ADVERTISEMENT

ഗുണവർധനവിനും അനുകൂലഫലത്തിനും ഓരോ നാളുകാരും കന്നി മാസത്തിൽ  ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്

 

 

 മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

 

ദോഷശാന്തിക്കായി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൃക്കൈവെണ്ണ സമർപ്പണം, സർപ്പക്ഷേത്രത്തിൽ നൂറും പാലും, ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യപ്രീതിയും നേടണം.

 

 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

 

ദോഷശാന്തിക്കായി ശിവപ്രീതിയും ദേവീപ്രീതിയും ശനീശ്വരപ്രീതിയും നാഗപ്രീതിയും നേടണം.

 

 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

ദോഷശാന്തിക്കായി വിഷ്ണു പ്രീതി, ശനി പ്രീതി നേടുക. ഗണപതിക്ക് മോദക വഴിപാടും ചെയ്യുക.

 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം) 

 

 ദോഷശാന്തിക്കായി നാഗങ്ങൾക്ക് പാലും മഞ്ഞൾ പൊടിയും നേദിക്കുക. ഗണപതിക്ക് അർച്ചന. ശാസ്താവിന് നെയ്യഭിഷേകം.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

 

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തിൽ പാൽപായസ നിവേദ്യം, ശിവക്ഷേത്രത്തിൽ ധാര, നാഗപ്രീതിയും വരുത്തുക.

 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

 

ദോഷശാന്തിക്കായി സർപ്പപ്രീതി, ശനീശ്വര പ്രീതി, ഗണപതി ക്ഷേത്ര ദർശനം, വെള്ളിയാഴ്ച ഗണപതിക്ക് നാളികേരം ഉടയ്ക്കുക. സുബ്രഹ്മണ്യന് അർച്ചന, ദേവീക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന.

 

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

 

ദോഷശാന്തിക്കായി ശ്രീകൃഷ്ണ ഭഗവാന് വെണ്ണ, കദളിപ്പഴം. സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം, നാഗപ്രീതിയും ഗണപതി പ്രീതിയും നേടുക.

 

വൃശ്ചികക്കൂറ്  (വിശാഖം 1/4, അനിഴം, തൃക്കേട്ട)

 

ദോഷശാന്തിക്കായി ഗണപതി പ്രീതി നേടുക. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

 

ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തിൽ പാൽ പായസം. ശനീശ്വരപ്രീതിയും, നാഗപ്രീതിയും നേടുക.

 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

 

ദോഷശാന്തിക്കായി വിഷ്ണു പ്രീതി, ഗണപതി പ്രീതി, നാഗപ്രീതി നേടുക. മഹാദേവന് കൂവളാർച്ചന, പിൻവിളക്ക്. 

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

 

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, ഗണപതി ഹോമം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം,

 

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) 

 

ദോഷശാന്തിക്കായി ഗണപതി ഹോമം, ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, കദളിപ്പഴം, നാഗ ക്ഷേത്രത്തിൽ നൂറും പാലും, ശിവഭഗവാന് ക്ഷീരധാര.

 

ലേഖിക 

 

ജ്യോതിഷി പ്രഭാസീന, സി.പി. 

ഹരിശ്രീ

പി.ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com 


English Summary : Dosha Remedy in Kanni 1198

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com