ADVERTISEMENT

 

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

 

കന്നി രാശിയിൽ സൂര്യൻ നില്‍ക്കുന്ന കാലം നന്നായിരിക്കുന്നതിനാൽ നിത്യവും സൂര്യഭഗവാനെ പ്രാർഥിക്കുന്നതും ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും നന്നായിരിക്കും. തുലാം രാശിയിൽ സൂര്യൻ നീചനായി നിൽക്കുന്ന കാലയളവിൽ ദാമ്പത്യജീവിതപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ആദിത്യഹൃദയമന്ത്രം നിത്യം ജപിക്കാം. ശിവപാർവതീക്ഷേത്രത്തിൽ ഉമാമഹേശ്വര അർച്ചന നടത്തുന്നതും നന്നായിരിക്കും.

 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

 

മഹാലക്ഷ്മീ പൂജ എല്ലാവിധ ഗുണഫലങ്ങളും നൽകും.

 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

സുന്ദരീമന്ത്രം അർച്ചന നടത്തുന്നതും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മാലയും ഭാഗ്യസൂക്തം അർച്ചനയും നടത്തുന്നതും നാഗദേവകൾക്ക് മഞ്ഞൾപൊടി സമർപ്പിക്കുന്നതും നന്നായിരിക്കും.

 

 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

 

നാഗദേവതകൾക്കും സുബ്രഹ്മണ്യസ്വാമിക്കും ദേവീക്ഷേത്രത്തിലും ദർശനം നടത്തി പ്രാർഥിക്കുന്നത് നന്നായിരിക്കും.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സന്താനസൗഭാഗ്യവും സന്തതികൾക്ക് വിദേശത്ത് ജോലി ഭാഗ്യവും ലഭിക്കും. മഹാലക്ഷ്മിയെ നിത്യം പ്രാർഥിക്കുന്നത് നന്നായിരിക്കും.

 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിഷ്ണുക്ഷേത്രത്തിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി തുളസി മാല ചാർത്തുന്നത് കൂടുതൽ ഗുണഫലം നൽകും.

 

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മഹാലക്ഷ്മിയെ പൂജിക്കുന്നത് നന്നായിരിക്കും.

 

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വ്യാഴപ്രീതിക്കായി സഹസ്രനാമം ജപിക്കുകയും ഭാഗ്യസൂക്തം അർച്ചന നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഗണപതി ഭഗവാന് അപ്പം നിവേദിക്കുന്നത് നന്നായിരിക്കും.

 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഭദ്രകാളീക്ഷേത്രത്തിൽ ചുവന്ന പട്ടു സമർപ്പിക്കുന്നതും ഗുരുതി പുഷ്പാഞ്ജലി കഴിക്കുന്നതും നന്നായിരിക്കും.

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ശനീശ്വരന് നെയ്‌വിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് നന്നായിരിക്കും.

 

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നത് നന്നായിരിക്കും.

 

ലേഖിക

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com