദേശിച്ചു. വിഷം തീണ്ടിക്കഴിഞ്ഞാൽ കുതിര കറുത്ത നിറമാകുമല്ലോ. പക്ഷെ മക്കൾ അതിനു സമ്മതിയ്ക്കാതെ വന്നപ്പോൾ സർപ്പകുലം തന്നെ നാശം നേരിടാനുള്ള ഉഗ്രശാപം മക്കളെത്തേടിയെത്തി. ഇതറിഞ്ഞ വാസുകി ഒരു ഗുഹയിൽ ഒളിച്ചു ജീവിച്ചെങ്കിലും ഇരതേടി നടന്ന ഗരുഡന്‍ ഗുഹ കണ്ടെത്തുകയും വാസുകിയെ തന്റെ നഖങ്ങൾ ഉപയോഗിച്ച് ഭക്ഷിക്കാൻ‍ തയ്യാറെടുക്കുകയും ചെയ്തു. പക്ഷെ വാസുകിയുടെ ശക്തമായ വിഷത്തിന്റെ സാന്നിധ്യവും തലയിലുള്ള രത്നങ്ങളുടെ പ്രഭയും മൂലം വാസുകിയെ സമീപിയ്ക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ഗരുഡന് വാസുകിയുമായി യുദ്ധം ചെയ്യേണ്ട അവസ്ഥയായി. 

 

ഇതുകണ്ട കശ്യപ മഹർഷി, വാസുകി ശിവഭക്തനായതുകൊണ്ട് വാസുകിയെ ഭക്ഷിയ്ക്കരുതെന്ന് ഗരുഡനോട് നിര്‍ദേശിച്ചു. എങ്കിലും ഗരുഡന്റെ വിശപ്പു മാറ്റാനും സ്വന്തം ജീവൻ നിലനിർത്താനുമായി അനേകം സർപ്പങ്ങളുള്ള രമണിക ദ്വീപിലേക്കു പോകാൻ ഗരുഡനോട് നിർദേശിക്കുകയും ചെയ്തു. മാത്രമല്ല ഗരുഡന്റെ ഭയമില്ലാതെ കഴിയാൻ കുമാരധാര നദിയുടെ തീരത്തുചെന്ന് തപസ്സു ചെയ്ത് മഹാദേവനെ പ്രത്യക്ഷപ്പെടുത്താൻ വാസുകിയോട് നിർദേശിച്ചു. 

 

മഹാദേവൻ വാസുകിയെ അനുഗ്രഹിച്ചു എന്നുമാത്രമല്ല അടുത്ത കല്പത്തിൽ തന്റെ മകൻ സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ച് വസിയ്ക്കുന്നത് ഇവിടെയായിരിക്കും എന്ന് വാസുകിയ്ക്ക് വാക്ക് നൽകുകയും ചെയ്തു. താരകാസുരനെ വധിച്ച സുബ്രഹ്മണ്യൻ തന്റെ ശക്തിവാൾ ഇവിടുത്തെ ധാരയിൽ കഴുകി. കുമാരൻ വാൾ കഴുകിയ ധാര എന്നതിനാൽ കുമാരധാര എന്നപേരിലറിയപ്പെടുന്നുവെന്നാണ് വിശ്വാസം. 

 

സർപ്പദോഷ പരിഹാരം

 

ആശ്ലേഷബലി പൂജ, സർവസംസ്കാര എന്നിങ്ങനെ രണ്ടു പ്രധാനപ്പെട്ട പൂജകൾക്ക് വളരെ പ്രശസ്തമായ ക്ഷേത്രമാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം. കുക്കെയിലെ സാക്ഷാൽ സുബ്രഹ്മണ്യൻ സർപ്പദോഷങ്ങളുടെ രക്ഷകനായാണ് കരുതപ്പെടുന്നത്. ആശ്ലേഷബലിപൂജ, കാളസർപ്പദോഷ പരിഹാരത്തിനായി ചെയ്യുന്ന പൂജയാണ്. മറ്റു സർപ്പദോഷ പരിഹാരത്തിനായി സർപ്പദോഷപൂജകൾ ചെയ്യാറുണ്ട്. കേരളത്തിലെയും കർണാടകയിലെയും കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ ഭക്തജനങ്ങളും കുക്കേയിൽ പ്രാർഥിച്ച് സർപ്പദോഷ പരിഹാരകർമങ്ങൾ നിർവഹിക്കാറുണ്ട്. 

 

ക്ഷേത്രത്തിലേക്കുള്ള വഴി

 

മംഗലാപുരത്തിൽ നിന്നും ഏകദേശം 105 കിലോമീറ്റർ ദൂരം. കാസർകോഡ് ഭാഗത്തു നിന്നും പോകാൻ മംഗലാപുരത്തു പോകാതെ പുത്തൂർ വഴി കുക്കേയിലെത്താം. ട്രെയിൻ മാർഗം എത്തുന്നവർക്ക് മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 

 

ലേഖകൻ

വി.പി. സുനിൽ

9447415140

 

English Summary : Significance of Kukke Shri Subramanya Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com