ഇന്ന് അമാവാസിയും ചൊവ്വാഴ്ചയും, ദേവിയെ ഈ ഭാവത്തിൽ ഭജിച്ചാൽ

devi
SHARE

പൗർണമി ദിവസം ദുർഗാദേവിയെയും അമാവാസി ദിവസം ദേവിയുടെ രൗദ്രഭാവമായ ഭദ്രകാളിയെയുമാണ് ഭജിക്കേണ്ടത്. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.  2023 മാർച്ച് 21 നു അമാവാസിയും ചൊവ്വാഴ്ചയും ചേർന്ന് വരുന്നു എന്ന പ്രത്യേകതയുണ്ട്. ചൊവ്വാഴ്ചയും അമാവാസിയും ചേർന്നു വരുന്ന  ദിനത്തിൽ ഭദ്രകാളിയെ പ്രാർഥിച്ചാൽ കുടുംബഭദ്രതയും സന്തോഷവും നൽകി ദേവി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

മാർക്കണ്ഡേയ പുരാണപ്രകാരം സത്യയുഗത്തിൽ ദക്ഷന്റെ മകളായി പിറന്ന സതി ദക്ഷന്റെ യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്തതിൽ രോഷം പൂണ്ട പരമശിവൻ തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നുണ്ട്. ദാരികനെ നിഗ്രഹിക്കാനായി ശിവന്റെ മൂന്നാം കണ്ണിൽനിന്ന് ഉത്ഭവിച്ചതാണ് ഭദ്രകാളി എന്നും പറയുന്നുണ്ട്. ഭദ്രകാളീ ക്ഷേത്രങ്ങൾ ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. കാളിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രം ‘കാളിഘട്ട്’ ബംഗാളിലാണ്. കൊടുങ്ങല്ലൂർ, ആറ്റുകാൽ, ചെട്ടികുളങ്ങര, തിരുമാന്ധാംകുന്ന്, ചോറ്റാനിക്കര എന്നിവ പ്രസിദ്ധമായ ഭദ്രകാളീക്ഷേത്രങ്ങളാണ്. 

ഭദ്രം എന്നാൽ മംഗളം എന്നാണ് അർഥം. മംഗളത്തെ പ്രദാനം ചെയ്യുന്നവൾ എന്ന അർഥത്തില്‍ ഭദ്രകാളിയെ ഭക്തർ ആരാധിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവും ചൊവ്വയുടെ അധിദേവതയുമായ ഭദ്രകാളിയെ ആരാധിച്ചാൽ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാനും ഗ്രഹദോഷങ്ങൾ അകറ്റാനുമാകുമെന്നാണ് വിശ്വാസം.

ഭദ്രകാളീ സ്തുതി 

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ  

കുലം ച കുലധര്‍മം ച- മാം ച പാലയ പാലയ.

വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ലളിതാസഹസ്രനാമം ജപിക്കുന്നത് അത്യുത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.

Content Summary : Amavasi and Tuesday comes in same Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA