ADVERTISEMENT

സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നൽകിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരു മനുഷ്യന്റെ ജന്മവും പുനർജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കർമഫലത്തെയും പ്രതിപാദിക്കുന്നു.

 

ഏത് അക്ഷരത്തിലാണ് ഒരാളുടെ പേര് തുടങ്ങുന്നു എന്നതിന് വലിയ പ്രാധാന്യം ഉണ്ട്. അത് പോലെ പേരിലെ അക്ഷരങ്ങൾക്ക് എല്ലാം ഒരു സംഖ്യയുണ്ട്. അത് കൂട്ടികിട്ടുന്ന സംഖ്യയാ ണ് അയാളുടെ ഭാവി നിശ്ചയിക്കുന്ന ഘടകമെന്നാണ് ഈ ശാസ്ത്രം പറയുന്നത്. സംയുക്ത നാമസംഖ്യ എന്നാണ് ഈ സംഖ്യയെ വിളിക്കുന്നത്. ഒന്ന് തന്നെ 1,10;19,109 എന്ന് വരാം അതിനെല്ലാം ഫലവും വ്യത്യസ്തമാകും.

 

ഔദ്യോഗികമായി പേര് മാറ്റും മുൻപും മനസ്സിൽ മാറ്റാൻ ഉദ്ദേശിക്കുന്ന പേര് ഒന്ന് സങ്കൽപ്പിച്ചു നോക്കാം. അതിന്റെ അനുഭവങ്ങൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ കണ്ടുതുടങ്ങാൻ സാധിക്കുന്ന താണ്. പല വ്യക്തികളും അവരുടെ പേര് മാറ്റിയതിന്റെ ഗുണാനുഭവങ്ങൾ അനുഭവിച്ചവരാണ്. ഒരു പേര് തന്നെ പല രീതിയില്‍ എഴുതാം പല ഇൻഷ്യലും വരാം. അതനുസരിച്ച് ഭാഗ്യ നിർഭാഗ്യങ്ങൾ മാറി വരും. കുഞ്ഞിന് പേരിടും മുമ്പും സ്ഥാപനത്തിന്റെ പേര് തീരുമാനിക്കും മുമ്പും ഈ ശാസ്ത്രം കൂടി പരിഗണിക്കുന്നത് ഉത്തമമാണ്. പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.

 

ചില പേരുകൾ തുടക്കത്തിൽ നല്ലതും പിന്നീട് ദോഷഫലങ്ങളും ഉണ്ടാക്കുന്നതാണ് അതു പോലെ തിരിച്ചും സംഭവിക്കാനും ഇടയുണ്ട് അതുകൊണ്ട് എപ്പോഴും ഇത്തരം തീരുമാനങ്ങൾ ഇതിൽ പ്രാവീണ്യമുള്ളവരുടെ നിർദ്ദേശം അനുസരിച്ച് മാത്രം ചെയ്യുന്നതാണ് ഉത്തമം.

 

Content Highlights: Lucky Name | Numerology | Goodluck | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com