സമ്പത്ത് കുമിഞ്ഞു കൂടും തൊഴിലിൽ വിജയിക്കും; ഈ ഡ്രാഗണ്‍ ആമ ഇവിടെയിരുന്നാൽ

 How To Use Feng Shui Dragon Turtle For Wealth
Image Credit: Stas-Bejsov/ IIstock
SHARE

നമ്മുടെ നാട്ടിലെ ജ്യോതിഷം, ന്യൂമറോളജി എന്നിവ പോലെ ചൈനീസ് ശാസ്ത്രപ്രകാരം ഭാഗ്യദായകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഫെങ് ഷൂയി. കുലീനതയുടെയും ജ്ഞാനത്തിന്റെയും ദീര്‍ഘായുസ്സിന്റെയും പ്രതീകമായി പുരാതന ഫെങ്ഷൂയി വിദ്യ കരുതപ്പെടുന്നു. പണ്ട് കാലത്ത് ചൈനയിൽ രാജാവിന്റെ ദീര്‍ഘായുസ്സിനെയും രാജ്യ പുരോഗതിയെയും നിർണയിച്ചിരുന്നത് തന്നെ ഫെങ് ഷൂയി ശാസ്ത്രമായിരുന്നു. 

കരിയർ വളർച്ച, സമ്പത്ത് , പോസിറ്റിവിറ്റി എന്നീ മൂന്നു കാര്യങ്ങളാണ് ഫെങ് ഷൂയി കൊണ്ട് പ്രധാനമായും ഉണ്ടാകുന്നത്. ഇത്തരത്തിൽ ഫെങ് ഷൂയി ഭാഗ്യചിഹ്നമായി കണക്കാക്കുന്ന ഒന്നാണ് ഫെങ് ഷൂയി ഡ്രാഗണ്‍ ആമ ശില്പങ്ങൾ. ഡ്രാഗണിന്റെ തലയും ആമയുടെ ശരീരവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഫെങ്ഷൂയി ചിഹ്നം. ആവശ്യം ഏതെന്നു മനസിലാക്കി, ശാസ്ത്രപ്രകാരം വീട്ടിലും ഓഫീസിലും ഒരു പ്രത്യേക ദിശയിൽ സ്ഥാപിച്ചാൽ  ഫെങ് ഷൂയി ഡ്രാഗണ്‍ ആമ കരിയർ വിജയത്തിനും സമ്പത്ത് ഇരട്ടിയാക്കാനും സഹായിക്കും എന്നാണ് വിശ്വാസം. 

ഏതൊരു വ്യക്തിയുടെയും സുഖകരമായ ജീവിതത്തിന് ഏറ്റവും അനിവാര്യമായ ഘടകമാണ് സമ്പത്ത്. സമ്പത്ത് ഉണ്ടാക്കാനായി ഏറെ പരിശ്രമിച്ചിട്ടും ഭാഗ്യക്കുറവ് മൂലം എതിർഫലം ഉണ്ടാക്കുന്നവർ ധാരാളമാണ്. ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരികയും അതിലൂടെ സമ്പത്ത് വർധിപ്പിക്കുകയും ചെയ്യുന്നതിന് ഫെങ് ഷൂയി ഡ്രാഗണ്‍ സഹായിക്കുന്നു. വീട്ടിലോ ജോലിസ്ഥലത്തോ സമ്പത്ത് സൂക്ഷിക്കുന്നതിനരികിലായി ഈ ശിൽപം വയ്ക്കുക. 

സമ്പത്ത് വർധിപ്പിക്കുന്നതിനായി സ്വര്‍ണ നാണയങ്ങളുടെ മുകളില്‍ ചൈനീസ് നാണയങ്ങള്‍ കടിച്ചു പിടിച്ച് ഇരിക്കുന്ന ഡ്രാഗണ്‍ ആമയുടെ ശില്പമാണ് സ്ഥാപിക്കേണ്ടത്. കടലാമകള്‍ ഷെല്ലിന്റെ പുറത്ത് ഇരിക്കുന്ന രീതിയിലുള്ള ഡ്രാഗണ്‍ ആമയും ഗുണകരമാണ്. വീടിന്റെയോ ഓഫീസുകളുടെയോ തെക്കുകിഴക്കന്‍ മേഖലയില്‍ ഈ ഫെങ്ഷൂയി ഭാഗ്യചിഹ്നം വയ്ക്കുന്നതിലൂടെ നിങ്ങളുടെ സമ്പത്തും സമൃദ്ധിയും വർധിക്കുമെന്നാണ് വിശ്വസം.

കരിയറിൽ തിളങ്ങാൻ 

കരിയറിൽ മിന്നും താരമാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഈ സ്വപ്നത്തിനു ഭാഗ്യത്തിന്റെ പിന്തുണ നൽകുകയാണ് ഫെങ് ഷൂയി ശാസ്ത്രം. വെന്‍ ചാങ് പഗോഡ വഹിക്കുന്ന ഡ്രാഗണ്‍ ആമയുടെ ശില്പമാണ് ഇതിനായി സ്ഥാപിക്കേണ്ടത്. ഓഫിസിലും തൊഴിൽ ചെയ്യുന്ന ഡെസ്കിലും ഈ ശിൽപം വയ്ക്കാം. വീടിന്റെയോ ഓഫിസുകളുടെയോ വടക്ക് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഈ ഡ്രാഗണ്‍ ആമയെ സ്ഥാപിക്കുന്നതാണ് ഉത്തമം. ആമയുടെ വെങ്കല പ്രതിമയോ ക്രിസ്റ്റൽ പ്രതിമയോ തെരഞ്ഞെടുക്കുക. കരിയര്‍ പുരോഗതിക്ക് സഹായകമായ മികച്ച പിന്തുണയും സഹായവും നേടാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

ജീവിതത്തിൽ നിന്ന് നെഗറ്റിവ് ചിന്തകളും പ്രവർത്തികളും ഇല്ലാതാക്കാനും ഈ പ്രതിമ സഹായിക്കുന്നു. കവര്‍ച്ച, വ്യവഹാരങ്ങള്‍, ഐക്യമില്ലായ്മ എന്നിവ വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും ഇല്ലാതാക്കാനും ആരോഗ്യവും ദീര്‍ഘായുസ്സും വർധിപ്പിക്കാനും ഇത് സഹായിക്കും.  

ഡ്രാഗണ്‍ ആമ സ്ഥാപിക്കുമ്പോള്‍ 

ഡ്രാഗണ്‍ ആമയുടെ തല നിങ്ങളുടെ കിടക്കയിലേക്കോ സോഫയിലേക്കോ അഭിമുഖീകരിക്കരുത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അപരിചിതരെയോ സന്ദര്‍ശകരെയോ ഈ ഫെങ്ഷൂയി ചിഹ്നത്തെ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്. അതിനാൽ ഉയർന്ന പ്രതലത്തിൽ വയ്ക്കാം. ഡ്രാഗണ്‍ ആമയെ തലകീഴായി സ്ഥാപിക്കരുത്. ഇത് വിപരീത ഫലം നൽകും.

English Summary: How To Use Feng Shui Dragon Turtle For Wealth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS