ഗണപതി ഭഗവാന് ഈ വഴിപാടു സമർപ്പിക്കൂ , സർവകാര്യസിദ്ധി ഫലം

most-powerful-offering-to-lord-ganesha
SHARE

ഗണപതി ഭഗവാനെ വന്ദിച്ചു കൊണ്ട് ഓരോ ദിനവും ആരംഭിച്ചാൽ തടസ്സങ്ങൾ എല്ലാം ഒഴിഞ്ഞുപോവുമെന്നാണ് വിശ്വാസം. ഗണേശ പ്രീതികരമായ ഒരുപാട് വഴിപാടുകൾ ഉണ്ടെങ്കിലും ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സമർപ്പിക്കുന്ന പ്രധാന വഴിപാടാണ് കറുകമാല സമർപ്പണം. തുടര്‍ച്ചയായി 41 ദിവസം കറുകമാല ചാര്‍ത്തി, നാൽപത്തിയൊന്നാം ദിവസം ഗണേശ  അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തിയാൽ തടസ്സങ്ങൾ എല്ലാം നീങ്ങി ആഗ്രഹസാഫല്യം ലഭിക്കും എന്നാണ് വിശ്വാസം. ക്ഷേത്ര ദർശനവേളയിൽ ഭഗവാന് കറുക സമർപ്പിക്കുന്നതും ഉത്തമം തന്നെ. കുടുംബൈശ്വര്യം, കീർത്തി ,സർവ തടസനിവാരണം എന്നിവ ഗണേശപ്രീതിയിലൂടെ ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്.

ഗണേശന് കറുകമാല പ്രധാനമായതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്.  ഒരിക്കൽ ദുഷ്ടനായ അനലാസുരന്റെ ശല്യത്താല്‍ വലഞ്ഞ ദേവകൾ ഗണേശനെ അഭയം പ്രാപിച്ചു. അനലാസുരന്റെ അഹങ്കാരം ശമിപ്പിക്കാൻ ഗണപതിഭഗവാൻ ഭൂതഗണങ്ങളോടൊപ്പം യുദ്ധം തുടങ്ങി.  അനലാസുരന്‍ തന്റെ അഗ്നിജ്വാലകള്‍ കൊണ്ട് ഭൂതഗണങ്ങളെ ദഹിപ്പിക്കുന്നത് കണ്ട് ക്ഷുഭിതനായ ഭഗവാന്‍ അനലാസുരനെ വിഴുങ്ങി. ഉള്ളിൽ കിടക്കുന്ന അസുരന്റെ ചൂട് നിമിത്തം ഭഗവാന്റെ ശരീരവും ചുട്ടു പൊള്ളുവാന്‍ തുടങ്ങി. ചൂട് കുറയ്ക്കുവാൻ ദേവകൾ നടത്തിയ ശ്രമങ്ങള്‍ എല്ലാം വിഫലമായി. ആ സമയത്തു അവിടെ എത്തിയ കശ്യപമുനിയും മറ്റു  ഋഷിമാരും ചേർന്ന് കറുകപുല്ല് ഭഗവാന്റെ ശരീരത്തിൽ  ചാര്‍ത്തുകയും അതോടെ ചൂട് കുറയുകയും ചെയ്തു. അന്നു മുതല്‍ ഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാടായി കറുകമാല ചാര്‍ത്തല്‍ മാറി.

Content Summary : Most Powerful Offering to Lord Ganesha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS