ADVERTISEMENT

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ച് അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും. ക്ഷേത്ര ദർശനത്തിനു ശേഷം ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കു മുൻപിൽ തൊഴുകൈകളോടെയാണ് ഇരുവരും നിന്നത്. 

 

നിശ്ചയത്തിന് മുന്നേ  മുകേഷ് അംബാനിയോടൊപ്പവും നിശ്ചയശേഷം അനന്ത് അംബാനിയോടൊപ്പവും ഗുരുവായൂർ ക്ഷേത്ര ദർശനവും രാധിക നടത്തിയിരുന്നു.

 

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. തിരുപ്പതി ഭഗവാനെ ദർശിക്കുന്നതിലൂടെ കലിയുഗദുരിതങ്ങളിൽ നിന്നും മോക്ഷം ലഭിക്കുമെന്നും ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകുമെന്നും പറയപ്പെടുന്നു. സാമ്പത്തികഭദ്രതയ്ക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.  ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം. 

 

Content Summary : Tirupati Temple Visit by Anant Ambani and Radhika Merchant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com