ADVERTISEMENT

ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി എന്നറിയപ്പെടുന്നത്. ജൈവകോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ കഴിവുള്ള നെല്ലിക്ക ഈ ഏകാദശിനാളിലാണ് ഉണ്ടായത് എന്നു കരുതപ്പെടുന്നു. ശ്രീപാര്‍വതിദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാര്‍ഥനാസമയത്ത് ഉതിര്‍ന്നുവീണ സന്തോഷാശ്രുക്കളില്‍ നിന്നാണു നെല്ലിക്കയുടെ ജനനം എന്നു പുരാണം പറയുന്നു. ഇക്കൊല്ലത്തെ ആമലകീ ഏകാദശി മാർച്ച് 03 വെള്ളിയാഴ്ച വരുന്നു . ഈ ദിനത്തിൽ മഹാവിഷ്ണുവിനെ പൂജിക്കുന്നതോടൊപ്പം നെല്ലിമരത്തെ പൂജിക്കുന്ന രീതിയുമുണ്ട്.

 

ബ്രഹ്‌മാണ്ഡ പുരാണത്തിൽ  വസിഷ്ഠമുനി ആമലകീ ഏകാദശിയുടെ പ്രാധാന്യം വിവരിക്കുന്ന കഥ പറയുന്നുണ്ട്- വൈഥിസത്തിലെ ചൈത്രരഥരാജാവും അദ്ദേഹത്തിന്റെ പ്രജകളും വിഷ്ണുപൂജ കാരണം ഐശ്വര്യത്താൽ അനുഗ്രഹിക്കപ്പെട്ടു കഴിയുന്ന കാലം. ഒരിക്കൽ, ആമലകീ ഏകാദശിയിൽ ചൈത്രരഥനും അദ്ദേഹത്തിന്റെ പ്രജകളും വിഷ്ണുക്ഷേത്രത്തിനു സമീപമുള്ള ഒരു അരുവിയിൽ വിഷ്ണുവിനെയും അമ്പലത്തിലെ അമല വൃക്ഷത്തെയും (നെല്ലിമരത്തെയും) ആരാധിച്ചിരുന്നു. വിഷ്ണുവിന്റെ  അവതാരമായ പരശുരാമനെയാണ് അദ്ദേഹം ആരാധിച്ചിരുന്നത്. വിഷ്ണുസ്തുതി ഭജനകൾ പാടി രാത്രി മുഴുവൻ ചൈത്രരഥ രാജാവും ഭക്തരും ഉപവാസം അനുഷ്ഠിച്ചു കഴിയവേ വിശന്നുവലഞ്ഞ ഒരു വേട്ടക്കാരൻ അവിടെ എത്തുകയും ആമലകീ ഏകാദശി വ്രതം പിന്തുടരുകയും ചെയ്തു. തത്ഫലമായി, ആ വേട്ടക്കാരൻ  മരണശേഷം വസുരത് രാജാവായി പുനർജനിച്ചുവത്രേ. ആഗ്രഹമില്ലാതെയും കേവലഭക്തിയില്ലാതെയും ജീവിച്ച ഒരു വേട്ടക്കാരൻ പോലും ആമലകീ ഏകാദശി വ്രതത്തിന്റെ ഫലത്താൽ അടുത്ത ജന്മത്തിൽ  വിഷ്ണുവിന്റെ കൃപയാൽ രാജാവായി ഭവിക്കുന്നു എന്ന ഫലപ്രാപ്തി വിശേഷം ഈ കഥയിൽ നിന്ന് മനസ്സിലാക്കാം.


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Content Summary : Significance of Amalaki Ekadashi 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com