ADVERTISEMENT

ഗണപതിയെ ആണ് ആദ്യം പ്രാർഥിക്കേണ്ടത്. വിഘ്നങ്ങൾ ഒഴിവാകാൻ വിഘ്നേശ്വരനെ തന്നെ സമീപിക്കണം. കേതുർ ദശാകാലം മെച്ചമാകാനും ദോഷങ്ങൾ ഉണ്ടാകാതിരിക്കാനും ഗണപതിയെ പ്രാർഥിക്കാനും ഗണപതിക്ക് വഴിപാട് നടത്താനുമാണ് നിർദ്ദേശിക്കുക . 

 

lord-ganesha-photo-credit-nehaniks-01
വിഘ്നങ്ങൾ ഒഴിവാകാൻ വിഘ്നേശ്വരനെ തന്നെ സമീപിക്കണം.

ജാതകത്തിൽ കേതു ദോഷ സ്ഥാനത്ത് നിൽക്കുന്നവരും ഗണപതിക്ക് വഴിപാടുകൾ നടത്തുന്നതാണ് പരിഹാരം. ശിവന്റെയും പാർവതിയുടെയും പുത്രനാണ് ഗണപതി. വിഘ്നേശ്വരനോട് പുത്രനായ ജനിക്കണമെന്ന് പാർവതി പ്രാർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗണപതിയായി ജനിച്ചത് എന്നൊരു കഥയും ഉണ്ട്. 

 

വീട് താമസത്തിന് ആദ്യം ഗണപതിഹോമം ആണ് ചെയ്യുക. വീടിന്റെയും ക്ഷേത്രത്തിന്റെയും എല്ലാം കന്നി മൂലയിലാണ് ഗണപതിക്ക് സ്ഥാനം. ഗണപതിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ണിയപ്പവും അടയും മോദകമാണ്. നാളികേരം ഉടക്കുന്നതും കറുകമാല ചാർത്തുന്നതും നല്ലത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതും വിശേഷമായ വഴിപാടാണ്. ഗണപതിയുടെ മുൻപിൽ മാത്രമാണ് ഏത്തമിടുന്നത്. 

 

മുപ്പത്തിരണ്ടു വ്യത്യസ്ത ഭാവത്തിൽ ഗണപതിയെ ആരാധിക്കുന്നു. 

1. വിഘ്ന ഗണപതി

sri-durga-ganapati
ദുർഗ ഗണപതി വിജയത്തിന്റെ പ്രതീകമാണ്.Photo Credit : AstroVed.com / Shutterstock.com

എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി വിഘ്ന ഗണപതി. 

 

2.ക്ഷിപ്ര ഗണപതി

പെട്ടെന്ന് കാര്യങ്ങൾ സാധിക്കാൻ ക്ഷിപ്രഗണപതിയെയാണ് പ്രാർഥിക്കേണ്ടത്. 

 

3. മഹാ ഗണപതി

sri-runa-vimochana
സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് ഋണമോചന ഗണപതി. Photo Credit : AstroVed.com / Shutterstock.com

മഹാഗണപതിയുടെ പ്രത്യേകതയും തൃക്കണ്ണുണ്ടെന്ന് ഉള്ളതാണ്. 

 

4. ബാല ഗണപതി

ഉണ്ണി ഗണപതിയാണ് ബാലഗണപതി എന്നു പറയുന്നത്. 

sri-trimukha-ganapati
ത്രിമുഖഗണപതി സ്വർണത്താമരയിലാണിരിക്കുന്നത്. Photo Credit : AstroVed.com / Shutterstock.com

 

5.തരുണ ഗണപതി

യുവത്വം തുളുമ്പുന്ന ഗണപതിയാണ് തരുണ ഗണപതി. 

 

sri-uddanda-ganapati
പന്ത്രണ്ടു കൈകളോടുകൂടിയും ഇടതു തുടയിൽ ശക്തി ദേവിയുമായുള്ള ഭാവമാണ് ഉദ്ദണ്ഡ ഗണപതി. Photo Credit : AstroVed.com / Shutterstock.com

6.ശക്തി ഗണപതി

നാലു കൈകളോടെ ഇരിക്കുന്നതാണ് ശക്തി ഗണപതി. 

 

7.ഭക്തി ഗണപതി

sri-nritya-ganapati
നൃത്തരൂപത്തിൽ നാല് കൈകളോടെ ഉള്ളതാണ് നൃത്തഗണപതി. Photo Credit : AstroVed.com / Shutterstock.com

തിളങ്ങുന്ന മുഖത്തോടെ പ്രസന്ന വർധനായി ഇരിക്കുന്ന ഗണപതിയാണ് ഭക്തി ഗണപതി.

 

8. ക്ഷിപ്ര പ്രസാദ ഗണപതി

ക്ഷിപ്ര പ്രസാദ ഗണപതിയാണ് പെട്ടെന്ന് പ്രസാദിക്കുന്നത്. 

sri-veera-ganapati
വീരഗണപതി പതിനാറ് കൈകളോടുകൂടിയ യോദ്ധാവാണ്. Photo Credit : AstroVed.com / Shutterstock.com

 

9. സങ്കടഹര ഗണപതി

സങ്കടങ്ങളെല്ലാം തീർക്കുന്നവനാണ് സങ്കടഹര ഗണപതി. 

 

sri-vara-ganapati
വരദഗണപതി കൈയിൽ തേനുമായി ഇരിക്കുന്നു Photo Credit : AstroVed.com / Shutterstock.com

10.വീര ഗണപതി

വീരഗണപതി പതിനാറ് കൈകളോടുകൂടിയ യോദ്ധാവാണ്. 

