ADVERTISEMENT

സ്വപ്നങ്ങൾ മനസ്സിലെ ചിന്തകളുടെ പ്രതിഫലനമാണ്. ഒരുപക്ഷേ നിങ്ങൾ പോലും അറിയാതെ മനസ്സിൽ കടന്നുകൂടിയ വികാരവിചാരങ്ങൾ വ്യക്തമാക്കി തരികയാവും സ്വപ്നങ്ങളുടെ ഉദ്ദേശം. പലരുടെയും ജീവിതത്തിലെ നിലവിലെ അവസ്ഥ എന്താണെന്ന് സൂചിപ്പിക്കുന്ന തരത്തിലും സ്വപ്നങ്ങൾ കണ്ടെന്ന് വരാം. അശുഭം എന്ന് കരുതുന്ന പല സ്വപ്നങ്ങളും ചിലപ്പോൾ നേർ വിപരീത ഫലവും തരും. അത്തരത്തിൽ കൂട്ടിലടയ്ക്കപ്പെട്ട നിലയിലുള്ള പക്ഷിയെയോ പക്ഷിക്കൂട്ടത്തെയോ കാണുന്നത് വ്യത്യസ്ത ഫലങ്ങളാണ് നൽകുന്നത്. അവ എന്താണെന്ന് നോക്കാം.

 

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നതാണ് പൊതുവേ കൂട്ടിൽ കിടക്കുന്ന കിളികളെ കുറിച്ചുള്ള സ്വപ്നങ്ങൾ നൽകുന്ന സൂചന. ശുഭാപ്തി വിശ്വാസം, വിജയം എന്നിവയുടെ പ്രതീകമായും ഈ സ്വപ്നങ്ങളെ കാണാം. സ്വാഭിമാനം മെച്ചപ്പെടുന്നതായും ആധ്യാത്മിക വളർച്ച ഉണ്ടാവുന്നതായും ഈ സ്വപ്നത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അതേസമയം നിങ്ങളുടെ കഴിവിന്റെ പരമാവധി ഇതുവരെ പുറത്തെടുത്തിട്ടില്ല എന്നും ഓർമിക്കണം.

 

കൂടിനുള്ളിൽ പക്ഷി മുട്ടകൾ കണ്ടാൽ?

നിങ്ങൾ കടന്നുപോകുന്ന വൈകാരികപരമായ സമ്മർദത്തിന്റെ പ്രതിഫലനമാണിത്. ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ട്. 

 

കൂട്ടിനുള്ളിലെ പക്ഷി മറ്റൊന്നിനെ കൊല്ലുന്നത് കണ്ടാൽ?

നിങ്ങളെ മുതലെടുത്ത് മറ്റൊരാൾ എന്തോ കാര്യം നേടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് ഇത്തരമൊരു സ്വപ്നം സൂചിപ്പിക്കുന്നത്. വ്യക്തമായ സത്യം മനസ്സിലാക്കാതെയാണ് നിങ്ങൾ മുന്നോട്ട് പോകുന്നത്. മറ്റുള്ളവർക്ക് നിങ്ങളെപ്പറ്റി അമിത പ്രതീക്ഷകളില്ലാത്ത ഒരു പുതിയ അന്തരീക്ഷമാണ് നിലവിൽ നിങ്ങൾക്കാവശ്യം.

 

മുറിവേറ്റ പക്ഷി 

പല കാര്യങ്ങളിലും മുന്നിട്ടിറങ്ങാൻ നിങ്ങൾക്ക് നാണക്കേട് ഉണ്ടെന്നാണ് ഈ സ്വപ്നം മനസ്സിലാക്കി തരുന്നത്. എന്നാൽ ഇതിൽ നിന്നും പുറത്തു വരേണ്ടത് അനിവാര്യമാണ്. ഇതിനുപുറമേ വിജയം, ധനം, വിനയം, ദീർഘായുസ്സ് എന്നിവയുടെയും സൂചനയായി ഈ സ്വപ്നത്തെ കാണാം.

 

കൂട്ടിൽ കിടക്കുന്ന പക്ഷിയെ കൊല്ലുന്നത്

നിങ്ങളുടെ ജീവിതം പുതിയ വഴിത്തിരിവിലെത്തി എന്ന് പറഞ്ഞു തരികയാണ് ഈ സ്വപ്നം. ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് നിങ്ങൾ കടക്കുകയാണ്. നിങ്ങളുടെ പൊതുവായ വ്യക്തിത്വത്തിന് പുറത്തുള്ള സ്വഭാവ സവിശേഷതകളെക്കൂടി ഈ സ്വപ്നം പ്രതിനിധീകരിക്കുന്നു. നേതൃത്വം ഏറ്റെടുക്കത്തക്ക ഒരു റോളിലേക്ക് നീങ്ങാനുള്ള പ്രചോദനമാണിത്.

 

കൂട്ടിൽ നിന്നും രക്ഷപ്പെടുന്ന പക്ഷി

ഈ സ്വപ്നം പൊതുവേ ശൂന്യതയെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സംരംഭങ്ങൾ വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഏതൊക്കെയോ പ്രശ്നങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. അതേസമയം രോഗങ്ങളെ പ്രതിരോധിക്കാൻ നിങ്ങൾക്കാവുമെന്നാണ് ഈ സ്വപ്നത്തിന്റെ മറ്റൊരു അർഥം. 

 

കൂട്ടിനുള്ളിൽ അകപ്പെട്ടു കിടക്കുന്ന പക്ഷികൾ

നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളിലേയ്ക്ക് ശ്രദ്ധ ചെലുത്താനായി മറ്റുള്ളവരിൽ നിന്നും അകന്ന് അല്പസമയം നിങ്ങൾക്ക് ആവശ്യമാണ്. കൂട്ടിൽ അകപ്പെട്ട് കിടക്കുന്ന പക്ഷികളുടെ സ്വപ്നം നിങ്ങൾക്ക് നിലവിൽ സ്വാഭിമാനം നന്നേ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. പുതിയ ആശയങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമെല്ലാം തിരിച്ചറിവ് ലഭിക്കാനായി കൂടുതൽ തുറന്ന സ്ഥിതി ഉണ്ടാവണമെന്നും സ്വപ്നം ഓർമിപ്പിക്കുന്നു.

 

Content Highlights: Dream | Birds In A Cage | Freedom | Dreaming | Dream Meaning | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com