ADVERTISEMENT

വളരെ വില കൂടിയ രത്നങ്ങൾക്ക് പകരം വില കുറഞ്ഞ രത്നം ധരിച്ചാൽ പോരേ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അപ്പോൾ, ഫലങ്ങൾ പൂർണമായും കിട്ടുമോ? ദോഷങ്ങളുണ്ടാകുമോ എന്നൊക്കെയുള്ള സംശയമുണ്ടാകാം. ഒന്ന് രണ്ടു വർഷത്തേക്ക് മാത്രമായി രത്നം ധരിക്കുമ്പോൾ ഉപരത്നങ്ങൾ ധരിക്കാം. കാല ദേശങ്ങൾക്ക് അനുസൃതമായി  രത്നങ്ങൾ ലഭ്യമായവ ധരിക്കാം എന്നാണ് ജ്യോതിഷം മതം. 

 

ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മം നടത്തുമ്പോൾ വിഗ്രഹത്തിനടിയിലും കൊടിമരത്തിനടിയിലും രത്നങ്ങൾ നിക്ഷേപിക്കാറുണ്ട്. അത്തരം ആവശ്യങ്ങൾക്കും ഉപരത്നങ്ങൾ ആണ് അധികവും ഉപയോഗിക്കുന്നത് . ക്ഷേത്രാഭരണങ്ങൾക്കും മറ്റും പലപ്പോഴും വലിയ കല്ലുകളാവും ആവശ്യമായി വരുന്നത്. ആ സാഹചര്യങ്ങളിലും അധികവും ഉപരത്നമാണ് ഉപയോഗിക്കുന്നത്. 

 

എന്നാൽ, കാന്താരി മുളകിന്റെ എരിവ് പച്ചമുളക് ഉണ്ടാവില്ലല്ലോ. അതുപോലെ യഥാർത്ഥ രത്നത്തിന്റെ അത്ര ഗുണം ഉപരത്നത്തിൽ നിന്നും പ്രതീക്ഷിക്കരുത്. പ്രത്യേക ഉദ്ദേശം ഒന്നുമില്ലാതെ വെറുതെ ഭംഗിക്ക് രത്നം ധരിക്കുന്നവർക്കെല്ലാം ഉപരത്നങ്ങൾ പരീക്ഷിച്ചു നോക്കാം. 

astro-table-1

 

നിത്യവും മാറിമാറി വിവിധ വർണങ്ങളിലുള്ള കല്ലുകൾ ധരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഉപരത്നങ്ങളാണ് സൗകര്യം. ആദ്യമായി രത്നം ധരിക്കുന്നവരും വിലകൂടിയ രത്നങ്ങൾക്ക് പകരം ഉപരത്നം ധരിക്കുന്നതാണ് നല്ലത്. കൃത്യമായ ജനനസമയവും മറ്റു വിവരങ്ങളും അറിയാത്തവരും ഡേറ്റ് ഓഫ് ബർത്തിനെയോ നക്ഷത്രത്തെയോ മാത്രം അടിസ്ഥാനമാക്കി രത്നം ധരിക്കുന്നവരും എല്ലാം ഉപരത്നം ധരിക്കുന്നതാകും കൂടുതൽ സുരക്ഷിതം. 

 

മരതക രത്നത്തിന് പകരം ജയ്ഡ് ധരിക്കാം. പ്രത്യേകിച്ച് ചെറിയ കുട്ടികൾ വിലകൂടിയ രത്നങ്ങൾ ധരിച്ച് അവ നഷ്ടപ്പെടുത്താൻ ഇടയുള്ള സാഹചര്യങ്ങളിൽ ഇതാകും അഭികാമ്യം. നവഗ്രഹങ്ങളും അവയ്ക്ക് അനുയോജ്യമായ നവരത്നങ്ങളും അവയുടെ ഉപരത്നങ്ങളും ചുവടെ ചേർത്തിരിക്കുന്നു. 

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : Significance of Alternative Gems Wearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com