ADVERTISEMENT

നാളെ (2022 നവംബർ 8ന് ചൊവ്വാഴ്ച) ചന്ദ്രഗ്രഹണം നടക്കുകയാണ്. ഉച്ചകഴിഞ്ഞ് 2.38 മിനിറ്റ് മുതൽ വൈകിട്ട് 6.19 വരെയാണ് ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ഭരണി നക്ഷത്രത്തിൽ മേടക്കൂറിലാണ് നാളത്തെ ചന്ദ്രഗ്രഹണം. 

സൂര്യഗ്രഹണം കറുത്ത വാവ് ദിവസങ്ങളിലാണു സംഭവിക്കുകയെങ്കിൽ ചന്ദ്രഗ്രഹണം ഉണ്ടാകുക വെളുത്ത വാവ് ദിവസങ്ങളിലാണ്. 

ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ  വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ച് ചന്ദ്രൻ ഭാഗികമായോ പൂർണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം. 

സൂര്യന്റേതായാലും ചന്ദ്രന്റേതായാലും ഗ്രഹണങ്ങൾ ശുഭകാര്യങ്ങൾക്ക് ഒഴിവാക്കണമെന്നു ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങളിൽ പറയുന്നു. എന്നാൽ സൂര്യഗ്രഹണത്തിന്റെ അത്രയും ദോഷകരമല്ല ചന്ദ്രഗ്രഹണം എന്നു വിവിധ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. 

നാളത്തെ ചന്ദ്രഗ്രഹണത്തെക്കുറിച്ചു കൂടുതൽ അറിയാൻ, കേൾക്കൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com