 

11.ദ്വിജ ഗണപതി

ദ്വിജ ഗണപതിക്ക് മൂന്ന് തലകൾ ആണുള്ളത്. 

 

sri-kshipra-ganapati
ക്ഷിപ്ര പ്രസാദ ഗണപതിയാണ് പെട്ടെന്ന് പ്രസാദിക്കുന്നത്. Photo Credit : AstroVed.com / Shutterstock.com

12. ഉച്ഛിഷ്ട ഗണപതി

ആറ് കൈകളോടെയാണ് ഉച്ഛിഷ്ട ഗണ പതി. 

 

13. ഹേരംബ ഗണപതി

അഞ്ചു മുഖമുള്ളതാണ് ഹേരംബ ഗണപതി. 

 

sri-urdhva-ganapati
ഉർധ്വ ഗണപതിക്ക് ആറ് കൈകളാണ്.Photo Credit : AstroVed.com / Shutterstock.com

14.വിജയം ഗണപതി

വിജയം ഗണപതി എപ്പോഴും വിജയിച്ച ഭാവത്തോടെയായിരിക്കും. 

 

15. ലക്ഷ്മി ഗണപതി

ലക്ഷ്മി ഗണപതി തൂവെള്ള നിറത്തിലാണ് ഉണ്ടാവുക. 

 

sri-shakti-ganapati
നാലു കൈകളോടെ ഇരിക്കുന്നതാണ് ശക്തി ഗണപതി. Photo Credit : AstroVed.com / Shutterstock.com

16. നൃത്ത ഗണപതി

നൃത്തരൂപത്തിൽ നാല് കൈകളോടെ ഉള്ളതാണ് നൃത്തഗണപതി.

 

17.ഉർധ്വ ഗണപതി

sri-ucchista-ganapati
ആറ് കൈകളോടെയാണ് ഉച്ഛിഷ്ട ഗണ പതി. Photo Credit : AstroVed.com / Shutterstock.com

 ഉർധ്വ ഗണപതിക്ക് ആറ് കൈകളാണ്. 

 

18.ഏകാക്ഷര ഗണപതി

തൃക്കണ്ണുളളതാണ് ഏകാക്ഷര ഗണപതി. 

sri-maha-ganapati
മഹാഗണപതിയുടെ പ്രത്യേകതയും തൃക്കണ്ണുണ്ടെന്ന് ഉള്ളതാണ്. Photo Credit : AstroVed.com / Shutterstock.com

 

19.വരദ ഗണപതി

വരദഗണപതി കൈയിൽ തേനുമായി ഇരിക്കുന്നു.

 

sri-bala-ganapati
ഉണ്ണി ഗണപതിയാണ് ബാലഗണപതി എന്നു പറയുന്നത്. Photo Credit : AstroVed.com / Shutterstock.com

20.ഹരിന്ദ്ര ഗണപതി

 പീഠത്തിനു മുകളിൽ ഇരിക്കുന്നതാണ് ഹരിന്ദ്ര ഗണപതി. 

 

21. ഏകദന്ത ഗണപതി

ഏകദന്ത ഗണപതി നീലനിറത്തിലാണ് കാണപ്പെടുക. 

 

22.ത്രയാക്ഷര ഗണപതി

ഉടഞ്ഞ കൊമ്പും തുമ്പിക്കൈയിൽ മോദകവുമായാണ് ത്രയാക്ഷര ഗണപതി. 

 

23.സൃഷ്ടി ഗണപതി

ചുവന്ന നിറത്തിലാണ് സൃഷ്ടി ഗണപതി. 

 

24.യോഗ ഗണപതി

യോഗ നിദ്രയിൽ ഇരിക്കുന്ന ഗണപതിയാണ് യോഗ ഗണപതി. 

 

25. ത്രിമുഖഗണപതി

ത്രിമുഖഗണപതി സ്വർണത്താമരയിലാണിരിക്കുന്നത്. 

 

26. വീര ഗണപതി

ധീരതയെ സൂചിപ്പിക്കുന്നതാണ് വീര ഗണപതി. 

 

27. ദ്വിമുഖഗണപതി

എല്ലാ ഭാഗത്തേക്കും കാണാവുന്ന രീതിയിൽ രണ്ടു മുഖമുള്ളതാണ് ദ്വിമുഖഗണപതി. 

 

28.ധുണ്ടി മുഖ ഗണപതി

ധുണ്ടി മുഖ ഗണപതി രുദ്രാക്ഷ മാലയാണ് കൈയിൽ പിടിച്ചിരിക്കുന്നത്. 

 

29.ഉത്തണ്ട ഗണപതി

ഉത്തണ്ട ഗണപതി കർമ്മത്തിന് വേണ്ടി പൊരുതുന്ന പത്തു കൈകളോടുകൂടിയവനാണ്. 

 

30.ഋണമോചന ഗണപതി

സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് ഋണമോചന ഗണപതി. 

 

31 ദുർഗ ഗണപതി

ദുർഗ ഗണപതി വിജയത്തിന്റെ പ്രതീകമാണ്.

 

32. ഉദ്ദണ്ഡ ഗണപതി

പന്ത്രണ്ടു കൈകളോടുകൂടിയും ഇടതു തുടയിൽ ശക്തി ദേവിയുമായുള്ള ഭാവമാണ് ഉദ്ദണ്ഡ ഗണപതി.


ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : 32 forms of Lord Ganesha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com