ADVERTISEMENT

വിവാഹം കഴിഞ്ഞ് അനേക വർഷമായി ഇതു വരെ കുട്ടികളായില്ല എന്ന് പരാതി പറയുന്ന ധാരാളം ദമ്പതികൾ ഉണ്ട്. പലക്ഷത്രങ്ങളിലും ഒരുപാട് വഴിപാടുകൾ ചെയ്തു ഒരു ഫലവും ഉണ്ടായില്ല എന്നും അവർ പരാതിപ്പെടുന്നു. ജ്യോതിശാസ്ത്രമനുസരിച്ച് വ്യാഴമാണ് സന്താന കാരകനായിട്ടുള്ള ഗ്രഹം. പുരുഷ ജാതകത്തിൽ അഞ്ചാം ഭാവത്തെ കൊണ്ടാണ് സന്താനത്തെക്കുറിച്ച് ചിന്തിക്കുന്നത്. സ്ത്രീ ജാതകത്തിൽ ഇത് ഒമ്പതാം ഭാവം കൊണ്ടും. വ്യാഴത്തിന് ബലക്കുറവ്, മൗഢ്യം, നിചത്വം എന്നിവ വന്നാൽ സന്താനഭാഗ്യം ഉണ്ടാവാൻ കാലതാമസം വരാം. സന്താനകാരകനായ വ്യാഴം അഞ്ചിൽ നിന്നാൽ ആൺകുട്ടികൾ ഉണ്ടാവുകയില്ലെന്നും ജ്യോതിഷം പറയുന്നു.

വ്യാഴവും ശുക്രനും പരസ്പര ശത്രുക്കളായിട്ടുള്ള ഗ്രഹങ്ങളാണ്. ഒന്ന് ദേവഗുരുവും മറ്റേത് അസുരഗുരവുമായി സങ്കൽപ്പിക്കുന്നു. അതിനാൽ തന്നെ ഗുരു ശുക്ര പരസ്പര ദൃഷ്ടി ദോഷമുള്ളവർക്ക് സന്താനഭാഗ്യം ഉണ്ടാവാൻ കാലതാമസം നേരിടാറുണ്ട്. സന്താന ഗോപാല മൂർത്തിയായിട്ടാണ് ശ്രീകൃഷ്ണനെ സങ്കൽപ്പിക്കുന്നത്. അതിനാൽ തന്നെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊട്ടിൽ കെട്ടുകയും മറ്റു വഴിപാടുകൾ നടത്തുകയും ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുമെന്നാണ് വിശ്വാസം.

വ്യാഴാഴ്ച വ്രതം എടുക്കുന്നതും മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും വ്യാഴ ഗ്രഹത്തിന് അർച്ചന നടത്തുന്നതും മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതുമൊക്കെ വ്യാഴ പ്രീതി ലഭിക്കാൻ ഉത്തമമാണ്. മഞ്ഞപുഷ്യരാഗ രത്നം ധരിക്കുന്നതും ഗുണകരമാണ്. മഞ്ഞപുഷ്യരാഗം ശ്രീലങ്കയിൽ നിന്ന് വരുന്നതാണ് കൂടുതൽ ഗുണകരമായിട്ടുള്ളത് .ഇളം മഞ്ഞനിറത്തിലുള്ള രത്നം ധരിക്കുന്നതാണ് കൂടുതൽ നല്ലത്. രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് നിറം വർധിപ്പിച്ചതും ചൂടാക്കിയതുമായ രത്നം ധരിക്കുകയായിരുന്നു ഫലം ഉ ണ്ടാവുന്നതല്ല. വ്യാഴാഴ്ച ദിവസം സൂര്യനുദിച്ച ഒരു മണിക്കൂറിനകം മോതിരവിരലിലാണ് മഞ്ഞ പുഷ്യരാഗം ധരിക്കേണ്ടത്.

വ്യാഴത്തെ കൊണ്ട് ദക്ഷിണാമൂർത്തിയും സങ്കൽപ്പിക്കാം അതിനാൽ തന്നെ ശിവ ഭക്തന്മാർക്ക് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്താവുന്നതാണ്.രാമായണത്തിൽ ദശരഥമഹാരാജാവ് ആൺകുട്ടികളുണ്ടാകാൻ പുത്രകാമേഷ്ഠി യാഗം നടത്തിയതായി പറയുന്നുണ്ട്. രാജ്യം ഭരിക്കാൻ ആയി ആൺകുട്ടികൾ ഇല്ലാതിരുന്ന തുകൊണ്ടാണ് അദ്ദേഹം അന്ന് അത് ചെയ്തത്.

പുരുഷജാതകവും സ്ത്രീ ജാതകവും പരിശോധിച്ച് വേണം ദോഷപരിഹാരങ്ങൾ നിർദ്ദേശിക്കാൻ. ഇത് കൂടാതെയും മറ്റ് അനേക കാരണങ്ങൾ കൊണ്ടും കുട്ടികൾ ഉണ്ടാവാനുള്ള സാധ്യതകൾ കുറയാം. അത്തരം കാര്യങ്ങൾ ഓരോ ജാതകവും വിശദമായി പരിശോധിച്ചാൽ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുക അതിനനുസരിച്ചിച്ചുള്ള വഴിപാടുതൾ ചെയ്തു കഴിഞ്ഞാൽ ഗുണം ഉണ്ടാവുകയും ചെയ്യും.

 

ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil
Near ESI Dispensary
Eloor East
Udyogamandal P.O
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421

Content Summary: Astrological Tips To Conceive A Child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com