വിവാഹ തടസ്സം മാറാനും സർപ്പ ദോഷമകറ്റാനും ആറുപടൈ വീട്; പുണ്യം ഈ മുരുകക്ഷേത്രങ്ങളിലെ ദർശനം

HIGHLIGHTS
  • ഗ്രഹ ദോഷങ്ങൾക്ക് പരിഹാരമായും സർപ്പ ദോഷം മാറാനും വിവാഹ തടസം തീരാനും സന്താന ഭാഗ്യത്തിനും ആഗ്രഹം നിറവേറിനും ആരോഗ്യം നേടുവാനും രോഗം മാറാനും ഈ അമ്പലങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
 Arupadai Veedu
ചിത്രം: രാജൻ എം തോമസ് ∙ മനോരമ
SHARE

ദേവ സൈന്യാധിപനായ സുബ്രഹ്മണ്യന്റെ തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ആറു ക്ഷേത്രങ്ങളാണ് ആറുപടൈ വീടുകൾ എന്നറിയപ്പെടുന്നത്. തമിഴ് സംഘ സാഹിത്യത്തിലും ആറുപടൈ വീടുകളെകുറിച്ച് പരാമർശിക്കുന്നു. തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർചോലൈ, തിരുപ്പറക്കുണ്ഡ്റം, തിരുച്ചെന്തൂർ എന്നിവയാണത്. ഗ്രഹ ദോഷങ്ങൾക്ക് പരിഹാരമായും സർപ്പ ദോഷം മാറാനും വിവാഹ തടസം തീരാനും സന്താന ഭാഗ്യത്തിനും ആഗ്രഹം നിറവേറിനും ആരോഗ്യം നേടുവാനും രോഗം മാറാനും ഈ അമ്പലങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.

സ്‌കന്ദഷഷ്ഠി പോലുള്ള വിശേഷദിവസങ്ങളിൽ ഇവിടെ നിരവധി ഭക്തർ എത്തിചേരുന്നു. ശൂരപദ്മനുമായുള്ള യുദ്ധത്തിനിടെ മുരുകന്‍ തമ്പടിച്ച ആറു സ്ഥലങ്ങളാണ് പിന്നീട് ക്ഷേത്ര ങ്ങളായി തീർന്നത്. പരമശിവന്റെയും  പാർവതിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ .പ്രാചീന സിദ്ധ വൈദ്യന്മാരുടെ ആരാധനാ മൂർത്തി മുരുകനാണ്. 'സ്കന്ദബോധിസത്വൻ' എന്ന പേരിൽ ബൗദ്ധരും മുരുകനെ ആരാധിക്കുന്നു.

മകരമാസത്തിലെ പൂയം സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപ്പെടുന്നു. ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്തുന്നു.തമിഴ് കടവുൾ അഥവാ തമിഴരുടെ ദൈവം എന്നൊരു വിശേഷണവും സുബ്രഹ്മണ്യനുണ്ട്. വിശ്വാസികൾ പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ "ജ്ഞാനപ്പഴം" എന്ന് വിശേഷിപ്പിക്കുന്നു. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്നാണ് വിശ്വസം.

മുരുകന്റെ വാഹനം മയിലാണ്. കൊടിയിലെ അടയാളം കോഴിയും ആയുധം വേലുമാണ്. വള്ളിയും ദേവസേനയുമാണ് പത്നിമാർ. തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ ഇടങ്ങളിലെല്ലാം മുരുകക്ഷേത്രങ്ങൾ കാണാം. അമേരിക്ക, കാനഡ, യൂറോപ്പ്, ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനീഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം മുരുകക്ഷേത്രങ്ങളുണ്ട്. പഞ്ചാമൃതം, പാലഭിഷേകം, പനിനീരഭിഷേകം, കളഭാഭിഷേകം, ഭസ്മാഭിഷേകം തുടങ്ങിയവ സുബ്രഹ്മണ്യന് പ്രിയപ്പെട്ട വഴിപാടുകളാണ്. കാവടി എടുക്കുന്നതും വിശേഷമാണ്.

Content Highlights:   Arupadai Veedu | Tamil Nadu | six abodes | Lord Murugan | Hindu | God of War | Astrology News | Manorama Astrology | Manorama Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS