ADVERTISEMENT

സ്നേഹം സ്വാതന്ത്ര്യം ഉയർച്ച എന്നിവയുടെ സൂചകമായാണ് പൊന്മാനെ കണക്കാക്കുന്നത്. സ്വപ്നത്തിൽ ഇവയെ കണ്ടാൽ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉയർച്ച ഉണ്ടാകുമെന്നാണ് പൊതുവെയുള്ള സൂചന. സമാധാനപൂർണമായ പല സാഹചര്യങ്ങളും കടന്നു വരുമെന്നും ഈ സ്വപ്നത്തിൽ നിന്നും പ്രതീക്ഷിക്കാം. ഒരുപക്ഷേ വലിയ അപകടത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയുമാകാം ഇത്. 

പൊന്മാനെ സ്വപ്നം കാണുന്നതിന്റെ മറ്റ് സൂചനകൾ

• നിങ്ങൾ നിങ്ങളെ തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരിലേയ്ക്ക് അത് പകർന്നു നൽകുന്നില്ല.

• നിസ്സാരമായ എന്തെങ്കിലും രോഗാവസ്ഥ നിങ്ങൾക്ക് വന്നുചേരാൻ സാധ്യതയുണ്ട്.

• നിങ്ങളുടെ ഉള്ളിലെ കഴിവുകൾ കൂടുതൽ മെച്ചപ്പെട്ടു വരുന്നു.

• കുടുംബത്തിന് നിങ്ങളുടെ പിന്തുണ ഏറെ ആവശ്യമുള്ള സമയമാണ്.

വ്യത്യസ്ത സാഹചര്യങ്ങളിൽ പൊന്മാനെ സ്വപ്നം കണ്ടാൽ ഉള്ള ഫലങ്ങൾ

മുറിവേറ്റ പൊന്മാനെ സ്വപ്നം കണ്ടാൽ?

നിങ്ങൾ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ താൽക്കാലികമാണെന്ന ഓർമപ്പെടുത്തലാണിത്. നിങ്ങൾ പോലും ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത വ്യക്തിത്വത്തിന്റെ മറ്റൊരു വശം പുറത്തേയ്ക്ക് കൊണ്ടുവരാനും കാര്യങ്ങൾ ലാഘവത്തിൽ കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് സ്വപ്നം പറഞ്ഞു തരുന്നു.

പൊന്മാൻകൂട്ടത്തെ കണ്ടാൽ?

ഏറെ ധൈര്യശാലിയായ ഒരു വ്യക്തിയാണ് നിങ്ങൾ എന്നതാണ് ഇതിന്റെ സൂചന. വെല്ലുവിളികളെ നേരിടാൻ നിങ്ങൾക്ക് യാതൊരു മടിയുമില്ല. ഇതുകൊണ്ടുതന്നെ ഏത് പ്രതിസന്ധിയും വളരെ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഭംഗിയുള്ള നിറത്തോടുകൂടിയ പൊന്മാൻ 

ചില സവിശേഷ ഭാഗ്യങ്ങൾ ജീവിതത്തിൽ നിങ്ങളെ കാത്തിരിക്കുന്നു എന്ന് ഈ സ്വപ്നത്തിലൂടെ മനസ്സിലാക്കാം. ശക്തമായ വെല്ലുവിളികളെ പോലും നിസ്സാരമായി നേരിടാനും വിജയത്തിലേക്കെത്താനുമുള്ള സാഹചര്യം നിങ്ങൾക്ക് മുന്നിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ഇത് പറഞ്ഞുതരുന്നത്.

∙വെള്ളത്തിലൂടെ പറന്നു നീങ്ങുന്ന പൊന്മാൻ

ജീവിതത്തെക്കുറിച്ച് ഒട്ടേറെ പുതിയ പാഠങ്ങൾ നിങ്ങൾക്ക് പഠിക്കാനുള്ള അവസരം മുന്നിലേക്ക് എത്തുന്നുണ്ട്.. ജീവിതത്തിന് പുതിയ അർദ്ധതലങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പല സാഹചര്യങ്ങളും ഒരുങ്ങുന്നുണ്ട്. എന്നാൽ ഇവയെല്ലാം സന്തോഷവും സമാധാനവും നൽകുന്നവയും ആയിരിക്കും.

∙വെള്ളത്തിൽ നിന്നും മീനിനെ പിടികൂടുന്ന പൊന്മാൻ

അനുകൂലമായ ഒരു അവസരം നിങ്ങൾക്ക് മുന്നിലേയ്ക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ് ഈ സ്വപ്നം. ഈ അവസരം പാഴാക്കാതെ ഇരുകൈകളും നീട്ടി അത് ചേർത്തു പിടിക്കണം എന്ന് ഇതിലൂടെ മനസ്സിലാക്കാം.

∙ചത്ത പൊന്മാനെ സ്വപ്നം കണ്ടാൽ

നിങ്ങളുടെ വ്യക്തിത്വം മികച്ചതാണെങ്കിലും എന്ത് കാര്യത്തിനും മറികടക്കാനാവാത്ത ഒരു തടസ്സം മുന്നിലുണ്ടാവും എന്ന ചിന്ത നിങ്ങൾ വച്ചുപുലർത്താറുണ്ട്. ചത്ത പൊൻമാനെ സ്വപ്നം കാണുന്നത് ഈ ചിന്താഗതിക്ക് മാറ്റം വരുത്തണമെന്ന ഓർമ്മപ്പെടുത്തലായി കണക്കാക്കാം. ഇത്തരമൊരു മാറ്റത്തിന് തയ്യാറായില്ലെങ്കിൽ പലയിടങ്ങളിൽ നിന്നും ലഭിക്കേണ്ട പിന്തുണ നിങ്ങൾക്ക് കൈവിട്ടു പോകും.

Content Highlights: Kingfisher | Dream Meaning | Dream | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT