തള്ളവിരൽ കുറുകിയതും തടിച്ചതുമാണോ? കാലിലെ തള്ളവിരലിന് മറ്റു വിരലുകളെക്കാൾ നീളമുണ്ടോ?

HIGHLIGHTS
  • വിരലിന്റെ ആകൃതി നോക്കി വ്യക്തിയുടെ സ്വഭാവം നിർണയിക്കാം
Your Thumb Reveals Your True Personality
Image Credit: PeopleImages/ Istock
SHARE

ലക്ഷണശാസ്ത്രപ്രകാരം വിരലിന്റെ ആകൃതി നോക്കി ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കാൻ സാധിക്കും. ഓരോ വ്യക്തിയിലും വിരലിന്റെ നീളവും വണ്ണവും വ്യത്യസ്തമായിരിക്കും. തള്ളവിരൽ  അഥവാ പെരുവിരലിന്റെ ആകൃതി ഒരു വ്യക്തിയുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നു.

കയ്യിലെ തള്ളവിരൽ കുറുകിയതും തടിച്ചതുമാണെങ്കിൽ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. നീണ്ടതും അഗ്രഭാഗം കൂർത്തതുമായ തള്ളവിരലുള്ളവർ ശുഭാപ്തി വിശ്വാസം നിറഞ്ഞവരും കലാകാരന്മാരും ഉത്തമ കലാസ്വാദകരും ആയിരിക്കും. വളഞ്ഞ തള്ള വിരൽ ഉള്ളവർക്ക്  വികാര വിചാരങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക കഴിവുള്ളവർ ആയിരിക്കും. ഏതു സാഹചര്യവുമായി പൊരുത്തപ്പെടുന്ന ഇക്കൂട്ടർ പൊതുവെ കലാഹൃദയർ ആയിരിക്കും. പ്രശ്നങ്ങളെ വേറിട്ട മാർഗത്തിലൂടെ പരിഹരിക്കാൻ എപ്പോഴും ശ്രമിക്കും. വളവില്ലാതെ നീണ്ടു നിവർന്ന തള്ള വിരൽ ഉള്ളവർ പൊതുവെ ശാഠ്യക്കാർ ആയിരിക്കും. എല്ലാത്തിലും നേതൃപാടവം കാണിക്കും.  

കാലിലെ തള്ളവിരലിനു മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ. ഏതു പ്രശ്നത്തിനും ഇവരുടെ അടുത്ത് ഉടനടി പരിഹാരം ഉണ്ടാകും. സർഗാത്മക കഴിവുകളാൽ  സമ്പന്നരുമായിരിക്കും. വസ്തുതകൾ പല വീക്ഷണകോണിലൂടെ നോക്കി കാണാൻ ഇവർക്ക് കഴിയും. ഇനി തള്ളവിരൽ മറ്റ് വിരലുകളെക്കാൾ ചെറുതാണെങ്കിൽ ഒരേ സമയത്ത് പലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണ്. കാര്യപ്രാപ്തിയുള്ളവരാണ്. പുതിയ ആശയങ്ങൾക്കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ പ്രാപ്തിയുള്ളവരാണ്.

English Summary :  Your Thumb Reveals Your True Personality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS