ADVERTISEMENT

എന്താണ് ശനി ദോഷം ? ശനിദശാകാലത്തെ ഭയക്കണോ ? ഒരാൾക്ക് കഷ്ടകാലം വരുമ്പോൾ  നിനക്ക് കണ്ടകശനിയാണെന്ന് തമാശയ്ക്കു പറയുന്നവരും വിരളമല്ല.  യഥാർത്ഥത്തിൽ  ശനിയെ ഇത്രയും ഭയക്കേണ്ട കാര്യം ഉണ്ടോ എന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ്  പ്രമുഖ താന്ത്രിക് ജ്യോൽസ്യൻ  ജയശങ്കർ മണക്കാട്ട്.

 

നവഗ്രഹങ്ങളിൽ ഈശ്വര സ്ഥാനം നൽകിയിരിക്കുന്നത് ശനിദേവനാണ്. ശനിദശാ കാലങ്ങളിൽ ദുരിതങ്ങൾ ഉണ്ടാവാറുണ്ട് . ആത്മീയപരമായി പറയുകയാണെങ്കിൽ ദുരിത ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ നാം ഈശ്വരനിലേക്കു കൂടുതൽ അടുക്കുന്നു . സുഖത്തിലും ദുഖത്തിലും മനസ്സിന് സമചിത്തത നൽകുന്നതിനും ദുരിതത്തിൽ കഴിയുന്ന സഹജീവികളോട് കാരുണ്യം തോന്നാനുമൊക്കെയാണ് ശനിയുടെ കാലത്തിൽ   ദോഷഫലം നൽകുന്നത് എന്നാണ് വിശ്വാസം. മോക്ഷകാരകനാണ് ശനി . പൊതുവിൽ ശനി മോശമെന്ന് പറയുമെങ്കിലും ജാതകത്തിൽ ശനി ബലവാനായ നിൽക്കുന്ന ജാതകരാണ് അത്യുന്നത പദവിയിലെത്തിയിരിക്കുന്ന പലരും. ശിക്ഷിക്കാൻ അധികാരമുള്ള സത്യസന്ധരായ പല ഉന്നത പദവിയിലിരിക്കുന്നവരുടെയും  ജാതകത്തിൽ ശനി അനുകൂലഭാവത്തിൽ ആയിരിക്കും .

 

ശനിയുടെ പരിക്രമണ കാലം മുപ്പതു  വർഷമാണ് . ഇതിൽ പതിനഞ്ചു വർഷവും ദുരിത ഫലം നൽകും. ശനിദോഷ കാലയളവിൽ ശാസ്താവിനേയും ഹനൂമാൻ സ്വാമിയെയും നിത്യവും ഭജിക്കുന്നത് ദുരിത ശാന്തിക്ക് കാരണമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com