സൗഭാഗ്യങ്ങള്‍ പിന്തുടര്‍ന്നെത്തും, ധനസ്ഥിതി ഉയർന്നതാവും; മറുകിന്റെ സ്ഥാനം ഇങ്ങനെ എങ്കിൽ

mole-position-tells-your-future
Photo Credit : Avantikaa M / Shutterstock.com
SHARE

മനുഷ്യരിൽ മറുകുകൾ സർവസാധാരണമാണ്. ഈ മറുകുകൾ അയാളുടെ വ്യക്തിത്വവുമായും ഭാവിയുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു പ്രാചീന ഭാരതത്തിലെ ഋഷിവര്യന്മാർ പറഞ്ഞിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മറുകുകൾ മനുഷ്യരിൽ ഭാഗ്യനിർഭാഗ്യങ്ങളെയും  ജയപരാജയങ്ങളെയും മുൻകൂട്ടിയറിയാൻ സഹായിക്കുന്നവയാണെന്നു ജ്യോതിശ്ശാസ്ത്രം പറയുന്നു.  അതെങ്ങനെയെന്നു നോക്കാം.

Read also : പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? എങ്കിൽ ഭാഗ്യം തേടിയെത്തും

വലതു കവിളിൽ അൽപം ഇരുണ്ട നിറത്തിൽ മറുകുള്ളവർ വിവാഹത്തിനു ശേഷം ധനാഢ്യരാകും. ഏകദേശം മുപ്പതു വയസ്സിനോടടുത്ത പ്രായത്തിലായിരിക്കും ഇവർ സാമ്പത്തികമായി ഉയർന്ന നിലയിലേക്കെത്തുക.  

ചുണ്ടുകൾക്ക് മുകളിൽ മറുകുള്ളവർ എക്കാലത്തും സമ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലായിരിക്കുകയില്ല. പിടിവാശിക്കാരായ ഇവർ  വലിയ പ്രതിബന്ധങ്ങളൊന്നും അഭിമുഖീകരിക്കാതെ തന്നെ വിജയത്തിലേക്കെത്തും.

മറുകിന്റെ സ്ഥാനം മൂക്കിന്റെ വലതു ഭാഗത്തു കവിളിനോട് ചേർന്നാണെങ്കിൽ, ധനവാന്മാരായ ഇവർ ലോകം മുഴുവൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. വിവാഹത്തിനു ശേഷമായിരിക്കും ഇവർക്കു സൗഭാഗ്യങ്ങൾ അനുഭവത്തിൽ വരുക.

തിരുനെറ്റിയിൽ മറുകുള്ളവർ ഉയർന്ന രീതിയിൽ ജീവിക്കുന്നവരായിരിക്കും. യാത്രകൾ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും.

വലതു കൈത്തലത്തിലാണ് മറുക് എങ്കിൽ, ഇവർ ജീവിതത്തിൽ ഉന്നതവിജയം കൈവരിക്കുന്നവരായിരിക്കും.

Read also :നിങ്ങളുടെ ജാതകത്തിൽ എന്തെല്ലാം യോഗകളുണ്ടെന്ന് അറിയാൻ

കൈത്തലത്തിനു മുകൾ ഭാഗത്താണു മറുകിന്റെ സ്ഥാനമെങ്കിൽ  ജീവിതത്തിന്റെ ആദ്യകാലം മുതൽ തന്നെ സൗഭാഗ്യത്തിലും സമ്പത്തിലൂടെയുമായിരിക്കും ഇവർ കടന്നുപോകുന്നത്.കൈത്തലത്തിനു താഴ്ഭാഗത്താണ് മറുകെങ്കിൽ കഠിനാധ്വാനത്തിലൂടെ ഇത്തരക്കാർ വിജയതീരമണയും.

താടിയിൽ മറുകുള്ളവർ ധനവാന്മാരായിരിക്കും. തനിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ,  അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും മാത്രം ഇടപഴകാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.

 നെഞ്ചിന്റെ വലതു ഭാഗത്തായി മറുകുള്ളവർ  സമാധാനപരമായ ജീവിതം കാംക്ഷിക്കുന്നവരായിരിക്കും. സമ്പത്തിലും ഇത്തരക്കാർ ഒട്ടും പിന്നിലായിരിക്കുകയില്ല.

മുഖത്തിന്റെ വലതു ഭാഗത്തായി ചെവിയും കവിളും ചേരുന്ന ഭാഗങ്ങളിൽ മറുകുള്ളവർ വളരെ ചെറുപ്പത്തിൽ തന്നെ ധനം സമ്പാദിക്കുന്നവരും ജീവിതത്തിൽ വിജയം വരിക്കുന്നവരുമായിരിക്കും.

യാത്രാപ്രിയരായിരിക്കും കയ്യിലെ ചെറുവിരലിൽ മറുകുള്ളവർ. യാത്രകളെ വളരെ ഇഷ്ടപ്പെടുന്ന ഇവർ, തങ്ങളുടെ ജീവിതത്തിന്റെ ഏറിയ കാലവും യാത്രകളിലായിരിക്കും.

Content Summary : Mole Position Tells Your Future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS