ADVERTISEMENT

ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണത്രേ വെറ്റിലമാല. ഹിന്ദുവിശ്വാസ പ്രകാരം ആഞ്ജനേയ സ്വാമിക്കു വെറ്റില മാല ചാർത്തുകയെന്ന വഴിപാട് വളരെ പ്രധാനപ്പെട്ടതാണ്. പ്രാര്‍ഥനയോടെ വെറ്റിലമാല ചാര്‍ത്തിയാല്‍ ദോഷങ്ങള്‍ മാറി, തടസ്സങ്ങള്‍ നീങ്ങി ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വെറ്റിലമാല ആഞ്ജനേയനു പ്രിയപ്പെട്ടതാകാന്‍ ഒരു കാരണമുണ്ടത്രേ. ആ കഥ ഇങ്ങനെയാണ്: 

 

രാമ– രാവണ യുദ്ധത്തിലെ ശ്രീരാമന്റെ വിജയമറിയിക്കാൻ‌ ഹനുമാൻ ലങ്കയിൽ സീതയുടെ അടുത്തെത്തി. സന്തോഷവതിയായ സീതാദേവി വെറ്റിലയിലകൾ കോർത്ത് മാലയാക്കി ഹനുമാനു ചാർത്തി. ചിരഞ്ജീവിയാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അന്നുമുതലാണത്രേ വെറ്റിലമാല ഹനുമാൻ സ്വാമിക്ക് പ്രിയപ്പെട്ടതായത്. ഇതിന്റെ പ്രതീകമായാണ് ഭക്തർ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നത്. 

 

നൂറ്റിയെട്ടു വെറ്റിലകളാണ് മാലയിൽ ഉപയോഗിക്കേണ്ടത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കു മാത്രമല്ല, കണ്ടകശനി ദോഷങ്ങൾക്കും തൊഴിൽ‌ ലഭിക്കാനും തൊഴിലിലുള്ള തടസ്സങ്ങൾ പരിഹരിക്കാനും വെറ്റിലമാല ഏറ്റവും ഉത്തമമായ വഴിപാടായി കരുതപ്പെടുന്നു. ശിവപാര്‍വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് വെറ്റിലയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ സസ്യത്തെ പരിപാലിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം വർധിക്കുമെന്നും പറയപ്പെടുന്നു.

 

Content Summary:  Importance | Betel leaves | offered | Lord Hanuman | Astrology News | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com