ADVERTISEMENT

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. പേടിപ്പെടുത്തുന്നതും രസിപ്പിക്കുന്നതും കരയിക്കുന്നതുമായ സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. ചില സ്വപ്നങ്ങൾ ഉറക്കമുണർന്നാലും നമ്മെ പിന്തുടരും. ചിലത് എന്താണെന്ന് നമ്മൾ ഓർത്തെടുക്കാൻ ശ്രമിച്ചാൽ പോലും കിട്ടില്ല. സ്വപ്നങ്ങൾ വരാൻ പോകുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ സൂചനയാണെന്നു പറയാറുണ്ട്. ചില സ്വപ്നദർശന ഫലങ്ങളിതാ.

 

പക്ഷികൾ

സ്വപ്നത്തിൽ പക്ഷികൾ പറക്കുന്നതായി കണ്ടാൽ അത് ദൗർഭാഗ്യത്തെ സൂചിപ്പിക്കുന്നു. നിർധനർ പക്ഷികൾ പാടുന്നതായി കണ്ടാൽ അത് ധനവരവിനെ സൂചിപ്പിക്കുന്നു.

 

അന്ധൻ

അന്ധനെ സ്വപ്നം കണ്ടാൽ നിങ്ങൾക്ക് ആത്മാർഥ സുഹൃത്തുക്കളില്ലെന്ന് സാരം.

 

വള്ളം

വള്ളത്തിലോ കപ്പലിലോ സുഗമമായി യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടാൻ വരാനുള്ള ഭാഗ്യത്തെ സൂചിപ്പിക്കുന്നു. കാറ്റിലും കോളിലും പെട്ട് വള്ളം മറിയുന്നതായി കണ്ടാൽ വരാൻ പോകുന്ന വിപത്തിനെക്കുറിച്ചുള്ള സൂചനയായി കരുതാം.

 

പുസ്തകം

പുസ്തകങ്ങൾ സ്വപ്നം കാണുന്നത് ശുഭസൂചകമാണ്. ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു. സ്ത്രീകൾ പുസ്തകം സ്വപ്നം കണ്ടാൽ ബുദ്ധിമാനായ പുത്രനുണ്ടാകും.

 

ഭക്ഷണം

ഭക്ഷണം സ്വപ്നം കാണുന്നത് വ്യവസായ വിജയത്തെ സൂചിപ്പിക്കുന്നു. കരിഞ്ഞ ഭക്ഷണം കണ്ടാൽ മരണാനന്തര കർമങ്ങളെ സൂചിപ്പിക്കുന്നു.

 

വധു, വരൻ

വരനെയോ വധുവിനെയോ സ്വപ്നം കാണുന്നത് ദൗർഭാഗ്യത്തെ സൂചിപ്പിക്കുന്നു. ദുഖവും നിരാശയുമാണു ഫലം. അടുത്ത ബന്ധുക്കളുടെ മരണാനന്തര കർമത്തിൽ പങ്കെടുക്കേണ്ടി വരും.

 

കന്നുകാലികൾ

കന്നുകാലികളെ സ്വപ്നം കാണുന്നത് ഭാഗ്യസൂചകമാണ്. പണവും ഭാഗ്യവും വരുചേരുന്നതിന്റെ സൂചനയാണത്. കറുത്ത കന്നുകാലികൾ പതിയിരിക്കുന്ന ശത്രുക്കളെ സൂചിപ്പിക്കുന്നു.

 

കുട്ടികൾ

കുട്ടികളെ സ്വപ്നം കാണുന്നത് സന്താനഭാഗ്യത്തെ സൂചിപ്പിക്കുന്നു.

 

മരണം

മരണം സ്വപ്നം കണ്ടാൽ അത് ദീർഘായുസിനെ സൂചിപ്പിക്കുന്നു.

 

മരുഭൂമി

മരുഭൂമിയിലൂടെ നടക്കുന്നതായി സ്വപ്നത്തിൽ കണ്ടാൽ ദീർഘയാത്രയാണു ഫലം.

 

ഭൂകമ്പം

ബിസിനസ് തകർച്ചയെയും കുടുംബതകർച്ചയെയും സൂചിപ്പിക്കുന്നു. വരാൻ പോകുന്ന ദൗർഭാഗ്യങ്ങളുടെ പെരുമഴയെയാണ് ഇതു സൂചിപ്പിക്കുന്നത്.

 

ആന

സ്വപ്നത്തിൽ ആനയെ കണ്ടാൽ വിജയം, സമ്പത്ത്, പുരോഗതി എന്നിവയാണു ഫലം.

 

പിതാവ്

സ്വപ്നത്തിൽ പിതാവിനെ കണ്ടാൽ പിതൃസ്നേഹത്തെ സൂചിപ്പിക്കുന്നു. 

 

പാടം

വിശാലമായ നെൽപാടത്തിലൂടെ നടക്കുന്നതായി സ്വപ്നം കണുന്നത് ധനവരവിനെയും സന്തോഷത്തെയും സൂചിപ്പിക്കുന്നു.

 

അഗ്നി

തീ കത്തുന്നതായി കാണുന്നത് ആരോഗ്യത്തെയും സന്തോഷത്തെയും സൂചിപ്പിക്കുന്നു.

 

വഴക്ക്

വഴക്കിടുന്നതായി കണ്ടാൽ കുടുംബാംഗങ്ങളുടെ സ്വരചേർച്ചയില്ലായ്മയെയും പ്രണയതകർച്ചയെയും സൂചിപ്പിക്കുന്നു.

 

വെള്ളപ്പൊക്കം

വ്യാപാരികൾ വെള്ളപ്പൊക്കം സ്വപ്നം കാണുന്നത് വ്യവസായ പുരോഗതിയെ സൂചിപ്പിക്കുന്നു. സാധാരണക്കാർ ഈ സ്പനം കാണുന്നത് ആരോഗ്യം മോശമാകുന്നതിന്റെ സൂചനയാണ്.

 

പൂക്കൾ

പൂക്കൾ സ്വപ്നം കാണുന്നത് സൗഭാഗ്യത്തെയും സമ്പത്തിനേയും സൂചിപ്പിക്കുന്നു.

 

പെൺകുട്ടി

പെൺകുട്ടിയെ സ്പനം കാണുന്നത് ജീവിതവിജയത്തെ സൂചിപ്പിക്കുന്നു. ഭാഗ്യം നിങ്ങളെ തേടി വരും.

 

വിളക്ക്

ഭാഗ്യസൂചകമാണ് വിളക്ക്. സന്തോഷകരമായ കുടുംബജീവിതം ഫലം.

 

സിംഹം

സ്വപ്നത്തിൽ സിംഹത്തെ ദർശിച്ചാൽ പ്രശസ്തിയും അംഗീകാരവും ഫലം. 

 

പണം

പണം കണ്ടാൽ സാമ്പത്തികാഭിവൃദ്ധി നിശ്ചയം.

 

മൂങ്ങ

മൂങ്ങയെ സ്വപ്നം കാണുന്നത് ദൗർഭാഗ്യത്തെ സൂചിപ്പിക്കുന്നു. സങ്കടവും രോഗദുരിതവും ദാരിദ്ര്യവുമാണു ഫലം.

 

 

Content Highlights: Dream Meaning | Dreams | Astrology | Dream Astrology | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com