ADVERTISEMENT

 

ഇന്ന് ധനുമാസം ഒന്നാം തീയതിയും മുപ്പെട്ടുവെള്ളിയും ചേർന്ന് വരുന്ന സവിശേഷദിനം. ശ്രീകൃഷ്‌ണനു പ്രധാനമായ മാർഗഴി മാസ ആരംഭവുമാണ് കൂടാതെ സൂര്യൻ വൃശ്ചികം രാശിയിൽ നിന്ന് ധനു രാശിയിലേക്ക് സംക്രമിക്കുന്ന ധനുസംക്രമം രാവിലെ 9 .58 നാണ്. ഈ സമയത്തു ഗായത്രി ജപിക്കുന്നതും സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമം . 

 

സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ  ഈ ദിനത്തിലെ മഹാലക്ഷ്മീ ഭജനം  സഹായകമാകും എന്നാണ് വിശ്വാസം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ് .

 

 

 

 സന്ധ്യയ്ക്ക് നെയ്‌വിളക്ക് കൊളുത്തി മഹാലക്ഷ്മീ അഷ്ടകം, മഹാലക്ഷ്മീ സ്തവം, അഷ്ടലക്ഷ്മീസ്തോത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം. ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവയും പാരായണം ചെയ്യുക. 

 

 

 

അഷ്ടലക്ഷ്മീസ്തോത്രം

 

 

 

 

 

1. ആദിലക്ഷ്മി

 

 

 

സുമനസവന്ദിത സുന്ദരി മാധവി

 

ചന്ദ്രസഹോദരി ഹേമമയേ

 

മുനിഗണ മണ്ഡിത മോക്ഷപ്രദായിനി

 

മഞ്ജുളഭാഷിണി വേദനുതേ

 

പങ്കജവാസിനി ദേവസുപൂജിത

 

സദ്ഗുണവര്‍ഷിണി ശാന്തിയുതേ

 

ജയജയഹേ മധുസൂദന കാമിനി

 

ആദിലക്ഷ്മി സദാ പാലയമാം

 

 

 

2. ധാന്യലക്ഷ്മി

 

 

 

അയി കലികല്മഷനാശിനി കാമിനി

 

വൈദികരൂപിണി വേദമയേ

 

ക്ഷീരസമുദ്ഭവ മംഗളരൂപിണി

 

മന്ത്രനിവാസിനി മന്ത്രനുതേ

 

മംഗളദായിനി അംബുജവാസിനി

 

ദേവഗണാശ്രിത പാദയുതേ

 

ജയജയഹേ മധുസൂദന കാമിനി

 

ധാന്യലക്ഷ്മി സദാ പാലയമാം

 

 

 

3. ധൈര്യലക്ഷ്മി

 

 

 

ജയ വരവര്‍ണിനി വൈഷ്ണവി ഭാര്‍ഗവി

 

മന്ത്രസ്വരൂപിണി മന്ത്രമയേ

 

സുരഗണപൂജിത ശീഘ്ര ഫലപ്രദ

 

ജ്ഞാനവികാസിനി ശാസ്ത്രനുതേ

 

ഭവഭയഹാരിണി പാപവിമോചിനി

 

സാധു ജനാശ്രിത പാദയുതേ

 

ജയജയ ഹേ മധുസൂദന കാമിനി

 

ധൈര്യലക്ഷ്മി സദാ പാലയമാം

 

 

 

4. ഗജലക്ഷ്മി

 

 

 

ജയ ജയ ദുര്‍ഗതിനാശിനി കാമിനി

 

സര്‍വഫലപ്രദ ശാസ്ത്രമയേ

 

രഥഗജതുരഗപദാതിസമാശ്രിത

 

പരിജനമണ്‌ഡിത ലോകനുതേ

 

ഹരിഹരബ്രഹ്മസുപൂജിത സേവിത

 

താപനിവാരണ പാദയുതേ

 

ജയ ജയ ഹേ മധുസൂദന കാമിനി

 

ഗജലക്ഷ്മീരൂപിണി പാലയമാം

 

 

 

5. സന്താനലക്ഷ്മി

 

 

 

അയി ഖഗവാഹിനി മോഹിനി ചക്രിണി

 

രാഗവിവരധിനി ജ്ഞാനമയേ

 

ഗുണഗണവാരിധി ലോകഹിതൈഷിണി

 

സ്വരസപ്തകഭൂഷിത ഗാനയുതേ

 

സകല സുരാസുര ദേവമുനീശ്വര

 

മാനവവന്ദിത പാദയുതേ

 

ജയ ജയ ഹേ മധസൂദന കാമിനി

 

സന്താനലക്ഷ്മി പരിപാലയമാം

 

 

 

6. വിജയലക്ഷ്മി

 

 

 

ജയ കമലാസനി സദ്ഗതിദായിനി

 

ജ്ഞാനവികാസിനി ഗാനമയേ

 

അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ

 

കനകധാരാസ്തുതി വൈഭവ വന്ദിത

 

ശങ്കരദേശിക മാന്യപദേ

 

ജയ ജയ ഹേ മധുസൂദന കാമിനി

 

വിജയലക്ഷ്മി സദാ പലയമാം

 

 

 

7. വിദ്യാലക്ഷ്മി

 

 

 

പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗവി

 

ശോകവിനാശിനി രത്നമയേ

 

മണിമയഭൂഷിത കര്‍ണവിഭൂഷണ

 

ശാന്തിസമാവൃത ഹാസ്യമുഖേ

 

നവനിധിദായിനി കലിമലഹാരിണീ

 

കാമിതഫലപ്രദ ഹസ്തയുതേ

 

ജയ ജയ ഹേ മധുസൂദന കാമിനി

 

വിദ്യാലക്ഷ്മി പാലയ മാം.

 

 

 

8. ധനലക്ഷ്മി

 

 

 

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി

 

ദുന്ദുഭിനാദ സുപൂര്‍ണമയേ

 

ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ

 

ശംഖനിനാദ സുവാദ്യനുതേ

 

വേദപുരാണേതിഹാസ സുപൂജിത

 

വൈദികമാർഗ പ്രദര്‍ശനതേ

 

ജയ ജയ ഹേ മധുസൂദന കാമിനി

 

ധനലക്ഷ്മീരൂപിണി 

 

പാലയ മാം.

 

 

 

Content Summary : Importance of Muppettu Valli in Dhanu / Manorama Astrology

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com