ഇടവത്തിലെ ആയില്യം ഇങ്ങനെ അനുഷ്ഠിച്ചാൽ

dosha-remedy-in-thulam-1198
SHARE

കന്നി ആയില്യം പോലെ പ്രധാനമാണ് തുലാത്തിലെയും ഇടവത്തിലെയും ആയില്യം. ഈ വർഷം ഇടവത്തിലെ ആയില്യം മേയ് 26 വെള്ളിയാഴ്ച്ച വരുന്നു. സർപ്പദോഷമകറ്റാൻ ഉത്തമ ദിനമാണിത്.അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ നാഗരാജാവിനെ  വണങ്ങുന്നത് ഉത്തമമാണ്.

Read also : പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? എങ്കിൽ ഭാഗ്യം തേടിയെത്തും

ആയില്യവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ?

സർപ്പ പ്രീതിക്കും സർപ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കാവുന്നതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം. ഒരിക്കലൂണ് നന്ന്. പകലുറക്കം പാടില്ല .മൂലമന്ത്രം ( ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ ) ജപിക്കുന്നതും ഉത്തമമാണ് . ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം .സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ്  ആയില്യപൂജ. ദോഷങ്ങളകലാൻ  നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്. ആയില്യത്തിന്റെ പിറ്റേന്ന്  മഹാദേവക്ഷേത്ര  ദർശനം നടത്തി തീർഥം സേവിച്ച് വ്രതമാവസാനിപ്പിക്കണം. 

ആലപ്പുഴ ഹരിപ്പാടുള്ള  മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ  പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം,തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം,  കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് എന്നിവ കേരളത്തിലെ  പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളാണ്.

സര്‍പ്പദോഷപരിഹാരത്തിന് നവനാഗസ്‌തോത്രം നിത്യവും ജപിക്കാം.

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

Content Summary : significance of Ayilyam Vratham in Edavam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS