വെള്ളിയാഴ്ചയും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ?

HIGHLIGHTS
  • വെള്ളിയാഴ്ചകളിൽ ഈ ചിട്ടകൾ പാലിക്കൂ , സർവൈശ്വര്യം ഫലം
significance-of-friday-rituals
SHARE

വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവി കുടികൊള്ളുന്ന ഭവനത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല എന്നാണ് വിശ്വാസം. വെള്ളിയാഴ്ചകൾ ലക്ഷ്മീ പ്രധാനമാണ്.  ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ്.  ലക്ഷ്മീ ദേവിക്ക് പ്രാധാന്യമുള്ള ഈ ദിനത്തിൽ ചില ചിട്ടകൾ ഭക്തിയോടെ അനുഷ്ഠിക്കുന്നതിലൂടെ ശുക്ര പ്രീതിയും നേടാം എന്ന പ്രത്യേകതയും ഉണ്ട്.

ജ്യോതിശാസ്ത്രപ്രകാരം ശുക്രന്റെ ദേവതയാണ് മഹാലക്ഷ്മി. ഒരാളുടെ ജീവിതത്തിൽ അപ്രതീക്ഷിത ഭാഗ്യം വന്നു ചേർന്നാൽ നാം ചോദിക്കും ശുക്രദശയാണോ എന്ന്. നവഗ്രഹങ്ങളിൽ ശുഭ ഗ്രഹമായ ശുക്രൻ എല്ലാവിധ ഭൗതിക സന്തോഷകാരകനുമാണ്.  ശുക്രൻ അനുകൂലമായാൽ സന്തോഷപ്രദമായ കുടുംബ ജീവിതവും സാമ്പത്തിക അഭിവൃദ്ധിയും കലാനൈപുണ്യവും  മനഃസന്തോഷവും  ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 

പരിശ്രമത്തോടൊപ്പം ലക്ഷ്മീ കടാക്ഷവും ഉണ്ടെങ്കിലേ സമ്പത്തു നിലനിൽക്കൂ. അതിനാൽ ലക്ഷ്മീ പ്രീതിക്കായി വെള്ളിയാഴ്ചകളിൽ ചില ചിട്ടകൾ പാലിക്കാം.  

1.വെള്ളിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുകയും ആ ദിവസം വെളുത്ത വസ്ത്രം ധരിക്കുകയും ചെയ്താൽ ഭാഗ്യം ലഭിക്കുമെന്നു വിശ്വാസമുണ്ട്.

2.വെള്ളിയാഴ്ചകളിൽ കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുക. ലക്ഷ്മീ പ്രീതികരമായ സ്വർണം , വെള്ളി , അരി , ഉപ്പ് , നെല്ലിക്ക , മഞ്ഞൾ ഇവ വാങ്ങുന്നതു ഐശ്വര്യദായകമാണ്.  മത്സ്യമാംസാദികൾ ഒഴിവാക്കുക.    

3.സൂര്യോദയത്തിനു മുന്നേ ഉണർന്നു കുളിച്ചു ശരീരശുദ്ധി വരുത്തി നെയ്‌വിളക്ക് കൊളുത്തുക. അതിനു മുന്നിലായി ഇരുന്നു ലക്ഷ്മീ പ്രീതികരമായ മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ സ്തോത്രം , മഹാലക്ഷ്മീ അഷ്ടകം എന്നിവ ജപിക്കുക .

4.ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ രാവിലെ 6 നും 7 നും ഇടയിലായി നിലവിളക്കിന് മുന്നിൽ ഇരുന്നു ജപിക്കുന്നതും വിളക്കിനു മുന്നിൽ വെളുത്ത പുഷ്പങ്ങൾ വയ്ക്കുന്നതും ഉത്തമം . 

5.നഖം വെട്ടുന്നത് , മുടി മുറിക്കുന്നത് ഒക്കെ വെള്ളിയാഴ്ചകളിൽ ഒഴിവാക്കുക . വെള്ളി ആഭരണങ്ങൾ ധരിക്കുന്നതും ഉത്തമം.

6.പാൽപായസം ഉണ്ടാക്കി മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് സത്ഫലം നൽകും. 

7.കടബാധ്യതകൾ നീങ്ങാൻ എല്ലാ വെള്ളിയാഴ്ചയും ലളിതാ സഹസ്രനാമവും കനകധാരാസ്തോത്രവും  ജപിക്കുന്നത് നല്ലതാണ്.

Content Summary : Significance Of Friday Rituals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS