ADVERTISEMENT

ഇന്ന് സവിശേഷമായ യോഗിനി ഏകാദശി. 2023 ജൂൺ 14 ബുധനാഴ്ചയാണ് ഇത്തവണ യോഗിനി ഏകദാശി എത്തുന്നത്. ബുധനാഴ്ച മഹാവിഷ്ണു പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ ഈ ദിവസം നടത്തുന്നതും നാരായണീയം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്.

ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ അതീവ  പ്രസന്നനായി ഇരിക്കുന്ന ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം. ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്. 

ഹരിവാസര സമയത്ത് ഭഗവൽ നാമങ്ങൾ ജപിക്കുന്നതിലൂടെ  കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം. ഭഗവാൻറെ  എട്ടു ശ്ലോകങ്ങൾ അടങ്ങിയ  ശ്രീ കൃഷ്ണാഷ്ടകം ഇന്ന് ജപിക്കുന്നതിലൂടെ ഭഗവൽ പ്രീതിയും സർവ പാപശാന്തിയും വ്യാഴദോഷ ശാന്തിയും ലഭിക്കും എന്നാണ് വിശ്വാസം.

ശ്രീ കൃഷ്ണാഷ്ടകം

വസുദേവസുതം ദേവം കംസചാണൂരമർദ്ദനം

ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം

രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും

കുടിലാളക സംയുക്തം പൂർണ ചന്ദ്ര നിഭാനനം

വിലസത്ക്കുണ്ഡലധരം ദേവം  കൃഷ്ണം വന്ദേ ജഗദ്ഗുരും

മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുർഭുജം

ബർഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഉത്ഫുല്ല പദ്മപത്രാക്ഷം നീലജീമുതസന്നിഭം

യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും

രുഗ്മിണി കേളിസംയുക്തം പീതാംബര സുശോഭിതം

അവാപ്തതുളസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഗോപികാനാം കുചദ്വന്ദ്വ കുങ്കുമാങ്കിത വക്ഷസം

ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും

ശ്രീവത്സാങ്കം മഹോരസ്കം വനമാലാവിരാജിതം

ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും

കൃഷ്ണാഷ്ടകമിദം പുണ്യം

പ്രാതരുത്ഥായ യഃ പഠേത്

കോടി ജൻമകൃതം പാപം

സ്മരണനേന്യ  നശ്യതി.

 

English Summary : Significance of Ekadashi Day in June 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com