പിതൃബലിയിടാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യണം?
Mail This Article
എല്ലാവർക്കും എല്ലായ്പ്പോഴും കൃത്യമായി പിതൃ ബലിയിടാൻ സാധിച്ചില്ലെന്ന് വരാം ചിലപ്പോഴൊക്കെ അത് മുടങ്ങാൻ പല കാരണങ്ങളും ഉണ്ടാകാം. അങ്ങനെ വന്നാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ പലർക്കും പല സംശയങ്ങളുമുണ്ട്. പുല, വാലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇത് മുടങ്ങിയാൽ അത് കഴിയുമ്പോൾ ബലി ഇടാവുന്നതാണ്. കർക്കടവാവിന് പിതൃബലിയിടാൻ പറ്റാത്തവർക്ക് അടുത്ത വാവ് വരുന്ന ദിവസം അത് ചെയ്യാവുന്നതാണ്.
ആണ്ട് ശ്രാദ്ധം മുടങ്ങിയാൽ അടുത്ത വർഷം വരെ കാത്തിരിക്കാൻ പാടില്ല. ഏറ്റവും അടുത്ത ദിവസം അത് ചെയ്യുന്നതാണ് ഉത്തമം. മരിച്ചുപോയ ആളുടെ മക്കൾ മാത്രമല്ല ബലി ഇടേണ്ടത് അവരുടെ സ്വത്ത് കിട്ടിയിട്ടുള്ളവരും ബലി ഇടേണ്ട ബാധ്യതയുള്ളവരാണ്. അതുകൊണ്ട് തന്നെ എല്ലാ മക്കളും ഒന്നിച്ച് ഇടാൻ സാധിക്കുന്നില്ലെങ്കിൽ ഇടുന്ന ആളെ തൊട്ടു നിന്നാലും അതിന്റെ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം എന്നാൽ അതിന്റെ ചെലവുകൾ എല്ലാവരും തുല്യമായിട്ട് എടുക്കുകയും വേണം.
പറയിപെറ്റ പന്തിരുകുലത്തിലെ 12 മക്കളും വരരുചിയുടെയും പഞ്ചമിയുടെയും ശ്രാദ്ധത്തിന് അഗ്നിഹോത്രിയുടെ വീട്ടിൽ ഒന്നിച്ചു കൂടിയിരുന്നതും ഒരിക്കൽ പാക്കനാർക്ക് തന്റെ വകയായി ഒന്നും നൽകാന്നില്ലാതിരുന്നതിനാൽ ഒരു പശുവിന്റ മുല മുറിച്ചു നൽകിയതും അത് പറമ്പിൽ കുഴിച്ചിട്ടത് മുളച്ചു കോവലായി വളർന്നതുമായ കഥ എല്ലാവർക്കും അറിവു ള്ളതാണല്ലോ. കോവലുള്ള ദിക്കിലും കോഴി ഉള്ളയിടത്തും ബലി ഇടേണ്ട എന്തൊരു ചൊല്ലു തന്നെ മലയാളത്തിലുണ്ട്. കോവൽ ബലിദിനത്തിൽ ഒരു പ്രധാന വിഭവമാണ്. ഇതുണ്ടെങ്കിൽ ബലി ഇട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിക്കും എന്നാണ് വിശ്വാസം. കോഴിയുള്ളിടത്ത് ഒരിക്കലും ശുദ്ധമുണ്ടാവാത്തതു കൊണ്ട് അവിടെ ബലി ഇട്ടാലും കാര്യമില്ല എന്നാണ് ഉദ്ദേശിക്കുന്നത്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Pitru bali | Reasons for failed Pitru bali | What to do if you cant perform Pitru bali | Pithru Sradham | bali | Karkidaka Vavu | Manorama Astrology | Malayalam Astrology