ADVERTISEMENT

അവിവാഹിതരായവർ മയിലിനെ സ്വപ്നം കണ്ടാൽ ഉടൻ വിവാഹിതരാകും. അവയെ സ്വപ്നം കാണുന്നത് നല്ലതാണ്. വരാൻ പോകുന്ന കാര്യങ്ങൾ മനസിലാക്കാനുളള കഴിവ് വർധിക്കും. വീട്ടിൽ പെട്ടെന്ന് മയിലിൽ വന്നാൽ ഒരു നല്ല കാര്യം നടക്കാൻ പോകുന്നു എന്ന് മനസിലാക്കാം. പറക്കുന്ന മയിലിനെ കാണുന്നത് ഭാഗ്യം തെളിയാൻ സമയമായി എന്നതിന്റെ സൂചനയാണ്. ശ്രീകൃഷ്ണൻ മുടിയിൽ ചൂടിയിരിക്കുന്നത് മയിൽപ്പീലിയാണ്. സുബ്രമണ്യന്റെ വാഹനം മയിലാണ്. യാത്ര പുറപ്പെടുമ്പോൾ മയിലിനെ കണി കാണുന്നത് പോകുന്ന കാര്യം വിജയിക്കും എന്നതിന്റെ സൂചനയാണ്.

 

ആൺമയിലിനും പെൺമയിലിനും രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. എന്നാൽ പെൺമയിലിന് നീണ്ട പീലികളില്ല. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്നത് നീലമയിലുകളെയാണ്. ഇന്ത്യന്‍, കോംഗോ, പച്ചമയില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ലോകത്തുള്ളത്.

 

മയിൽപ്പീലി വീടിന്റെ തെക്ക് ഭാഗത്ത് വച്ചാൽ അത് അഗ്നി ചൈതന്യം വർധിപ്പിക്കുമെന്ന് ഫെങ്ഷൂയിയിലും പരാമർശമുണ്ട്. മയിൽ പീലിക്ക് പകരം മയിലിന്റെ ചിത്രം വച്ചാലും മതി. കാശിയിൽ കാലഭൈരവ ക്ഷേത്രത്തിൽ ഭക്തരെ മയിൽപീലി കൊണ്ട് പുറത്തടിക്കുന്നത് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. പഴനിയിൽ പീലിക്കാവടി എടുത്ത് മലകയറുന്നതും പ്രസിദ്ധമായ ആചാരമാണ്.

 

ലേഖകൻ

Dr. P. B. Rajesh Rama Nivas

Poovathum parambil

Near ESI Dispensary Eloor East

Udyogamandal P.O

Ernakulam 683501 

email : rajeshastro1963@gmail.com 

Phone : 9846033337 

 

Content Summary: Meaning and Interpretations When You Dream Of Peacock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com