ആനയെ സ്വപ്നം കാണാറുണ്ടോ? ആന ആക്രമിക്കുന്നതോ ഭയപ്പെടുത്തുന്നതോ സ്വപ്നം കണ്ടാൽ?

Wild Elephant | Representative Image | Photo Contributor : Santhosh Varghese / Shutterstock
Representative Image | Photo Contributor: Santhosh Varghese / Shutterstock
SHARE

പലരും ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾക്ക് വലിയ വില കൽപിക്കാറില്ല. എന്നാൽ അവ യഥാർത്ഥത്തിൽ ഓരോ വ്യക്തിയുടെയും മാനസികനിലയുടെയും സംഘർഷങ്ങളുടെയും സന്തോഷത്തിന്റെയുമൊക്കെ പ്രതിഫലനം തന്നെയാണ്. ചിലപ്പോഴെങ്കിലും ഒരേ തരം സ്വപ്നം അടുത്തടുത്ത് കാണുന്നവരുമുണ്ട് . ഇത് വരാനിരിക്കുന്ന എന്തെങ്കിലും മാറ്റത്തിന്റെ ശുഭകരമോ ദോഷകരമോ ആയ സൂചനയാണെന്നും വരാം. ഇത്തരത്തിൽ ആനകളെയാണ് സ്വപ്നം കാണുന്നതെങ്കിൽ അതിന്റെ ഫലം എന്താണെന്ന് നോക്കാം.

പൊതുവായി പറഞ്ഞാൽ ആനകൾ ശുഭസൂചനയാണ് നൽകുന്നത്. പ്രശസ്തിയോ വിജയമോ ഒക്കെ നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് അത് അർഥമാക്കുന്നത്. എന്നാൽ വൈകാരിക തലത്തിലുള്ള അവസ്ഥയുമായി ബന്ധപ്പെടുത്തി നോക്കിയാൽ മറ്റുള്ളവരോട് വെട്ടിത്തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത ആളുകളാണ് നിങ്ങൾ എന്നതിന്റെ സൂചനയാണ് സ്വപ്നത്തിൽ ആനകളെ കാണുന്നത് നൽകുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ആനകളെ കാണുന്നതിന്റെ ഫലവും വ്യത്യസ്തമാണ്.

ആന ആക്രമിക്കുന്നതോ ഭയപ്പെടുത്തുന്നതോ ആണ് സ്വപ്നം കാണുന്നതെങ്കിൽ മുന്നോട്ടുള്ള വഴിയിൽ  ഒട്ടേറെ പ്രയാസങ്ങൾ തരണം ചെയ്യേണ്ടി വരുമെന്ന് മനസ്സിലാക്കാം.  വെള്ളത്തിൽ നിൽക്കുന്ന ആനയാണ് സ്വപ്നത്തിലെങ്കിൽ ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തത ലഭിച്ചിട്ടില്ല എന്നതാണ് അതിലൂടെ വെളിപ്പെടുന്നത്. തീരുമാനമെടുക്കാൻ മറ്റൊരാളുടെ സഹായം വേണ്ടുന്ന അവസ്ഥയിലൂടെയാവും നിങ്ങൾ കടന്നു പോകുന്നത്.

ആന ഒരാളെ ചവിട്ടിയരയ്ക്കുന്നതാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ അത് വിപരീതഫലമാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ധനനേട്ടത്തിൽ മറ്റാർക്കോ കടുത്ത അസൂയയുണ്ടെന്നും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം വരാനുണ്ടെന്നുമെല്ലാം ഈ സ്വപ്നം അർഥമാക്കുന്നു. ഓരോ ചുവടും അങ്ങേയറ്റം സൂക്ഷ്മതയോടെ വയ്ക്കണം എന്ന ഓർമപ്പെടുത്തൽ കൂടിയാണിത്. അതേസമയം മരങ്ങളോ ചെടികളോ ആന നശിപ്പിക്കുന്നത് സ്വപ്നം കാണുന്നുണ്ടെങ്കിൽ നിലവിലെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ താൽക്കാലികമാണെന്നും എത്രയും വേഗം അതിനെ തരണം ചെയ്ത് വിജയത്തിലേക്കെത്താൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയാണ് അത് നൽകുന്നത്.

ആന സിംഹത്തെ ആക്രമിക്കുന്നത് സ്വപ്നം കണ്ടാൽ ശക്തനായ എതിരാളിയെ നിങ്ങൾ തോൽപ്പിക്കുമെന്നോ നിയമ യുദ്ധത്തിൽ ജയിക്കുമെന്നോ ഒക്കെ മനസ്സിലാക്കാം. ഒറ്റക്കൊമ്പുള്ള ആനയാണ് സ്വപ്നത്തിലെത്തുന്നതെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ വികേന്ദ്രീകൃതമാണെന്നും ഉയരത്തിലേക്കെത്താൻ കൂടുതൽ ഏകാഗ്രതയോടെ പ്രവർത്തിക്കണമെന്നുമാണ് സൂചന. ആനപ്പുറത്തിരുന്ന് സഞ്ചരിക്കുന്നതാണ് സ്വപ്നമെങ്കിൽ  സമ്പത്തോ ഉന്നത സ്ഥാനമാനങ്ങളോ ഉടൻ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ആനപ്പുറത്തുനിന്നും വീഴുന്നതാണ് സ്വപ്നമെങ്കിൽ നേർവിപരീതമാണ് ഫലം. ധന നഷ്ടത്തെയാണ് അത് സൂചിപ്പിക്കുന്നത്.

English Summary: Is it good or bad to see elephant in dream?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS